കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോണിയുടെ സിനിമയ്ക്ക് പാക്കിസ്ഥാനില്‍ വിലക്കില്ല

  • By Anwar Sadath
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സിനിമ 'ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി' എന്ന ചിത്രത്തിന് പാക്കിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ട് പാക് സെന്‍സര്‍ ബോര്‍ഡ് തള്ളിക്കഞ്ഞു. സിനിമയ്ക്ക് എന്‍ഒസി ലഭിക്കുന്നതിനു വേണ്ടി വിതരണക്കാര്‍ സമീപിച്ചിട്ടില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് വക്താവ് മുബഷിര്‍ ഹസന്‍ അറിയിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ധോണിയുടെ ജീവിതകഥ പറയുന്ന സിനിമ ഇന്ത്യാ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിലക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. പാക് താരങ്ങള്‍ ഇന്ത്യ വിടണം എന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ആവശ്യപ്പെട്ടതിന് മറുപടിയായി ഇന്ത്യന്‍ സിനിമയെയും വിലക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.

ms-dhoni-biopic

സുശാന്ത് സിംഗ് രജ്പുത ധോണിയായി അഭിനയിക്കുന്ന ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രം ഈ മാസം 30 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. 60 രാജ്യങ്ങളിലായി 4500 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഇന്ത്യയില്‍ മാത്രം 3500 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സിനിമ സൂപ്പര്‍ഹിറ്റായിമാറുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. സാധാരണക്കാരനായ ധോണി ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിക്കുകയും ലോകത്തിലെ തന്നെ സമ്പന്ന താരങ്ങളിലൊരാളായി മാറുകയും ചെയ്ത കഥയാണ് സിനിമ പറയുന്നത്.

English summary
Pakistan's CBFC chief says Dhoni biopic 'MS Dhoni: The Untold Story' not banned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X