ഗായകൻ അലി സഫറിനെതിരെ പാക് നടി: രണ്ട് മക്കളുടെ അമ്മയെന്നറിയാതെ പീഡിപ്പിച്ചു!!
മുംബൈ: ഗായകൻ അലി സഫറിനെതിരെ ലൈംഗികാരോപണവുമായി പാക് നടി രംഗത്ത്. പാകിസ്താനി നടിയും ഗായികയുമായ വനിതയാണ് മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റിൽ അലി സഫറിനെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളത്. താൻ രണ്ട് മക്കളുടെ അമ്മയാണെന്നറിയാതെ ഒന്നിലധികം തവണ ഉപദ്രവിച്ചുവെന്നാണ് നടി ആരോപിക്കുന്നത്.
തന്റെ അനുഭവം തുറന്നുപറയുന്നത് വഴി സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ മൂടിവെക്കുന്നത് അവസാനിപ്പിക്കാനുള്ള ശ്രമമാണെന്നും നടി ട്വിറ്ററിൽ കുറിക്കുന്നു. ഇത് തുറന്നുപറയുക എളുപ്പമല്ല... എന്നാൽ നിശബ്ദരായിരിക്കുക എന്നതും കഠിനമാണ്. ഇനിയും #MeToo ഹാഷ് ടാഗുകൾ ഉണ്ടാകുന്നതിനെ എന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നും നടി കൂട്ടിച്ചേർക്കുന്നു.

പെൺകുട്ടികൾക്ക് വേണ്ടി ശബ്ദമുയർത്തും
ഒരു സ്ത്രീയെന്ന നിലയിലും സെലിബ്രിറ്റിയെന്ന നിലയിലും അമ്മയെന്ന നിലയിലും ഇത്തരം സാഹചര്യങ്ങളിൽ യുവതയ്ക്ക് വേണ്ടി ശബ്ദമുയർത്തുമെന്നും പിന്തുണയ്ക്കുമെന്നും മീഷ പറയുന്നു. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് വേണ്ടി ശബ്ദമുയർത്തുമെന്നും നടി കുറിക്കുന്നു. പാകിസ്താനിൽ സ്വന്തമായ പാതയുണ്ടാക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളെ പിന്തുണയ്ക്കുമെന്നും അവർ ട്വീറ്റിൽ കുറിക്കുന്നു.

ഏത് പെൺകുട്ടിയ്ക്കും സംഭവിക്കാം
ഒരു സ്ത്രീയെന്ന നിലയിൽ ലൈംഗിക പീഡനത്തെക്കുറിച്ച് സംസാരിക്കാൻ ചില പ്രശ്നങ്ങളുണ്ട്. എന്നെപ്പോലെ അംഗീകരിക്കപ്പെട്ട ഒരു കലാകാരിയ്ക്ക് ഇത് സംഭവിച്ചെങ്കിൽ ഏത് പെൺകുട്ടിയ്ക്കും ഇത് സംഭവിക്കാം. ഇത് സിനിമാ മേഖലയെ തകർക്കാം, അതെന്നെ വളരെയധികം ഉത്കണ്ഠയ്ക്കിടയാക്കുന്നുവെന്നും അവർ ട്വിറ്ററിൽ കുറിക്കുന്നു.

സഹപ്രകവർത്തകനിൽ നിന്ന് നേരിട്ടത്
ഒരേ മേഖലയിലെ സഹപ്രവർത്തകനായ അലി സഫറിൽ നിന്ന് ശാരീരിക പീഡനം ഏൽക്കേണ്ടിവന്നതായും അത് താൻ ചെറിയ കുട്ടിയായിരിക്കുമ്പോഴല്ലെന്നും അവർ ഓർമിപ്പിക്കുന്നു. ശാക്തീകരിക്കപ്പെട്ട സ്ത്രീയും രണ്ട് മക്കളുടെ അമ്മയുമായ തനിക്കാണ് ഇത് സംഭവിച്ചിട്ടുള്ളതെന്നും അവർ പറയുന്നു. തനിക്കും കുടുംബത്തിനും കനത്തമായ ആഘാതമേൽപ്പിച്ച സംഭവമാണ് ഇതെന്നും അവർ പറയുന്നു. അലിയെ വർഷങ്ങളായി അറിയാം, അലിക്കൊപ്പം നിരവധി വേദികൾ പങ്കിട്ടിട്ടുണ്ട്. ഒറ്റുകൊടുക്കപ്പെട്ട അനുഭവമാണ് ഇപ്പോഴുള്ളത്. പക്ഷേ എനിക്കറിയാം ഞാൻ ഒറ്റയ്ക്കല്ലെന്ന്.

നിശബ്ദത വെടിയണം
അതിക്രമമുണ്ടാകുമ്പോൾ നിശബ്ദമായിരിക്കുന്ന പ്രവണത തകർക്കാനുള്ള സംസ്കാരത്തിന് തുടക്കം കുറിക്കുകയാണ്. ഇതേ കാര്യം രാജ്യത്തെ മറ്റ് പെൺകുട്ടികൾക്ക് പ്രചോദനമാകണമെന്നും അവർ ആഗ്രഹിക്കുന്നു. നമ്മുടെ ശബ്ദമാവാൻ നമ്മൾ മാത്രമേ ഉള്ളൂവെന്നും സമയമാകുമ്പോൾ ശബ്ദമുയർത്തണമെന്നും അവർ ട്വിറ്ററിൽ കുറിക്കുന്നു. ഈ വർഷത്തെ അക്കാദമി അവാർഡ് ദാന ചടങ്ങിൽ വെച്ച് ആരംഭിച്ച #meToo ക്യാമ്പെയിന് തുടക്കം കുറിച്ചത്.
-
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ്












Click it and Unblock the Notifications