പാക് നടി സന ഖാന്‍ വാഹനാപകടത്തില്‍ മരിച്ചു
കറാച്ചി: പാക് നടിയും മോഡലുമായ സന ഖാന്‍ വാഹനാപകടത്തില്‍ മരിച്ചു. നടിയോടൊപ്പം കാറില്‍ യാത്ര ചെയ്ത ഭര്‍ത്താവ് ബാബര്‍ ഖാന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കറാച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടാകുന്നത്, സനയുടെ ഭര്‍ത്താവ് ബാബര്‍ ഖാനും പാകിസ്താനിലെ അറിയപ്പെടുന്ന നടനാണ്.
ബാബറാണ് കാറോടിച്ചിരുന്നത്. കാറിന്റെ നിയന്ത്രണം നഷ്ടാവുകയായിരുന്നു. ദഗുരുതരമായ പരിക്കുകളോടെയാണ് ഇരുവരെയും ലിയാഖത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയലെത്തിച്ചെങ്കിലും സനയുടെ ജീവന്‍ രക്ഷിയ്ക്കനായില്ല. ബാബറുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്

ബാബറിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായ് ലിയാഖത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ സിറ്റി ബ്രാഞ്ചിലേക്ക് മാറ്റി. ഡിസംബര്‍ 2013 നാണ് സനയും ബാബറും വിവാഹിതരാകുന്നത്. 2014 ആദ്യം തന്നെ സീരിയലുകളുടെ ഷൂട്ടിംഗ് തിരക്കിലാവുകയായിരുന്നു ഇരുവരും. പരിചയന്‍ എന്ന സീരിയലിലൂടെയാണ് സന ഖാന്‍ പ്രശസ്തയാവുന്നത്. ഏക് തമാന ലഹസില്‍ സെ എന്ന സീരിയലിലൂടെയാണ് ബാബര്‍ പ്രസസ്തമാകുന്നത്. ഒരുമിച്ച് കൂടുതല്‍ സീരിയലുകളില്‍ അഭിനയിക്കാനുള്ള താത്പര്യം ഇരുവരും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications