കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ വിസ അനുവദിച്ചില്ലെങ്കിലെന്താ, പാക് എഴുത്തുകാരി സ്‌കെപ്പിലൂടെ പുസ്തകം പ്രകാശം ചെയ്തു

  • By Sruthi K M
Google Oneindia Malayalam News

ഇസ്ലാമബാദ്: പാക് എഴുത്തുകാരുടെ പുസ്തകം ഇന്ത്യയില്‍ പ്രകാശനം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ശിവസേനയും മറ്റു രാഷ്ട്രീയ നേതാക്കന്‍മാരും പറയുമ്പോള്‍ പുസ്തകം ഏതു വിധേയനയും പ്രകാശനം ചെയ്യാനാണ് പാകിസ്താന്റെ തീരുമാനം. ഇന്ത്യ വിസ നിഷേധിച്ചാലും ഇല്ലെങ്കിലും കൃത്യസമയത്ത് പുസ്തകം പ്രകാശനം ചെയ്യും.

പാകിസ്താന്‍ എഴുത്തുകാരി കന്‍സ ജാവേദ് സ്‌കൈപ്പിലൂടെ പുസ്തകം പ്രകാശനം ചെയ്തു മാതൃകയായിരിക്കുകയാണ്. കന്‍സ ജാവേദിന്റെ 'ആഷസ് വൈന്‍ ആന്റ് ഡസ്റ്റ്' എന്ന പുസ്തകമാണ് പ്രകാശനം ചെയ്യേണ്ടിയിരുന്നത്. കുമവോണ്‍ സാഹിത്യോത്സവത്തില്‍വെച്ച് തന്റെ പുസ്തകം പ്രകാശനം ചെയ്യാനാണ് ജാവേദ് തീരുമാനിച്ചിരുന്നത്.

book

എന്നാല്‍, ജാവേദിനു ഇന്ത്യയിലേക്ക് വരാനുള്ള വിസ അനുവദിച്ചില്ല. തുടര്‍ന്ന്, ജാവേദ് തന്റെ നോവല്‍ സ്‌കൈപ്പിലൂടെ പ്രകാശനം ചെയ്യുകയായിരുന്നു. പ്രായം കുറഞ്ഞ യുവ എഴുത്തുകാരിയാണ് കന്‍സ ജാവേദ്. 23 വയസ്സുകാരിയായ ജാവേദിന്റെ നോവല്‍ ടബര്‍ ജോണ്‍സ് സൗത്ത് ഏഷ്യന്റെ പുരസ്‌കാരത്തിനു അര്‍ഹത നേടിയതായിരുന്നു.

ഉത്തരാഖണ്ഡിലാണ് കുമവോണ്‍ സാഹിത്യോത്സവം നടക്കുന്നത്. തന്റെ വിസ നിഷേധിച്ച ഇന്ത്യയുടെ നടപടി വേദനാജനകമാണെന്ന് കന്‍സ ജാവേദ് പറയുന്നു. തന്നെ അപമാനിക്കുന്നതിനു തുല്യമാണിതെന്നും അവര്‍ പറഞ്ഞു.

English summary
Pakistani author Kanza Javed, denied a visa to take part in the Kumaon literary festival, will release her book here over a Skype session.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X