ലഖ്‌വിയുടെ മോചനത്തിനെതിരെ പാക് പത്രവും
ഇസ്ലാമാബാദ്: ഭീകരവാദി നേതാവ് സാകി ഉര്‍ റഹ്മാന്‍ ലഖ്‌വിയെ മോചിപ്പിക്കാനുള്ള പാക്കിസ്ഥാന്‍ കോടതിയുടെ തീരുമാനത്തിനെതിരെ പാക് പത്രം രംഗത്ത്. ലഖ്‌വിയുടെ മോചനം ശരിയായില്ലെന്ന് പറഞ്ഞ ഡോണ്‍ പത്രം പാക് സര്‍ക്കാര്‍പോലും ലഖ്‌വിയുടെ മോചനത്തിനെ അനുകൂലിക്കെില്ലെന്ന് എഴുതി. ലഖ്‌വിയുടെ മോചനം ഇരു രാജ്യങ്ങള്‍ക്കിടയിലെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വഴിവെച്ചുവന്നും പത്രം പറയുന്നു.
കഴിഞ്ഞദിവസമാണ് ലഖ്‌വിയെ പാക്കിസ്ഥാന്‍ കോടതി ജാമ്യത്തില്‍ വിട്ടയച്ചത്. എന്നാല്‍ ഇത്തരത്തില്‍ ആരോപണ വിധേയനായ ഒരാളെ മോചിപ്പിക്കേണ്ടിവന്നതില്‍ പാക്കിസ്ഥാന്‍ ആത്മപരിശോധന നടത്തണമെന്ന് പത്രത്തിലെ ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഇതാദ്യമായാണ് ഒരു പാക് പത്രം ലഖ്‌വിക്കെതിരെ പ്രതികരിച്ചുകൊണ്ട് ലേഖനമെഴുതുന്നത്.

2008ല്‍ നൂറുകണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ലഖ്‌വി എന്ന് ഇന്ത്യ ആരോപിക്കുന്നു. എന്നാല്‍, ഇയാള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനോ ഇന്ത്യയ്ക്ക് കൈമാറാനോ പാക്കിസ്ഥാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയുടെ പ്രതിഷേധം ശക്തമായപ്പോള്‍ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലടക്കുകയായിരുന്നു.
വിചാരണ കൂടാതെ ജയിലില്‍ നീണ്ടകാലം കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ കഴിഞ്ഞദിവസം പാക് കോടതി മോചിപ്പിച്ചത്. ലഖ്‌വിക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ പാക് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പരാജയപ്പെട്ടിരുന്നു. അതിനിടെ, ലഖ്‌വിയെ മോചിപ്പിച്ചതിനെതിരെ അപ്പീല്‍ നല്‍കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications