Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്‍ തന്ത്രം പ്രയോഗിക്കുന്നു; യുഎഇ-ശ്രീലങ്ക വഴി, ഡ്രൈ ഫ്രൂട്ട്‌സ്, വസ്ത്രം, ലഥര്‍...

പഹല്‍ഗാം ആക്രമണ ശേഷം പാകിസ്താനെതിരെ ഇന്ത്യ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. ഏറ്റവും ഒടുവില്‍ ആ രാജ്യത്ത് നിന്നുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖം ഉപയോഗിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി. സമാനമായ നീക്കം പാകിസ്താനും നടത്തുന്നുണ്ട്. ഇന്ത്യ ഏത് സമയവും സൈനിക നീക്കം നടത്തിയേക്കുമെന്ന് പാകിസ്താന്‍ ഭയപ്പെടുന്നുമുണ്ട്.

അതിനിടെയാണ് മറ്റു ചില വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. പാകിസ്താനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ യഥേഷ്ടം ലഭിക്കുന്നു എന്നാണ് പറയപ്പെടുന്നത്. മറ്റു രാജ്യങ്ങളിലൂടെ പാകിസ്താന്റെ ചരക്കുകള്‍ ഇന്ത്യയിലേക്ക് എത്തുന്നുണ്ടത്രെ. ഇത് ശരിയാണെങ്കില്‍ ഇന്ത്യ സ്വീകരിച്ച നിരോധന നടപടികള്‍ ഫലം കാണില്ല. ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്...

pakistan goods ti india though uae

ഡ്രൈ ഫ്രൂട്‌സും രാസവസ്തുക്കളും ഉള്‍പ്പെടെ 500 ദശലക്ഷം ഡോളറിന്റെ പാകിസ്താന്‍ ചരക്കുകള്‍ ഇന്ത്യയിലേക്ക് വളഞ്ഞ വഴി വരുന്നു എന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. യുഎഇ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് ഇവ എത്തുന്നതത്രെ. നേരത്തെ ഇവ നേരിട്ട് പാകിസ്താന്‍ ഇന്ത്യയിലേക്ക് അയച്ചിരുന്നതാണ്. ഇപ്പോള്‍ മൂന്നാം രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നാണ് പറയുന്നത്.

ഡ്രൈഫ്രൂട്‌സ്, ലഥര്‍, തുണിത്തരങ്ങള്‍ എന്നിവ മൂന്നാമതൊരു രാജ്യത്ത് നിന്ന് വീണ്ടും പാക് ചെയ്താണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഡ്രൈഫ്രൂട്‌സും ലഥറും തുണിത്തരങ്ങളും യുഎഇ വഴി വരുന്നു. രാസവസ്തുക്കള്‍ സിംഗപ്പൂര്‍ വഴിയും. സിമന്റ്, സോഡ പൊടി, തുണിത്തരങ്ങള്‍ എന്നിവ ഇന്തോനേഷ്യ വഴിയാണ് എത്തുന്നത്. ഡ്രൈ ഫ്രൂട്‌സ്, ഉപ്പ്, ലഥര്‍ എന്നിവ ശ്രീലങ്ക വഴിയും എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഇങ്ങനെയാണെങ്കില്‍ പാകിസ്താന്റെ വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഫലം കാണില്ല. നേരിട്ട് എത്തുന്ന വസ്തുക്കള്‍ക്ക് മാത്രം നിരോധനം പോര, പകരം വളഞ്ഞ വഴിക്ക് എത്തുന്ന പാകിസ്താന്റെ ചരക്കുകള്‍ കൂടി നിരോധിക്കണമെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടിലുണ്ട്. പാകിസ്താനിലൂടെ വരുന്ന എല്ലാ ചരക്കുകളും നിരോധിച്ച് ശനിയാഴ്ചയാണ് ഇന്ത്യ തീരുമാനമെടുത്തത്.

ഇന്ത്യ ഒടുവില്‍ സ്വീകരിച്ച നടപടി

പാകിസ്താനില്‍ നിന്നുള്ളതോ പാകിസ്താനിലൂടെ വരുന്നതോ ആയ എല്ലാ കപ്പലുകള്‍ക്കും ഇന്ത്യയില്‍ നിരോധനമുണ്ട്. ഇന്ത്യന്‍ തുറമുഖങ്ങളില്‍ ഇത്തരം കപ്പലുകള്‍ അടുപ്പിക്കില്ല. ഭീകരര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടി തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പാകിസ്താനില്‍ നിന്നുള്ള പോസ്റ്റല്‍ സര്‍വീസും റദ്ദാക്കി. ഇന്ത്യന്‍ കപ്പലുകള്‍ പാകിസ്താനി തുറമുഖങ്ങളില്‍ പോകുന്നതിനും വിലക്കുണ്ട്.

പാകിസ്താന്റെ ചരക്കുകള്‍ മാറ്റി പാക് ചെയ്ത് ഇന്ത്യയിലേക്ക് അയക്കുന്നത് തടയണം എന്ന് ചില രാജ്യങ്ങളോട് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കുമെന്ന് യുഎഇ അറിയിച്ചുവെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ പുതിയ വാര്‍ത്തയോട് യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാകിസ്താന്റെ ചരക്കുകളുടെ പ്രധാന കയറ്റുമതി യുഎഇയിലേക്കാണ്.

അതേസമയം, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നയതന്ത്ര തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം എന്നാണ് ജിസിസി രാജ്യങ്ങളുടെ നിലപാട്. സംഘര്‍ഷത്തിലേക്ക് എത്തുന്നത് ഒഴിവാക്കണമെന്ന് യുഎഇയും സൗദിയും ഖത്തറും കുവൈത്തും ആവശ്യപ്പെട്ടു. സൗദി, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരെ കണ്ട് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് തങ്ങളുടെ നിലപാടുകള്‍ വിശദീകരിച്ചു. പഹല്‍ഗാം ആക്രമണത്തില്‍ പങ്കില്ലെന്നും തെളിവില്ലാതെയാണ് ഇന്ത്യ ആരോപണം ഉന്നയിക്കുന്നത് എന്നും പാകിസ്താന്‍ അവകാശപ്പെടുന്നു.

ഇന്ത്യ ഭീകരര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നരേന്ദ്ര മോദിയും രാജ്‌നാഥ് സിങും റഷ്യന്‍ സന്ദര്‍ശനം ഒഴിവാക്കിയത് നിലവിലെ സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. സൈന്യത്തിന് സമ്പൂര്‍ണ സ്വാതന്ത്ര്യം ഇക്കാര്യത്തില്‍ ഇന്ത്യ നല്‍കികഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+