Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനിൽ ഹിന്ദുപെൺകുട്ടികൾക്ക് ദുരിത ജീവിതം!!ഒരു വർഷം മതംമാറ്റത്തിനു ഇരയാകുന്നത് ആയിരത്തോളം പേർ

ഒരു വർഷം തട്ടിക്കൊണ്ടു പോയി മതം‌മാറ്റുന്നത് 1000 പെൺകുട്ടികളെ

കറാച്ചി : പാകിസ്താനിൽ ഹിന്ദു പെൺകുട്ടികൾ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്നുവെന്നു റിപ്പോർട്ടുകൾ. ഒരു വർഷം ആയിരത്തോളം ഹിന്ദു പെൺകുട്ടികളെയാണ് തട്ടികൊണ്ടു പോയി നിർബന്ധിത മതംമാറ്റത്തിന് വിധോയരാക്കുന്നത്. മൂവ്‌മെന്റ് ഫോർ സോളിഡാരിറ്റി ആൻഡ് പീസ് എന്ന സംഘടനയുടെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ .കൂടാതെ ഈ റിപ്പോർട്ട് പാകിസ്ഥാനിലെ പ്രമുഖ പത്രമായ ദ നേഷൻ മുഖപ്രസംഗത്തിലും പരാമർശിക്കുന്നുണ്ട്.

വീണ്ടും ദിലീപ് തുണച്ചു, പെരുന്നാളിന് മള്‍ട്ടിപ്ക്ല്‌സുകളിലേക്ക് ധൈര്യമായി പോവാം , റിലീസ് മുടങ്ങില്ല

ഇന്ത്യ- പാക് വിഭജന കാലത്ത് പാകിസ്താനിലെ ഹിന്ദുക്കളുടെ ജനസംഖ്യ 23 ശതമാനമായിരുന്നു. എന്നാൽ അത് ഇപ്പോൾ വെറും 6 ശതമാനം മാത്രമായി. കൂടാതെ പാകിസ്താനിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ താമസിക്കുന്നത് സിന്ധു മേഖലയിലാണ്. എന്നാൽ ഇപ്പോൾ അവിടെ നിർബന്ധിത മതമാറ്റവും ഹിന്ദു വിരുദ്ധ സംഭവങ്ങളും വർധിച്ചു വരുകയാണെന്നും ദ നേഷൻ മുഖപ്രസംഗത്തിൽ പറയുന്നുണ്ട്. ഹിന്ദു പെൺക്കുട്ടികളെ തട്ടികൊണ്ടു പോകുകയും നിർബന്ധിത മതമാറ്റത്തിനു വിധേയമാക്കിയതിനു ശേഷമാണ് പുറം ലോകം കാണിക്കുന്നത്. എന്നാൽ ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിനു കഴിയിന്നില്ല. ഒരു വർഷം 5000 കുടുംബങ്ങളെങ്കിലും ഇന്ത്യയിലേക്ക് അഭയാർത്ഥികളായി പോകുന്നുവെന്നാണ് മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നത് .

hindhu
ഇതിനെതിരെ പാകിസ്ഥാൻ ഹിന്ദു കൗൺസിൽ പരാതികൾ നൽകിയിട്ടും ഫലമുണ്ടാകുന്നില്ലെന്നു കൗൺസിൽ പാട്രൻ ഇൻ ചീഫ് രമേഷ് കുമാർ അറിയിച്ചു. സർക്കാരും പ്രവിശ്യ ഭരണകൂടവും ഹിന്ദുക്കളോട് യാതൊരു അനുഭാവവും കാണിക്കുന്നില്ല. ഹിന്ദു ആരാധന സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും മത ചിഹ്നങ്ങളേയും മറ്റും ബോധപൂർവ്വം അവഹേളിക്കുകയും ചെയ്യുന്നുണ്ട് .സുപ്രീം കോടതി മാത്രമാണ് അവസാന ആശ്രയമെന്നും അദ്ദേഹം വ്യക്തമാക്കി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+