കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുമത വിഭാഗത്തിന്റെ കാത്തിരിപ്പിന് വിരാമം; ഇസ്ലാമാബാദില്‍ ക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനമായി

ഏറെക്കാലമായി ഇസ്ലാമാബാദിലെ ഹിന്ദു സമൂഹം ആവശ്യപ്പെട്ടിരുന്ന കാര്യമാണ് ഇപ്പോള്‍ പരിഗണിക്കപ്പെട്ടിട്ടുള്ളത്. ഇതിനായി അരയേക്കര്‍ സ്ഥലം ഇസ്ലാമാബാദ് നഗരവികസന സമിതി നല്‍കും.

  • By Nihara
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ഹിന്ദുക്ഷേത്രമുയരും. സാംസ്‌കാരിക കേന്ദ്രവും ശ്മശാനവും അനുവദിക്കും. ഏറെക്കാലമായി ഇസ്ലാമാബാദിലെ ഹിന്ദു സമൂഹം ആവശ്യപ്പെട്ടിരുന്ന കാര്യമാണ് ഇപ്പോള്‍ പരിഗണിക്കപ്പെട്ടിട്ടുള്ളത്. ഇതിനായി അരയേക്കര്‍ സ്ഥലം ഇസ്ലാമാബാദ് നഗരവികസന സമിതി നല്‍കും.

ഹിന്ദുക്കളുടെ ഏറെ നാളത്തെ ആവശ്യം കൂടിയാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഹിന്ദുമത വിശ്വാസികള്‍ക്കായി അമ്പലവും ശ്മശാനവും നിര്‍മിക്കാന്‍ തീരുമാനിച്ചു. കാപിറ്റല്‍ ഡവലപ്‌മോന്റ് അതോറിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ക്ഷേത്രം, കമ്മ്യൂണിറ്റി സെന്റര്‍,ശ്മശാനം എന്നിവയാണ് നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

temple

800 ഓളം ഹിന്ദുവിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലത്ത് ക്ഷേത്രം ഇല്ലാത്തതിനാല്‍ ദീപാവലി അടക്കമുള്ള ആഘോഷങ്ങള്‍ വീടുകളിലാണ് നടത്തുന്നത്. വിശ്വാസപരമായ കാര്യങ്ങളെല്ലാം ഇവര്‍ വീട്ടില്‍ തന്നെയാണ് ആഘോഷിച്ചുവരുന്നത്. സംസ്‌കാരം നടത്താന്‍ ശ്മശാനം ഇല്ലാത്തതിനാല്‍ റാവല്‍പിണ്ടിയിലോ മറ്റു സ്ഥലങ്ങളിലോ മൃതദേഹം കൊണ്ടുപോകേണ്ടി വരുന്നു.

English summary
In a rare first, Hindus living in the Pakistani capital would soon have their major demands met, after a decision by authorities to allocate land for a temple, community centre and cremation ground.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X