കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്ക് മരുന്ന് നല്‍കി ബലാത്സംഗം ചെയ്തു; മുന്‍ പാക് മന്ത്രിക്കെതിരെ വെളിപ്പെടുത്തലുമായി ബ്ലോഗര്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: പ്രശസ്ത അമേരിക്ന്‍ ബോഗറായ സിന്തിയ ഡി റിച്ചി നടത്തിയ ബലാത്സംഗ ആരോപണമാണ് പാകിസ്താന്‍ രാഷ്ട്രീയത്തെ ഇപ്പോള്‍ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്നത്. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി)യുടെ പ്രമുഖ നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ റഹ്മാന്‍ മാലിക്കിനെതിരെയാണ് സിന്തിയ ഡി റിച്ചി ബാലാത്സംഗ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മന്ത്രിയായിരുന്ന കാലത്ത് റഹ്മാന്‍ മാലിക് തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് റിച്ചിയുടെ ആരോപണം.

2011 ല്‍

2011 ല്‍

2011 ലാണ് സംഭവം നടക്കുന്നതെന്നാണ് സിന്തിയ ഡി.റിച്ചി അവകാശപ്പെടുന്നത്. പാനീയത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കിയതിന് ശേഷം മാലിക്ക് തന്നെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് ഫെയ്സ്ബുക്ക് ലൈവിലൂടെ റിച്ചി പറയുന്നു. മുന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനി ഉള്‍പ്പടേയുള്ളവര്‍ക്കെതിരേയും അവര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.

പ്രസിഡന്റിന്റെ വസതിയില്‍

പ്രസിഡന്റിന്റെ വസതിയില്‍

റാസ ഗിലാനിയും മുന്‍ ആരോഗ്യ മന്ത്രി മഖ്ദൂം ഷഹാബുദ്ദീനും ഇസ്ലാമബാദിലെ പ്രസിഡന്റിന്റെ വസതിയില്‍ വെച്ച് തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നാണ് റിച്ചിയുടെ വെളിപ്പെടുത്തല്‍. ആസിഫ് അലി സര്‍ദാരിയായിരുന്നു ഈ സമയത്ത് പാകിസ്താന്‍റെ പ്രസിഡന്‍റ്. റിച്ചിയുടെ ആരോപണത്തില്‍ പ്പെട്ടവരെല്ലാം പാകിസ്താനിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ പിപിപിയുടെ പ്രമുഖ നേതാക്കളാണ്.

റഹ്മാന്‍ മാലിക്

റഹ്മാന്‍ മാലിക്

ഇതോടെ വലിയ പ്രതിരോധത്തിലാണ് പിപിപി അകപ്പെട്ടിരിക്കുന്നത്. റഹ്മാന്‍ മാലിക് തന്നെ ബലാത്സംഗം ചെയ്തുവെന്നും മഖ്ദൂം ഷഹാബുദ്ദീനും യൂസുഫ് റാസ ഗിലാനിയും ശാരീരികയമായി ഉപദ്രവിച്ചുവെന്നും റിച്ചി വെളിപ്പെടുത്തുന്നു. ഇതൊന്നും വെറുതെ പറയുന്നതല്ല. ഈ ആരോപണങ്ങള്‍ സത്യമാണെന്ന് ബോധ്യപ്പെടുത്തുന്നതിനുള്ള തെളിവുകള്‍ തന്‍റെ പക്കലുണ്ട്. ഇത് ഉടന്‍ തന്നെ പുറത്ത് വിടുമെന്നും അവര്‍ പറയുന്നു.

വിവരങ്ങള്‍ കൈമാറും

വിവരങ്ങള്‍ കൈമാറും

നിഷ്പക്ഷനും അന്വേഷണാത്മക മികവ് പുലര്‍ത്തുന്നതുമായ ഒരു പത്രപ്രവര്‍ത്തകന് ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ പോവുകയാണെന്നും അവര്‍ പറയുന്നു. കഴിഞ്ഞ കുറച്ച് കാലമായി പാകിസ്ഥാനില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയാണ് ബ്ലോഗറായ സിന്തി ഡി റിച്ചി.

പരാതി

പരാതി

സിന്തിയ ഡി റിച്ചിക്കെതിരെ പിപി പെഷാവര്‍ ജില്ലാ പ്രസിഡന്റ് സുല്‍ഫീഖര്‍ അഫ്ഗാനി നേര്തെത ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റിച്ചി മുന്‍ പ്രധാനമന്ത്രി ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയും അവരുടെ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ ആസിഫ് അലി സര്‍ദാരിയും തമ്മിലുള്ള ദാമ്പത്യ ജീവിതം സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങളായിരുന്നു സുല്‍ഫീഖര്‍ അഫ്ഗാനിയുടെ പരാതിക്ക് ഇടയാക്കിയത്.

അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍

അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍

മുന്‍പ്രധാനമന്ത്രിയേയും മുന്‍പ്രസിഡന്‍റിനേയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു പരാതി. 'ഇന്‍സെന്റ് കറസ്‌പോണ്ടന്‍സ്:ബേനസീര്‍ ഭൂട്ടോയുടെ രഹസ്യ ലൈംഗിക ജീവിതം' എന്ന വിവാദ പുസ്തകത്തിലെ ഏതാനും ഭാഗങ്ങള്‍ റിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് അഫ്ഗാനിയുടെ പരാതിക്ക് ഇടയാക്കിയത്.

ചിത്രങ്ങള്‍

പിപിപി നേതാക്കള്‍ മധ്യപിക്കുന്നതും സ്ത്രീകള്‍ക്കൊപ്പം ചൂതാട്ടം നടത്തുന്നതുമായി ചിത്രങ്ങളും റിച്ചി ട്വിറ്ററിലൂടെ പൂറത്തു വിട്ടിട്ടുണ്ട്. പാകിസ്ഥാന്‍ പോലുള്ള ഒരു ഇസ്ലാമിക രാജ്യത്തിന് അംഗീകരിക്കാന്‍ പറ്റാത്ത സാഹചര്യത്തിലുള്ള ചിത്രങ്ങളാണ് ഇതെല്ലാം. സംഭവത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ പിപിപി നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല.

 കോണ്‍ഗ്രസ് നീക്കങ്ങളില്‍ പകച്ച് ബിജെപി; നേതാക്കളുടെ മടക്കം തകൃതി, തീരുമാനമാകാതെ മന്ത്രിസഭാ വികസനം കോണ്‍ഗ്രസ് നീക്കങ്ങളില്‍ പകച്ച് ബിജെപി; നേതാക്കളുടെ മടക്കം തകൃതി, തീരുമാനമാകാതെ മന്ത്രിസഭാ വികസനം

English summary
pakistani interior minister raped me, says american blogger cynthia d ritchie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X