ഇന്ത്യന്‍ ദമ്പതികളുടെ ഹണിമൂണ്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ പാക് ഡ്രൈവര്‍ അറസ്റ്റില്‍
ദുബായ്: ഇന്ത്യന്‍ നവ ദമ്പതികളുടെ ഹണിമൂണ്‍ രംഗങ്ങള്‍ രഹസ്യമായി മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ പാക് ഡ്രൈവറെ ദുബായ് പോലീസ് അറസ്റ്റു ചെയ്തു. നാലു ദിവസത്തെ ദുബായ് സന്ദര്‍ശനത്തിനെത്തിയ ദമ്പതികള്‍ ടാക്‌സിയില്‍ സഞ്ചരിക്കുമ്പോഴാണ് ഇയാള്‍ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.
പിന്നീട് രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റുചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. വൈകിട്ട് ഇയാള്‍ 2000 ദിര്‍ഹം ആവശ്യപ്പെട്ട് യുവാവിന് വാട്‌സ് അപ് മെസേജ് അയക്കുകയും ചെയ്തു. ദുബായിലുളള തന്റെ സുഹൃത്തിന്റെ സഹായത്തോടെ യുവാവ് പോലീസില്‍ പരാതി നല്‍കി.













Click it and Unblock the Notifications