കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബത്തില്‍ ദാരിദ്രം, തെരുവില്‍ പിച്ചയെടുക്കുന്നതിനേക്കാള്‍ നല്ലത്, 25 വര്‍ഷമായി ഇയാള്‍ ചെയ്തത്

25 വര്‍ഷമായി ഇലകളും മര കഷ്ണങ്ങളും കഴിച്ചു ജീവിക്കുന്ന ഒരാളുടെ കഥ കേട്ടാല്‍ ഞെട്ടും. പാക്-പഞ്ചാബ് പ്രവശ്യയിലെ മെഹ്മൂദ് ഭട്ടാണ് 25 വര്‍ഷങ്ങളായി ഇലകളും മരകഷ്ണങ്ങളും കഴിച്ച് ജീവിക്കുന്നത്.

  • By Akhila
Google Oneindia Malayalam News

ലാഹോര്‍: 25 വര്‍ഷമായി ഇലകളും മര കഷ്ണങ്ങളും കഴിച്ചു ജീവിക്കുന്ന ഒരാളുടെ കഥ കേട്ടാല്‍ ഞെട്ടും. പാക്-പഞ്ചാബ് പ്രവശ്യയിലെ മെഹ്മൂദ് ഭട്ടാണ് 25 വര്‍ഷങ്ങളായി ഇലകളും മരകഷ്ണങ്ങളും കഴിച്ച് ജീവിക്കുന്നത്. മെഹ്മൂദിന് ഇപ്പോള്‍ 50 വയസായി. എന്നാല്‍ ഇതുവരെ ഒരു അസുഖം പോലും വന്നിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വീട്ടിലെ കടുത്ത ദാരിദ്രമാണ് മെഹ്മൂദിനെ അസാധരണ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിച്ചത്. തെരുവില്‍ പോയി ഭിക്ഷയെടുക്കുന്നതിനേക്കാള്‍ നല്ലതെന്ന് തോന്നിയാതിനാലാണിതെന്നും മെഹ്മൂദ് പറഞ്ഞു. ഇലകളും മര കഷ്ണങ്ങളുമാണ് ഇപ്പോള്‍ കഴിക്കുന്നത്.

ഇപ്പോള്‍ ശീലമായി

ഇപ്പോള്‍ ശീലമായി

ഇലകളും മരകഷ്ണങ്ങളും കഴിക്കുന്നത് ഇപ്പോള്‍ മെഹ്മൂദിന് ഇപ്പോള്‍ ശീലമായിരിക്കുകയാണ്. കഴുത വണ്ടിയാണ് ഓടിക്കുകയാണ് മെഹ്മൂദിന്റെ തൊഴില്‍. വരുമാന മാര്‍ഗം ഉണ്ടെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇതുവരെ താന്‍ മാറ്റി ചിന്തിച്ചിട്ടില്ലെന്ന് മെഹ്മൂദ് പറഞ്ഞു.

ദിവസകൂലി

ദിവസകൂലി

ദിവസേന 600 പാകിസ്താനി രൂപയാണ് മെഹ്മൂദിന്റെ വരുമാനം. ആല്‍, താലി, സക് ചെയിന്‍ എന്നിവയാണ് മെഹ്മൂദിന്റെ ഇഷ്ട വിഭവം.

 ആശുപത്രിയില്‍ പോയിട്ടില്ല

ആശുപത്രിയില്‍ പോയിട്ടില്ല

ഇതുവരെ ആശുപത്രിയില്‍ പോയിട്ടില്ല. ഇത്രയും വര്‍ഷങ്ങളായി ഇലകളും മര കഷ്ണങ്ങളും കഴിച്ച് ജീവിക്കുന്ന മെഹ്മൂദിനെ കാണുമ്പോള്‍ ആളുകള്‍ക്ക് ഞെട്ടലാണെന്ന് മെഹ്മൂദിന്റെ അയല്‍വാസിയായ ഗുലാം മൊഹമ്മദ് പറയുന്നു.

 ഇഷ്ടപ്പെട്ട ഇലകള്‍ കണ്ടാല്‍

ഇഷ്ടപ്പെട്ട ഇലകള്‍ കണ്ടാല്‍

യാത്ര പോകുന്ന സമയത്ത് ഇഷ്ടപ്പെട്ട ഇലകളോ മരമോ കണ്ടാല്‍ അതില്‍ നിന്നും താന്‍ ഭക്ഷണം കണ്ടെത്താന്‍ ശ്രമിക്കാറുണ്ടെന്ന് മെഹ്മൂദ് പറയുന്നു.

English summary
Pakistani man eats leaves for 25 years, never falls ill.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X