Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തമായി വരന്മാരെ തിരഞ്ഞെടുത്ത സഹോദരിമാരെ വിവാഹ ദിവസം യുവാവ് വെടിവെച്ചുകൊന്നു

ഇസ്ലാമാബാദ്: സ്വന്തമായി വരനെ തിരഞ്ഞെടുത്ത സഹോദരിമാരെ യുവാവ് വെടിവെച്ചു കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ സെന്‍ട്രല്‍ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. ദുരഭിമാനക്കൊലയാണ് നടന്നതെന്ന് പോലീസ് പറഞ്ഞു. ഇരു സഹോദരിമാരും സ്വന്തമായി വരന്മാരെ തിരഞ്ഞെടുത്തതാണ് കൊലപാതകത്തിന് ഇടയാക്കിയത്.

കോസര്‍(22), ഗുല്‍സാര്‍ ബിബി(28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ വെടിവെച്ചശേഷം കടന്നുകളഞ്ഞ സഹോദരന്‍ നാസിറി(35)നുവേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്. വീട്ടുകാര്‍ നിശ്ചയിക്കുന്ന വരനെ വിവാഹം കഴിക്കാന്‍ പാടുള്ളൂവെന്ന് നാസിര്‍ സഹോദരിമാര്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

honour-killing

സഹോദരന്‍ സഹോദരിമാരെ വെടിവെച്ചു കൊലപ്പെടുത്തിയയുടന്‍ രക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു. ദുരഭിമാനക്കൊലയാണ് നടന്നിരിക്കുന്നത്. പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് ഓഫീസര്‍ മെഹര്‍ റിയാസ് പറഞ്ഞു. സംഭവത്തില്‍ യുവതികളുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. മകന്‍ എല്ലാം നശിപ്പിച്ചെന്നായിരുന്നു പിതാവിന്റെ പ്രതികരണം.

കുടുംബം മകന്‍ തകര്‍ത്തു, എല്ലാം ഇല്ലാതാക്കിയെന്നും പിതാവ് മുഹമ്മദ് പറഞ്ഞു. പ്രമുഖ മോഡല്‍ ക്വാന്‍ഡീല്‍ ബലോച് സഹോദരനാല്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് പാക്കിസ്ഥാനില്‍ സമാനമായ മറ്റൊരു കൊലപാതകം നടന്നിരിക്കുന്നത്. എല്ലാവര്‍ഷവും നൂറുകണക്കിന് സ്ത്രീകള്‍ക്കാണ് പാക്കിസ്ഥാനില്‍ ദുരഭിമാനക്കൊലയുടെ പേരില്‍ ജീവന്‍ നഷ്ടമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+