കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ നീക്കത്തില്‍ വിറങ്ങലിച്ച് പാക് സൈന്യം; തുറന്നുസമ്മതിച്ച് ഇമ്രാന്‍ ഖാന്‍, ചരിത്രത്തിലാദ്യം

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയുടെ നയതന്ത്ര നീക്കത്തില്‍ പാകിസ്താന്റെ സൈന്യം ഭയപ്പെട്ടുവെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയും അഫ്ഗാനും ഒരുമിച്ച് നടത്തുന്ന നീക്കങ്ങള്‍ക്ക് ഇടയില്‍പ്പെട്ട് പാകിസ്താന്‍ കുടുങ്ങുമോ എന്നാണ് സൈന്യം ഭയപ്പെട്ടത്. തുടര്‍ന്ന് സൈനിക തത്വങ്ങളില്‍ കാതലായ മാറ്റത്തിന് പാകിസ്താന്‍ ശ്രമിച്ചുവരികയാണ്. പാകിസ്താനുമായി ഉടക്കി നില്‍ക്കുകയാണ് അഫ്ഗാന്‍. എന്നാല്‍ ഇന്ത്യയുമായി അഫ്ഗാന്‍ അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു.

അഫ്ഗാനിലെ ആഭ്യന്തര സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ ശ്രമിച്ചിരുന്നു. പക്ഷേ താലിബാനുമായി ഇടപെടാന്‍ ഇന്ത്യയ്ക്ക് വഴിയില്ല. പാകിസ്താനുമായി താലിബാന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായ വേളയില്‍ താലിബാന്‍ ബന്ധത്തിന് അത്ര താല്‍പ്പര്യം കാണിച്ചില്ല. ഇപ്പോള്‍ താലിബാനുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ് ഇമ്രാന്‍ ഖാന്‍. അമേരിക്കന്‍ സന്ദര്‍ശനത്തിലുള്ള ഇമ്രാന്‍ ഖാന്റെ ഇത്തരത്തിലൊരു തുറന്നുപറച്ചില്‍ ആദ്യമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രധാന രാജ്യങ്ങള്‍ ഒരുമിച്ചാല്‍

പ്രധാന രാജ്യങ്ങള്‍ ഒരുമിച്ചാല്‍

ഇരുവശത്തുമുള്ള പ്രധാന രാജ്യങ്ങള്‍ ഒരുമിക്കുന്നതില്‍ പാകിസ്താന്‍ സൈന്യം ഭയപ്പെട്ടു. പാകിസ്താനെ ശത്രുപക്ഷത്ത് നിര്‍ത്തുമ്പോള്‍ തന്നെ അഫ്ഗാനുമായി അടുക്കാന്‍ ഇന്ത്യ ശ്രമിച്ചിരുന്നു. അഫ്ഗാനുമായി അടുക്കുന്നതിലൂടെ ഇന്ത്യയ്ക്ക് സാമ്പത്തിക ശാക്തീകരണം സാധ്യമാകുമെന്ന നേട്ടവുമുണ്ട്.

 അഫ്ഗാന്‍ നയത്തില്‍ മാറ്റം

അഫ്ഗാന്‍ നയത്തില്‍ മാറ്റം

അഫ്ഗാന്റെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്താന്‍ ഇടപെടുന്നുവെന്നത് ഏറെ കാലമായുള്ള ആരോപണമാണ്. ഇക്കാര്യം ചില പാകിസ്താന്‍ നേതാക്കള്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഫ്ഗാന്‍ നയത്തില്‍ മാറ്റംവരുത്തുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അഫ്ഗാനിലെ ഇടപെടല്‍ അഫ്ഗാന്‍-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുമെന്ന ഭയപ്പെട്ടാണ് പാകിസ്തന്റെ പിന്‍മാറ്റം.

പാകിസ്താന്റെ ഇടപെടല്‍ മൂലം...

പാകിസ്താന്റെ ഇടപെടല്‍ മൂലം...

പാകിസ്താന്റെ ഇടപെടല്‍ മൂലമാണ് അഫ്ഗാനിലെ ആഭ്യന്തര സായുധ സംഘങ്ങള്‍ ശക്തിപ്പെടുന്നതെന്നാണ് അഫ്ഗാന്‍ ഭരണകൂടത്തിന്റ ആരോപണം. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പലപ്പോഴും ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി സംഘര്‍ഷഭരിതമാക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്താന്റെ ഇത്തരം നീക്കങ്ങളാണ് അഫ്ഗാനെ ഇന്ത്യയോട് കൂടുതല്‍ അടുപ്പിച്ചത്. ഈ ബന്ധം തങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് പാകിസ്താന്‍ മനസിലാക്കുന്നു.

ഭാവി അവര്‍ തീരുമാനിക്കട്ടെ

ഭാവി അവര്‍ തീരുമാനിക്കട്ടെ

അഫ്ഗാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ലായിരുന്നുവെന്ന ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഇമ്രാന്‍ ഖാന്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തിയത്. അഫ്ഗാന്റെ ഭാവി അവര്‍ തീരുമാനിക്കട്ടെ. തങ്ങള്‍ ഇടപെടില്ല. അമേരിക്കന്‍ നേതൃത്വവും ഇതേ നിലപാടിലാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

താലിബാന്‍ ഒരുങ്ങി വന്നു

താലിബാന്‍ ഒരുങ്ങി വന്നു

പാകിസ്താനിലെ മുന്‍ ഭരണാധികാരികളെല്ലാം അഫ്ഗാനിലെ താലിബാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇമ്രാന്‍ ഖാന്‍ അധികാരത്തിലെത്തിയ വേളയില്‍ താലിബാന്‍ ചര്‍ച്ചയ്ക്ക് ഒരുങ്ങുകയും ചെയ്തു. എന്നാല്‍ അന്ന് ഇമ്രാന്‍ ഖാന്‍ പിന്‍മാറി. ഇത് തെറ്റായി പോയെന്ന് ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ പറയുന്നു.

സമാധാനമാണ് തന്റെ ലക്ഷ്യം

സമാധാനമാണ് തന്റെ ലക്ഷ്യം

അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി താന്‍ ചര്‍ച്ച നടത്തി. അഫ്ഗാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇനി താലിബാനുമായി ചര്‍ച്ച നടത്തും. അഫ്ഗാന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്താന്‍ താലിബാനെ പ്രേരിപ്പിക്കും. അഫ്ഗാനിലെ സമാധാനമാണ് തന്റെ ലക്ഷ്യമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പക്ഷേ, അമേരിക്കയുടെ പാവകളായ നിലവിലെ അഫ്ഗാന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ല എന്നാണ് താലിബാന്റെ നിലപാട്.

കോണ്‍ഗ്രസ് സഖ്യം തുടരുമോ? അറിയില്ലെന്ന് കുമാരസ്വാമി, സര്‍ക്കാര്‍ വീണതോടെ കര്‍ണാടകം എങ്ങോട്ട്...കോണ്‍ഗ്രസ് സഖ്യം തുടരുമോ? അറിയില്ലെന്ന് കുമാരസ്വാമി, സര്‍ക്കാര്‍ വീണതോടെ കര്‍ണാടകം എങ്ങോട്ട്...

English summary
Pakistani Military Feared Between India, Afghanistan: Imran Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X