റാവല്‍പിണ്ടിയില്‍ സൈനിക വീമാനം തര്‍ന്നുവീണു; പ്രദേശവാസികള്‍ ഉള്‍പ്പടെ 10 മരണം
റാവല്‍പിണ്ടി: പാകിസ്ഥാനില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 10 പേര്‍ മരിച്ചു. റാവല്‍പിണ്ടി മേഖലയിലെ ജനവാസ കേന്ദ്രത്തില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെയാണ് വിമാനം തകര്‍ന്നു വീണത്. മരിച്ചവരില്‍ അഞ്ചുപേര്‍ വിമാനത്തിലുണ്ടായിരുന്നവരും ബാക്കിയുള്ളവര്‍ പ്രദേശവാസികളുമാണ്.
അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റതായും രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അപകടത്തിന്‍റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വ്യോമസേനയുടെ ചെറുവിമാനം പതിവ് പരിശീലന പറക്കലിനിടെ പുലര്‍ച്ചെ രണ്ട് മണിയോടെ തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

വിമാനത്തില്‍ ഉണ്ടായിരുന്നു അഞ്ച പേരില്‍ രണ്ടുപേര്‍ പൈലറ്റുമാരാണ്. വിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്നുണ്ടാ തീപിടുത്തത്തില്‍ റാവല്‍പിണ്ടിക്ക് സമീത്തുള്ള മോറ കലു ഗ്രാമത്തിലെ നിരവധി വീടുകള്‍ അഗ്നിക്കിരയായി.












Click it and Unblock the Notifications