കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിൽ പ്രതിഷേധം രൂക്ഷം; നോക്കു കുത്തിയായി സർക്കാർ, പിന്നിൽ ഇന്ത്യയെന്ന് ആരോപണം

തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തിൽ മതനിന്ദ അരോപിച്ച് ഉടലെടുത്ത ഉപരോധമാണ് കലപാതത്തിന് കാരണമായത്.

  • By Ankitha
Google Oneindia Malayalam News

ഇസ്ലാമബാദ്: പാകിസ്താനിലെ ഇസ്ലാമബാദിൽ ഉണ്ടായ കലാപത്തിനു പിന്നിൽ ഇന്ത്യയാണെന്ന വിചിത്രവാദവുമായി പാക് സർക്കാർ. പാക് ആഭ്യന്തരമന്ത്രിയാണ് ഇന്ത്യയ്ക്കെതിരെ വിവാദ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തിൽ മതനിന്ദ ആരോപിച്ച് ഉടലെടുത്ത ഉപരോധമാണ് കലപാതത്തിന് കാരണമായത്.

ഒന്നുകിൽ സയീദ് അല്ലെങ്കിൽ അമേരിക്ക, നയതന്ത്രബന്ധം അവസാനിപ്പിക്കും, നിലപാട് കടുപ്പിച്ച് യുഎസ്ഒന്നുകിൽ സയീദ് അല്ലെങ്കിൽ അമേരിക്ക, നയതന്ത്രബന്ധം അവസാനിപ്പിക്കും, നിലപാട് കടുപ്പിച്ച് യുഎസ്

pakistan

പ്രതിഷേധക്കാരുടെ ഏറ്റമുട്ടലിൽ ഒരു പോലീസുകാരൻ ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ രണ്ടായിരത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കലാപത്തെ തുടർന്ന് പാകിസ്താനിൽ സ്വകാര്യ ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കലാപസാധ്യത മുന്നിൽ കണ്ട് ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിലും സ്വകാര്യ ചാനലുകൾക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യക്കെതിരെ അന്വേഷണം

ഇന്ത്യക്കെതിരെ അന്വേഷണം

പാകിസ്താനിൽ നടക്കുന്ന കലാപത്തിൽ ഇന്ത്യയുടെ പങ്കിനെ കുറിച്ചു അന്വേഷിക്കുമെന്ന് പാക് ആഭ്യന്തരമന്ത്രി . കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തു പ്രതിഷേധ പ്രകടനം നടത്തുന്ന തീവ്ര മതനിലപാടുള്ള പാർട്ടികളിലെ നേതാക്കൾ ഇന്ത്യയുമായി ബന്ധമുള്ളവരാണെന്നാണ് മന്ത്രിയുടെ വാദം. ഇതിനെ കുറിച്ച് അന്വേഷിക്കുമെന്നു മന്ത്രി പറഞ്ഞു.

സമൂഹമാധ്യമങ്ങൾക്ക് നിരോധനം

സമൂഹമാധ്യമങ്ങൾക്ക് നിരോധനം

കലാപ പ്രദേശത്ത് സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മതവികാരങ്ങൽ വ്രണപ്പെടുത്തുമെന്ന് വിലയിരുത്തലാണ് നിരോധനത്തിനു പിന്നിൽ. സമൂഹമാധ്യമങ്ങൾക്കു കൂടാതെ ടിവി ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

സത്യപ്രതിജ്ഞ വാചകത്തിലെ പിഴവ്

സത്യപ്രതിജ്ഞ വാചകത്തിലെ പിഴവ്

തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞ വാചകത്തിൽ മതനിന്ദ ആരോപിച്ചു തുടങ്ങിയ ഉപരോധമാണ് കലപത്തിലവസാനിച്ചത്. എന്നാൽ സത്യപ്രതിജ്ഞാ വ്ചകത്തിലുണ്ടായത് എഴുത്തു പിശകായിരുന്നെന്ന് പാക് നിയമന്ത്രി വിശദീകരിച്ചിരുന്നു. എന്നിട്ടും കലാപത്തിന് അയവ് വന്നിട്ടില്ല. നിയമമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 6 നാണ് ഉപരോധം ആരംഭിച്ചത്.

പ്രതിഷേധം വ്യാപകം

പ്രതിഷേധം വ്യാപകം

രണ്ടാഴ്ചയായി തുടരുന്ന പ്രതിഷേധം കൂടുതൽ രൂക്ഷമാവുകയാണ്. കോടതി വിധിയെ തുടർന്ന് പ്രതിഷേധം അടച്ചമർത്താൻ പോലീസും സൈന്യവും രംഗത്തെത്തിയതോടെയാണ് പ്രസ്നം കൂടുതൽ വഷളായത്. ഇസ്ലാമാബാദിൽ പ്രതിഷേധകരും സൈന്യം തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പ്രതിഷേധക്കാർക്കു നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. എന്നാൽ പോലീസ് വാഹനങ്ങൾക്കു തീയിട്ടും കല്ലേറു നടത്തിയും പ്രതിഷേധക്കാരും രംഗത്തുണ്ട്.

ജനജീവിതം സ്തംഭിച്ചു

ജനജീവിതം സ്തംഭിച്ചു

ലഹോറിലെ ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് ലാഹോർ തികച്ചും ഒറ്റപ്പെട്ടു നിൽക്കുകയാണ്. ലഹോറിലേക്കുള്ള എല്ലാ റോഡുകളിലും റയിൽവേ ലൈനുകളിലും പ്രതിഷേധക്കാർ ഉപരോധം തുടരുന്നു. ലഹോറിലെ ജനങ്ങൾ പുറത്തിറങ്ങാൻ പറ്റാത്ത് അവസ്ഥയിലാണെന്നും റിപ്പോർട്ടുണ്ട്.

English summary
The main group of protestors linked to the country-wide turmoil and unrest being seen in Pakistan right now were in "contact" with India, the nation's Interior Minister Ahsan Iqbal has sensationally claimed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X