Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനികളെല്ലാം ഭീകരരോ?പാകിസ്താനി ഡോക്ടർക്ക് നേരെ വംശീയാതിക്രമം,സംഭവം മാഞ്ചസ്റ്റർ ആക്രമണത്തോടെ!!

37കാരനായ നവീദ് യാസിന്‍ എന്ന ഡോക്ടർക്ക് നേരെയാണ് ആക്രമണമുണ്ടായത്

ലണ്ടൻ: മാഞ്ചസ്റ്റർ ആക്രമണത്തിലെ ഇരകളെ ചികിത്സിച്ച പാകിസ്താനി ഡോക്ടർക്കെതിരെ വംശീയാതിക്രമം. 48 മണിക്കൂർ നേരം മാഞ്ചസ്റ്റർ ആക്രമണത്തിൽ പരിക്കേറ്റവരെ ചികിത്സിച്ച 37കാരനായ നവീദ് യാസിന്‍ എന്ന ഡോക്ടർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബ്രിട്ടീഷ് മാധ്യമങ്ങളാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സൽഫോർഡ് റോയൽ ആശുപത്രിയിലെ ട്രോമ ആൻഡ് ഓര്‍ത്തോപീഡിക് സർജനായ നവീദ് ആശുപത്രിയിലേയ്ക്ക് പോകും വഴിയാണ് ആക്രമണത്തിൽ പരിക്കേറ്റവരെ പരിചരിക്കുന്നതിനായി സമയം ചെലവഴിച്ചത്. ഇതിനെയാണ് മധ്യവയസ്കനായ ബ്രിട്ടീഷ് പൗരന്‍ ഭീകരവാദിയെന്ന് ആക്രോശിച്ചെത്തിയത്. ഡോക്ടറെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ച മധ്യവയസ്കൻ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു.

ap5-

തന്‍റെ ത്വക്കിന്റെ നിറമാണ് മധ്യവയസ്കന്‍റെ മുൻധാരണയ്ക്ക് പിന്നിലെന്നും, അദ്ദേഹത്തിന്‍റെ വംശീയ വിദ്വേഷത്തിൽ നിന്ന് തനിക്ക് വിട്ടുനിൽക്കാൻ കഴിയില്ലെന്നും നവീദിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെസ്റ്റ് യോക് ഷെയറിലെ ട്രാഫോഡിൽ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം താമസിക്കുന്ന നവീദിന്റെ മുത്തച്ഛൻ 1960 കളിലാണ് ബ്രിട്ടനിലേയ്ക്ക് കുടിയേറുന്നത്.

ബ്രിട്ടനിലെ മാഞ്ചസറ്ററിൽ യുഎസ് പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത നിശയ്ക്കിടെയുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പോലീസ് നടത്തിയ വ്യാപക റെയ്ഡിൽ ആക്രമവുമായി ബന്ധപ്പെട്ട് 19 കാരനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമേ 13 പേര്‍ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+