Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനിലെ ഈദി ഫൗണ്ടേഷന്‍ സ്ഥാപകന്‍ അബ്ദുള്‍ സത്താര്‍ ഈദി അന്തരിച്ചു

കറാച്ചി: പാകിസ്താനിലെ സന്നദ്ധ സംഘടനയായ ഈദി ഫൗണ്ടേഷന്‍ സ്ഥാപകന്‍ അബ്ദുള്‍ സത്താര്‍ ഈദി(92) അന്തരിച്ചു. പാകിസ്താനിലെ ജനങ്ങള്‍ക്ക് ഒട്ടനവധി സാമൂഹിക സേവനങ്ങള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ് ഈദി.

ഈദിയുടെ മകനും നിലവില്‍ ഈദി ഫൗണ്ടേഷന്‍ നടത്തിപ്പുക്കാരനുമായ ഫൈസല്‍ ഈദിയാണ് മരണ വിവരം ശനിയാഴ്ച രാവിലെ അറിയിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവേ ശ്വാസതടസ്സം നേരിട്ടാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം മരിക്കുകയായിരുന്നു.

 geeta-09

പാകിസ്താനിലെ പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും സഹായമായി കഴിഞ്ഞ 25 വര്‍ഷം സേവനങ്ങള്‍ അനുഷ്ടിച്ചു. വീടില്ലാത്തവര്‍ക്ക്, തെരുവിലെ കുട്ടികള്‍ക്ക്, ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍ക്ക് എല്ലാം ആശ്രയമായിരുന്നു ഈദി.

വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് 2013 മുതല്‍ ഡയാലിസിസ് നടത്തി വരുകയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ നടത്താനും സാധിച്ചില്ല. വിദേശത്ത് പോയി ചികിത്സ നടത്തുന്നതിന് മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തെങ്കിലും അദ്ദേഹം അത് നിഷേധിക്കുകയും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നേടുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+