കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലാലയെ കൊല്ലുമെന്ന് വീണ്ടും പാക് താലിബാന്‍

  • By Meera Balan
Google Oneindia Malayalam News

ഇസ്ലാമാബാദ്: മലാല യൂസഫ് സായിയെ വധിയ്ക്കുമെന്ന് പാക് താലിബാന്റെ ഭീഷണി. ഒരവസരം കിട്ടിയാല്‍ മലാലയെ കൊല്ലുമെന്ന് പാകിസ്താനിലെ തെഹ് രീക്ക്-ഇ-താലിബാന്‍ വക്താവ് ഷഹീദുള്ള ഷാഹിദ് പറഞ്ഞു. 2012 ഒക്ടോബര്‍ ഒന്‍പതിനാണ് താലിബാന്‍ മലാലയെ വെടിവച്ചത്. തലയ്ക്ക് പരുക്കേറ്റെങ്കിലും മലാല ജീവിതത്തിലേയ്ക്ക് തിരിച്ച് വന്നു.

കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന മലാലയുടെ പ്രവര്‍ത്തികള്‍ ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലാണെന്നാണ് പാക് താലിബാന്റെ വാദം. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി പരിഗണിയ്ക്കപ്പെടുന്നവരുടെ പട്ടികയില്‍ മലാലയും ഉണ്ട്.

Malala

മലാല ധൈര്യമില്ലാത്തവളും ബുദ്ധിശക്തി ഇല്ലാത്തവളുമായ ഒരു പെണ്‍കുട്ടിയാണെന്നും എപ്പോള്‍ ഒരു അവസരം കിട്ടുന്നുവോ അപ്പോള്‍ മലാലയെ വധിയ്ക്കുവാന്‍ തങ്ങള്‍ തയ്യാറാണെന്നും ഷാഹിദ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.അടുത്തിടെ ബിബിസിയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ഭീഷണികളെ കാര്യമാക്കുന്നില്ലെന്നും പാകിസ്താനിലേയ്ക്ക് മടങ്ങണമെന്നുമുള്ള ആഗ്രഹം മലാല വ്യക്തമാക്കിയിരുന്നു.

മലാല സ്‌കൂളില്‍ പോകുന്നതിനോ മറ്റുമല്ല കൊല്ലാന്‍ ശ്രമിയ്ക്കുന്നതെന്നും താലിബാനും ഇസ്ലാമിനും എതിരായി സംസാരിയ്ക്കുന്നതിനാണെന്നും താലിബാന്‍ വക്താവ് പറഞ്ഞു.സ്വാത് താഴ്വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് നിരോധനമേര്‍പ്പെടുത്തിയ താലിബാന്റെ നടപടികളെക്കുറിച്ചും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ച് ബിബിസിയ്ക്ക് വേണ്ടി മലാല എഴുതാന്‍ തുടങ്ങിയതാണ് മലാലയെ പ്രശസ്തയാക്കിയത്. 2009 ല്‍ 11 വയസ്സുള്ളപ്പോഴാണ് മലാല താലിബാന്റെ വിദ്യാഭ്യസ നിഷേധം ലോകത്തെ അറിയിച്ചത്.

English summary
The Pakistani Taliban on Monday said schoolgirl campaigner Malala Yousafzai had "no courage" and vowed to attack her again if they got the chance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X