പ്രമുഖ നടിയെ അജ്ഞാതർ വെടിവെച്ച് കൊന്നു!! വീട്ടിൽ നിന്നും വിളിച്ചിറക്കി വെടിയുതിർത്തു

  • Posted By: Anamika
Subscribe to Oneindia Malayalam

ലാഹോര്‍: മലയാളത്തിലെ പ്രമുഖ നടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം രാജ്യത്തെ ആകെ ഞെട്ടിച്ചതാണ്. ഗൗരി ലങ്കേഷ് എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയെ വെടിവെച്ച് കൊന്നതും മറക്കാനാവുന്നതല്ല. പ്രമുഖരായ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും സാധാരണക്കാരായവരെ കൂടുതല്‍ ഭയചകിതരാക്കുന്നു. പ്രമുഖ നടിയെ അജ്ഞാതര്‍ വീട്ടില്‍ കയറി വെടിവെച്ച് കൊന്നുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇക്കൂട്ടത്തില്‍ പുതിയത്.

ദിലീപിന് വേണ്ടി കണ്ണീരുമായി ജയിലില്‍ പോയ നടി.. ഇപ്പോള്‍ കുറ്റക്കാര്‍ക്കെതിരെ പോരാടണമെന്ന്!!

നടിക്കെതിരായ ആക്രമണം പൂട്ടുന്നത് മലയാള സിനിമയെ ആകെ.. പിടിമുറുക്കാൻ സർക്കാർ.. നിയമം വരുന്നു!!

കൊല്ലപ്പെട്ടത് ഷമീം

കൊല്ലപ്പെട്ടത് ഷമീം

പ്രമുഖ നടിയായ ഷമീം ആണ് സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ ആയിരുന്നു കൊലപാതകം. അജ്ഞാതരാണ് കൊലയ്ക്ക് പിന്നില്‍.

കൊലയാളികൾ അജ്ഞാതർ

കൊലയാളികൾ അജ്ഞാതർ

മുള്‍ട്ടാന്‍ സിറ്റിയിലെ ഷാ ടൗണിലുള്ള വീടിന് പുറത്ത് വെച്ചാണ് അജ്ഞാതര്‍ ഷമീമിനെ വെടിവെച്ച് കൊന്നത്. ലാഹോറില്‍ നിന്നും 350 കിലോമീറ്റര്‍ അകലത്തുള്ള നഗരമാണ് മുള്‍ട്ടാന്‍.

വീട്ടിൽ നിന്നും വിളിച്ചിറക്കി കൊന്നു

വീട്ടിൽ നിന്നും വിളിച്ചിറക്കി കൊന്നു

വീട്ടില്‍ നിന്നും വിളിച്ചിറക്കിയാണ് നടിക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ത്തത് എന്നാണ് അറിയുന്നത്. ഷമീമിന്റെ സഹോദരനാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്.

പോലീസിന് മൊഴി

പോലീസിന് മൊഴി

ഷമീമിന്റെ സഹോദരന്‍ സയ്ഫുര്‍ റഹ്മാന്‍ പോലീസിനോട് പറഞ്ഞത്, ചിലര്‍ രാവിലെ വന്ന് ഷമീമിനോട് വീടിന് പുറത്തേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഇത് പ്രകാരം ഷമീം വീടിന് പുറത്ത് ഇറങ്ങി.

സംഭവസ്ഥലത്ത് തന്നെ മരണം

സംഭവസ്ഥലത്ത് തന്നെ മരണം

വീടിന് മുന്നിലെ ഗേറ്റിന് സമീപത്ത് എത്തിയതും പുറത്ത് നിന്ന അക്രമികള്‍ ഷമീമിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഷമീം മരണപ്പെട്ടു.

അഭിനയിക്കുന്നതിന് ഭീഷണി

അഭിനയിക്കുന്നതിന് ഭീഷണി

പാകിസ്താനിലെ അറിയപ്പെടുന്ന തിയറ്റര്‍ ആര്‍ട്ടിസ്റ്റാണ് ഷമീം. ഷാമോ എന്നറിയപ്പെടുന്ന ഷമീം അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ്. ഇതിന്റെ പേരില്‍ ഷമീമിന് അജ്ഞാതരില്‍ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്നും സഹോദരന്‍ പറയുന്നു.

മുൻ ഭർത്താവിന് പങ്കോ

മുൻ ഭർത്താവിന് പങ്കോ

ഷമീം ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഷമീമിന്റെ കൊലപാതകത്തിന് പിന്നില്‍ മുന്‍ഭര്‍ത്താവിന് പങ്കുണ്ടെന്നാണ് കുടുംബം സംശയിക്കുന്നത്.

അന്വേഷണം നടക്കുന്നു

അന്വേഷണം നടക്കുന്നു

ഷമീമിന്റെ കൊലപാതകത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അജ്ഞാതരായ അക്രമികള്‍ക്കെതിരെയാണ് കേസ്. എല്ലാ ദിശയിലും കൊലപാതകികള്‍ക്ക് വേണ്ടി അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

കിസ്മത്തിന്റെ കൊലപാതകം

കിസ്മത്തിന്റെ കൊലപാതകം

കഴിഞ്ഞ വര്‍ഷമാണ് മറ്റൊരു പ്രമുഖ തിയറ്റര്‍ നടിയായ കിസ്മത് ബീഗം കൊല്ലപ്പെട്ടത്. കാമുകനാണ് കിസ്മതിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

ഇനി നൃത്തം ചെയ്യട്ടേ

ഇനി നൃത്തം ചെയ്യട്ടേ

കിസ്മതിന്റെ കാലുകളിലും വയറിലും കൈകളിലും 11തവണയാണ് അക്രമികള്‍ വെടി വെച്ചത്. ഇനി അവള്‍ നൃത്തം ചെയ്യട്ടേ എന്ന് പറഞ്ഞുകൊണ്ടാണ് അവരവളെ വെടിവെച്ചതെന്ന് കിസ്മതിന്റെ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

കൊലപാതകം പതിവ്

കൊലപാതകം പതിവ്

പാകിസ്താനില്‍ ഇതിന് മുന്‍പും നിരവധി നടിമാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നാദ്ര, യാസ്മിന്‍, നൈന, നാഗിന, മാര്‍വി, കരിഷ്മ, സന്‍ഗം, ആര്‍സോ എന്നിവരെല്ലാം ഇത്തരത്തില്‍ കൊല്ലപ്പെട്ടവരാണ്.

English summary
Pakistani theatre actress Shamim shot dead in Multan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്