വനിതാ മാധ്യമപ്രവര്‍ത്തകയെ സൈനികന് മുഖത്തടിച്ചു; സംഭവം വിവാദത്തില്‍
ഓഫീസിനു പുറത്തെ സുരക്ഷാ ഗാര്‍ഡിനോട് സൈമ എന്തോ ചോദിക്കുന്നതും ഉടന്‍ മുഖത്തടിക്കുന്നതും പിന്നീട് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്.
കറാച്ചി: ടിവി റിപ്പോര്‍ട്ടിങ്ങിനിടെ പാക്കിസ്ഥാനില്‍ വനിതാ ടിവി റിപ്പോര്‍ട്ടര്‍ക്ക് സൈനികന്റെ മര്‍ദ്ദനം. നസിമബാദിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ നടക്കുന്ന തെറ്റായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സൈമ കന്‍വാള്‍ എന്ന റിപ്പോര്‍ട്ടറെയാണ് അര്‍ദ്ധസൈനിക വിഭാഗത്തിലെ സുരക്ഷാ ഗാര്‍ഡ് മുഖത്തടിച്ചത്.
ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്ന ഓഫീസിനു പുറത്തായിരുന്നു അപൂര്‍വ സംഭവം. ഓഫീസില്‍ തെറ്റായ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു സൈമ. ഓഫീസിനു പുറത്തെ സുരക്ഷാ ഗാര്‍ഡിനോട് സൈമ എന്തോ ചോദിക്കുന്നതും ഉടന്‍ മുഖത്തടിക്കുന്നതും പിന്നീട് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്.

സൈമ സുരക്ഷാ ഗാര്‍ഡിനോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ചോദ്യം അവഗണിച്ച് മുന്നോട്ടു പോവുകയായിരുന്ന ഗാര്‍ഡിന് പിന്നാലെ സൈമ മൈക്കുമായി നടക്കുന്നതും പൊടുന്നനെ ഗാര്‍ഡ് കൈവീശി അടിക്കുകയുമായിരുന്നു. ഇതിനിടെ സൈമയ്ക്കൊപ്പമുണ്ടായിരുന്ന ക്യാമറാമാന് ബാലന്‍സ് തെറ്റുകയും ചെയ്തു.
ഇതിനുപിന്നാലെ കേള്‍ക്കുന്നത് വെടിയൊച്ചയാണ്. സുരക്ഷാ ഗാര്‍ഡ് മുകളിലേക്ക് വെടിവെച്ചതാണ് ഈ ശബ്ദമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ സൈനികനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. K21 ചാനലിലെ വനിതാ റിപ്പോര്‍ട്ടര്‍ക്കാണ് മുഖത്തടിയേറ്റത്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications