അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച അച്ഛനെ മകന്‍ കൊന്നു

ഇരുമ്പ് ദണ്ഡ് കൊണ്ട് അച്ഛന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു യുവാവ്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു. നിര്‍ദ്ദയനായ സ്വന്തം അച്ഛന്‍ സ്ഥിരമായി അമ്മയെ മര്‍ദ്ദിയ്ക്കുന്നത് കണ്ട് സഹിയ്ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് കുറ്റം ചെയ്തതെന്ന് യുവാവ് പറഞ്ഞു.
അച്ഛനോട് വെറുപ്പും ദേഷ്യവും ഉണ്ടെങ്കിലും പലപ്പോളും അത് പ്രകടിപ്പിച്ചിരുന്നില്ലെന്നും സംഭവം നടക്കുന്ന ദിവസം സര്‍വ്വ നിയന്ത്രണങ്ങളും വിട്ടതിനെത്തുടര്‍ന്നാണ് അച്ഛനെ ആക്രമിച്ചതെന്നും യുവാവ് പറഞ്ഞു .കൈയ്യില്‍ കരുതിയിരുന്ന ഇരുന്പ് വടി കൊണ്ട് അച്ഛന്‍റെ തലയില്‍ ആഞ്ഞടിയ്ക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.












Click it and Unblock the Notifications