കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ സമ്മാനമായി വരന്‍ നല്‍കിയത് ചന്ദ്രനില്‍ ഒരേക്കര്‍... ആ സംഭവം ഇങ്ങനെ

Google Oneindia Malayalam News

ഇസ്ലാമാബാദ്: വിവാഹ സമ്മാനമായി വരന്‍ വധുവിന് വാങ്ങി നല്‍കിയത് ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം. പാകിസ്താനിലെ റാവല്‍പിണ്ടിയിലാണ് സംഭവം. ചന്ദ്രനിലെ സീ ഓഫ് വാപൗര്‍ എന്ന സ്ഥലത്താണ് ഷുഹൈബ് അഹമ്മദ് എന്ന യുവാവ് വധുവിന്റെ പേരില്‍ സ്ഥലം വാങ്ങിയത്. അന്താരാഷ്ട്ര ലൂണാര്‍ ലാന്റ്‌സ് രജിസ്ട്രിയില്‍ നിന്ന് 45 ഡോളര്‍ നല്‍കിയാണ് ചന്ദ്രനില്‍ സ്ഥലം സ്വന്തമാക്കിയത്. അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് രജ്പുതാണ് തനിക്ക് ഇക്കാര്യത്തില്‍ മാതൃകയെന്ന് ഷുഹൈബ് പറയുന്നു. 2018ല്‍ സുശാന്ത് ചന്ദ്രനില്‍ സ്ഥലം വാങ്ങിയത് വാര്‍ത്തയായിരുന്നു. മാരി മസ്‌കോവിന്‍സ് എന്ന ഭാഗത്താണ് സുശാന്ത് സ്ഥലം വാങ്ങിയത്. ഷാരൂഖ് ഖാനും ടോം ക്രൂസും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ തന്നെ ചന്ദ്രനില്‍ സ്വന്തം പേരില്‍ സ്ഥലം വാങ്ങിയവരാണ്.

p

തനിക്ക് വിവാഹ സമ്മാനമായി ചന്ദ്രനില്‍ സ്ഥലം വാങ്ങി നല്‍കിയിട്ടുണ്ടെന്ന് മാദിഹ കൂട്ടുകാരികളോട് പറഞ്ഞു. പക്ഷേ ആരും വിശ്വസിച്ചില്ല. ഇതെന്ത് വിവാഹ സമ്മാനം എന്ന മട്ടിലായിരുന്നു എല്ലാവരുടെയും പ്രതികരണം. തമാശയായിട്ടാണ് സുഹൃത്തുക്കള്‍ കണ്ടതെന്ന് മാദിഹ പറയുന്നു. എന്നാല്‍ രേഖകള്‍ കാണിച്ചുകൊടുത്തതോടെ അവര്‍ക്ക് വിശ്വാസമായി. ഇതോടെയാണ് സംഭവം പ്രചരിച്ചതും വാര്‍ത്തയായതും. മാദിഹയുടെ കൂട്ടുകാരി അവളുടെ ഭര്‍ത്താവിനോട് വിവാഹ സമ്മാനമായി ചന്ദ്രനില്‍ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍.

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര റദ്ദാക്കി സൗദി അറേബ്യപ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര റദ്ദാക്കി സൗദി അറേബ്യ

ചന്ദ്രനില്‍ സ്ഥലം വാങ്ങിയ രേഖകള്‍ അമേരിക്കന്‍ പോസ്റ്റല്‍ സര്‍വീസ് മുഖാന്തിരമാണ് മാദിഹക്കും ഷുഹൈബിനും ലഭിച്ചത്. സുശാന്തില്‍ നിന്നാണ് പലര്‍ക്കും ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നതിന് പ്രചോദനമുണ്ടായത്. നേരത്തെ ബിഹാറിലെ ഒരു വ്യാപാരി ഒരേക്കര്‍ സ്ഥലം ചന്ദ്രനില്‍ വാങ്ങിയതിന് പിന്നിലും സുശാന്തായിരുന്നു കാരണം. ബോധ് ഗയയിലെ നീരജ് കുമാറാണ് ആ വ്യവസായി.

അത്ര വലിയ ചെലവൊന്നുമില്ല. എന്നാല്‍ ഇതിന്റെ നടപടികള്‍ കുറച്ചധികമാണ്. അമേരിക്കയിലെ ലൂണാര്‍ സൊസൈറ്റി ഇന്റര്‍നാഷണലുമായി ബന്ധപ്പെടുകയും പ്രത്യേക അപേക്ഷ സമര്‍പ്പിക്കുകയും വേണം. 48000 രൂപയാണ് നീരജ് കുമാറിന് ചെലവായത്. ഓണ്‍ലൈന്‍ പേപ്പര്‍ വര്‍ക്കുകള്‍ ഏറെയുണ്ടായിരുന്നു. 2019 ഓക്ടോബറിലാണ് അപേക്ഷ സമര്‍പ്പിച്ചത്. ഈ വര്‍ഷം ജൂലൈയിലാണ് എല്ലാം ശരിയായി എന്ന് സന്ദേശം വന്നതെന്നും നീരജ് കുമാര്‍ പറഞ്ഞു.

English summary
Pakistani Youth buys land of an acre on Moon as wedding gift for wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X