Get Updates
Get notified of breaking news, exclusive insights, and must-see stories!

യു എസ് ഡ്രോണ്‍ ആക്രമണം, ലക്ഷ്യം മുസ്ലിങ്ങള്‍?

പെഷവാര്‍: അമേരിയ്ക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് പാകിസ്താനില്‍ വീണ്ടും റാലികള്‍ നടന്നു. അമേരിയ്ക്കയുടെ ആളില്ലാ വിമാനങ്ങള്‍ പാകിസ്‌താനില്‍ നടത്തുന്ന ആക്രമണത്തില്‍ നിരാപരാധികള്‍ കൊല്ലപ്പെടുന്നുവെന്നാരോപിച്ചാണ് പാകിസ്താനില്‍ പ്രതിഷേധം.മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലാണ് അമേരിയ്ക്ക് ഡ്രോണ്‍ ആക്രമണം നടത്തുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. അമേരിയ്ക്കന്‍ വിരുദ്ധമുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിനാളുകളാണ് പെഷവാര്‍, ലാഹോര്‍, മുള്‍ട്ടാന്‍ എന്നിവിടങ്ങളില്‍ പ്രതിഷേധം നടത്തിയത്. നവംബര്‍ 30 നാണ് പുതിയ പ്രതിഷേധങ്ങള്‍ നടന്നത്.

ഐക്യരാഷ്ട്ര സഭയിലെ പാകിസ്താന്‍ പ്രതിനിധി മസൂദ് ഖാനും ഡ്രോണ്‍ ആക്രമണത്തില്‍ പൊതുസഭയെ പ്രതിഷേധം അറിയിച്ചു. ഐക്യരാഷ്ട്ര സഭയില്‍ അംഗമായ രാജ്യങ്ങള്‍ക്കിടയിലുള്ള അന്താരാഷ്ട്ര കരാര്‍ ലംഘിച്ചു കൊണ്ടാണ് അമേരിയ്ക്ക ആക്രമണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.പാകിസ്താന്റെ സ്വാതന്ത്ര്യം, പരമാധികാരം എന്നിവയിലേയ്ക്കുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം അറിയിച്ചു.

Anti, Drone, Strike

തീവ്രവാദികളുടെ സാന്നിദ്ധ്യമുള്ള പ്രദേശങ്ങളിലാണ് ഡ്രോണ്‍ ആക്രമണം നടത്തുന്നതെന്നാണ് അമേരിയ്ക്ക നല്‍കുന്ന വിശദീകരണം നല്‍കുന്നത്. പാകിസാതന് പുറമെ, സൊമാലിയ, യെമന്‍ എന്നീ രാജ്യങ്ങളിലും അമേരിയ്ക്ക് ഡ്രോണ്‍ ആക്രമണം നടത്തിയിട്ടുണ്ട്.

പാകിസ്താന്റെ വടക്ക് പടിഞ്ഞാറന്‍ ഗോത്രമേഖലയില്‍ അമേരിയ്ക്ക കഴിഞ്ഞ ദിവസം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് നിരപരാധികള്‍ കൊല്ലപ്പെട്ടുവെന്നാരോപിച്ചാണ് പുതിയ പ്രതിഷേധങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+