Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ്: നവാസ് ഷെരീഫ് പിന്നില്‍, ഫലപ്രഖ്യാപനം വൈകിയേക്കും

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പിലെ ഒൗദ്യോഗിക ഫല പ്രഖ്യാപനം വൈകിയേക്കും. ഇന്റര്‍നെറ്റ് അടക്കമുള്ള വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതാണ് കാരണം. പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എട്ട് മണ്ഡലങ്ങളിലെ ഫലങ്ങള്‍ മാത്രമാണ് പ്രഖ്യാപിച്ചത്. ഇതില്‍ മൂന്ന് സീറ്റുകള്‍ പി ടി ഐ ബന്ധമുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഫല പ്രഖ്യാപനത്തിന് കാലതാമസം നേരിടുന്നത് 'ഇന്റര്‍നെറ്റ് പ്രശ്നങ്ങള്‍' മൂലമാണ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. അതേസമയം പ്രാദേശിക നിയോജക മണ്ഡലം തലത്തില്‍ നടന്ന വോട്ടെണ്ണലിനെ അടിസ്ഥാനമാക്കി പ്രാദേശിക മാധ്യമങ്ങള്‍ പി ടി ഐക്ക് വ്യക്തമായ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. വോട്ടെടുപ്പിന് ശേഷം പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പി എം എല്‍-എന്‍) ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു.

Pakistan Election

പാര്‍ട്ടി സ്ഥാപകനായ നവാസ് ഷെരീഫിനാണ് കൂടുതല്‍ പിന്തുണ എന്നാണ് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി മോശം പ്രകടനമാണ് കാഴ്ച വെച്ചത് എന്നാണ് പ്രാദേശിക ടി വി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നവാസ് ഷെരീഫ് മത്സരിച്ച രണ്ട് മണ്ഡലങ്ങളില്‍ ഒരിടത്ത് പിന്നിലാണ്. ജയിലിലായതിനാല്‍ ഇമ്രാന്‍ ഖാന്റെ പി ടി ഐയെ ഒരു ബ്ലോക്കായി മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.

എന്നാല്‍ ഇമ്രാന്‍ പാര്‍ട്ടിക്കായി സ്വതന്ത്രരായി മത്സരിച്ചവര്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഭൂരിഭാഗം മണ്ഡലങ്ങളിലും ഇവര്‍ക്കാണ് ലീഡ്. പി ടി ഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അടുത്ത ഫെഡറല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കഴിവുണ്ട് എന്ന് പാര്‍ട്ടി ചീഫ് ഓര്‍ഗനൈസര്‍ ഒമര്‍ അയൂബ് ഖാന്‍ പറഞ്ഞു.

125 മണ്ഡലങ്ങളില്‍ പി ടി ഐ സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നതായി പി ടി ഐയുടെ ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി റൂഫ് ഹസ്സന്‍ പറഞ്ഞു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പി പി പി) പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നാണ് ആദ്യകാല ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

രാജ്യമെമ്പാടും സുരക്ഷയ്ക്കായി 650,000 സൈനികരെയും അര്‍ദ്ധസൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആകെ 51 ആക്രമണങ്ങള്‍ ഉണ്ടായി. 10 സുരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെ ഒരു ഡസന്‍ പേര്‍ കൊല്ലപ്പെട്ടതായി സൈന്യം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+