അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസ്: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് 14 വർഷം തടവ്, ഭാര്യയ്ക്ക് 7 വർഷം തടവ്
ഇസ്ലാമാബാദ്: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യയും കുറ്റക്കാരെന്ന് കോടതി. 190 മില്യണ്‍ പൗണ്ടിന്റെ അഴിമതി ആരോപിക്കപ്പെടുന്ന കേസില്‍ 14 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി ഇമ്രാന്‍ ഖാന് വിധിച്ചിരിക്കുന്നത്. ഇമ്രാന്റെ ഭാര്യ ബുഷ്‌റ ബീബിക്ക് 7 വര്‍ഷം തടവും കോടതി വിധിച്ചു.
ഇത് കൂടാതെ ഇമ്രാന്‍ ഖാന്‍ 1 മില്യണ്‍ പാകിസ്താനി രൂപയും ബുഷ്‌റ 500,000 പാകിസ്താനി രൂപയും പിഴയും അടയ്ക്കണം. പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫ് തലവന്‍ കൂടിയായ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനെന്ന് തെളിയിക്കപ്പടുന്ന നാലാമത്തെ സുപ്രധാന കേസാണ് ഇത്. ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും മറ്റ് 6 പേര്‍ക്കുമെതിരെ 2023 ഡിസംബറിലാണ് പാകിസ്താനിലെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

50 ബില്യണ്‍ പാകിസ്താനി രൂപയുടെ നഷ്ടം ഇമ്രാനും മറ്റുളളവരും ചേര്‍ന്ന് സര്‍ക്കാര്‍ ഖജനാവിന് വരുത്തി വെച്ചു എന്നാണ് കേസ്. നിലവില്‍ ഈ കേസില്‍ ഇമ്രാനും ഭാര്യയും മാത്രമാണ് വിചാരണ ചെയ്യപ്പെട്ട് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. മറ്റ് ആറ് പേരും രാജ്യത്ത് നിന്ന് കടന്നിരിക്കുകയാണ്. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹവും ഭാര്യയും ഇംഗ്ലണ്ടിലെ നാഷണല്‍ ക്രൈം ഏജന്‍സി ഒരു ഒത്തുതീര്‍പ്പ് ഇടപാടിന്റെ ഭാഗമായി പാകിസ്താനിലേക്ക് തിരിച്ചയച്ച 50 മില്യണ്‍ രൂപ ദേശീയ ഖജനാവിലേക്ക് പോകേണ്ടതിന് പകരം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നാണ് ആരോപണം. ഝലമില്‍ അല്‍ ഖാദിര്‍ ട്രസ്റ്റ് രൂപീകരിക്കുന്നത് അടക്കമുളള ആവശ്യങ്ങള്‍ക്ക് ഈ പണം ഉപയോഗപ്പെടുത്തി.












Click it and Unblock the Notifications