Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ്ണത്തിന്റെ കാര്യത്തില്‍ പാകിസ്താന്‍ പറ്റിച്ചോ, സത്യമെന്ത്? സൗദി അറേബ്യയുടെ തീരുമാനം എന്തായിരിക്കും

പാകിസ്താനില്‍ കോടിക്കണക്കിന് രൂപയുടെ സ്വർണ്ണ നിക്ഷേപങ്ങള്‍ കണ്ടെത്തിയതായുള്ള വാർത്തകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന രാജ്യത്തിന് ഈ വന്‍ സ്വർണ്ണ നിക്ഷേപകള്‍ വലിയ ഗുണം ചെയ്യുമെന്ന വിലയിരുത്തലുകളും ശക്തമാണ്. അതേസമയം, പാകിസ്താന്‍ നടത്തിയത് വെറും പൊള്ളയായ അവകാശ വാദമാണോയെന്ന സംശയമാണ് ഇപ്പോള്‍ വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.

പാകിസ്ഥാൻ സർക്കാർ ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നത് ഇതാദ്യമല്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സ്വർണ്ണത്തിന്റെയും മറ്റ് വിലയേറിയ ലോഹങ്ങളുടെയും ശേഖരം കണ്ടെത്തിയതായുള്ള പ്രഖ്യാപനങ്ങള്‍ നേരത്തേയും നിരവധി തവണ പാകിസ്താന്‍ സർക്കാർ നടത്തിയിട്ടുണ്ട്. 2015 ൽ പഞ്ചാബിലെ ചിനിയോട്ടിൽ വന്‍ തോതില്‍ ഇരുമ്പ്, ചെമ്പ്, സ്വർണ്ണ ശേഖരം കണ്ടെത്തിയെന്നായിരുന്നു അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രഖ്യാപിച്ചത്.

gold-in-pakisthan

പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്കില്‍ ഏകദേശം 700 ബില്യൺ പാകിസ്ഥാൻ രൂപയുടെ സ്വർണ്ണ ശേഖരം കണ്ടെത്തിയെന്ന് അടുത്തിടെ ഖനന മന്ത്രി ഷേർ അലി ഗോർച്ചാനിയും വ്യക്തമാക്കി. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അറ്റോക്കിലെ 32 കിലോമീറ്റർ പ്രദേശത്ത് ഏകദേശം 2.8 ദശലക്ഷം ടോളസ് സ്വർണ്ണം ഉണ്ടെന്നും, നിലവിലെ വിപണി വിലകൾ അനുസരിച്ച് ഇതിന് ഏകദേശം 600-700 ബില്യൺ രൂപ വിലവരുമെന്നുമാണ് മന്ത്രിയുടെ അവകാശവാദം.

ഈ വർഷം ജനുവരിയിൽ, മുൻ ഖനന മന്ത്രി ഇബ്രാഹിം ഹസൻ മുറാദും അറ്റോക്കിലെ സിന്ധ്, കാബൂൾ നദികളുടെ സംഗമസ്ഥാനത്ത് സ്വർണ്ണ ശേഖരം ഉണ്ടെന്ന് അവകാശപ്പെട്ടു. മന്ത്രിയായിരുന്ന കാലത്ത്, പ്രദേശത്ത് അനധികൃത ഖനനത്തിനായി വ്യക്തികൾ യന്ത്രങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെന്നും, ഇത്തരത്തിലുള്ള അനിധികൃത സ്വർണ്ണ ഖനനം നിയന്ത്രിക്കാൻ സെക്ഷൻ 144 ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നതായും ഒരു സ്വകാര്യ പാകിസ്ഥാൻ വാർത്താ ചാനലിനോട് സംസാരിക്കവെ മുന്‍ മന്ത്രി പറഞ്ഞു.

പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള ജിയോളജിക്കൽ സർവേ ഓഫ് പാകിസ്ഥാനും (GSP) രാജ്യത്തിന്റെ ധാതു സമ്പത്തിനെക്കുറിച്ച് വിപുലമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. രാജ്യത്ത് 1.6 ബില്യൺ ടൺ സ്വർണ്ണ ശേഖരം ഉണ്ടെന്നാണ് അനുമാനം. പ്രധാനമായും ബലൂചിസ്ഥാനിലും ഖൈബർ പഖ്തൂൺഖ്വയിലുമാണ് ഈ നിക്ഷേപങ്ങളുള്ളത്. നിലവില്‍ പാകിസ്ഥാൻ പ്രതിവർഷം 1.5 മുതൽ 2 ടൺ വരെ അസംസ്കൃത സ്വർണ്ണം മാത്രമേ വേർതിരിച്ചെടുക്കുന്നുള്ളൂ. എന്നാല്‍ ബലൂചിസ്ഥാനിലെ റെക്കോ ദിഖ് പദ്ധതി പൂർണ്ണ തോതില്‍ അടുത്ത ദശകത്തിൽ സ്വർണ്ണ ഉൽപാദനം പ്രതിവർഷം 8-10 ടണ്ണായി ഉയർന്നേക്കുമെന്നാണ് പ്രതീക്ഷ.

പാകിസ്ഥാനിൽ ഗണ്യമായ സ്വർണ്ണ, ധാതു ശേഖരം ഉണ്ടെന്ന് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും, രാജ്യം ഇതുവരെ അതിന്റെ പൂർണ്ണ ശേഷി കൈവരിച്ചിട്ടില്ല. സൈൻഡക്, റെക്കോ ഡിഖ് എന്നിവിടങ്ങളിലെ നിലവിലുള്ള ഖനന പ്രവർത്തനങ്ങൾ ഇപ്പോഴും രാജ്യം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം തന്നെ അറ്റോക്കിലെ സമീപകാല കണ്ടെത്തൽ ഉൾപ്പെടെയുള്ള മറ്റ് അവകാശവാദങ്ങൾക്ക് കൂടുതൽ പരിശോധനയും നിക്ഷേപവും ആവശ്യമാണ്.

ഖനനത്തിന് മറ്റ് വിദേശ രാജ്യങ്ങളുടെ സഹായവും പാകിസ്താന് ആവശ്യമാണ്. റെക്കോ ദിഖ് ഖനി സൗദി അറേബ്യക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിലേക്ക് പാകിസ്താന്‍ അടുത്തിടെ എത്തിയിരുന്നു. 590 കോടി ടണ്‍ ചെമ്പും 41.5 ദശലക്ഷം ഔണ്‍സ് സ്വർണ്ണവും ഇവിടെ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സമാനമായ രീതിയില്‍ അറ്റോക്കിലെ ഖനനവും പാകിസ്താന്‍ മറ്റേതെങ്കിലും വിദേശരാജ്യങ്ങള്‍ക്ക് കൈമാറിയേക്കും. സ്വർണ്ണത്തിന്റെ കൃത്യമായ ശേഖരം കണ്ടെത്തിയാല്‍ സൗദി അറേബ്യ തന്നെ ഇവിടേയും നിക്ഷേപം നടത്തിയേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+