കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ടുഡേ വെബ്ബ്‌സൈറ്റിന് പാകിസ്താന്‍ വിലങ്ങിട്ടു, കാരണം റഹീല്‍ ഷെരീഫ്!!!

  • By Sandra
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യ ടുഡേയുടെ വെബ്ബ്‌സൈറ്റിന് പാകിസ്താനില്‍ വിലക്ക്. എക്‌സ്പ്രസ് ട്രിബ്യൂണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുള്ളത്. ലാഹോര്‍ കോടതിയില്‍ ലഭിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് വെബ്ബ്‌സൈറ്റ് ബ്ലോക്ക് ചെയ്യാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.

 ഇന്ത്യ ബലൂചിസ്താനിലെ പ്രശ്‌നം അവതരിപ്പിക്കും, പാകിസ്താന് ഇന്ത്യയുടെ തിരിച്ചടി ഇങ്ങനെ.. ഇന്ത്യ ബലൂചിസ്താനിലെ പ്രശ്‌നം അവതരിപ്പിക്കും, പാകിസ്താന് ഇന്ത്യയുടെ തിരിച്ചടി ഇങ്ങനെ..

ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച പാകിസ്താന്റെ സേനാ തലവനായ ജനറല്‍ റഹീല്‍ ഷെരീഫിന്റെ കവര്‍ പേജ് വൈറലായിരുന്നു. മുഖത്തടിയേറ്റ റാഹീല്‍ ഷെരീഫിനെ അപകീര്‍ത്തിപ്പെടുന്ന ചിത്രം വൈറലായതിന് പിന്നാലെയാണ് വെബ്ബ്‌സൈറ്റ് ബ്ലോക്ക് ചെയ്യാനുള്ള പാകിസ്താന്റെ തീരുമാനം. അബ്ദുള്‍ ഹമീദ് എന്നയാളാണ് ഹര്‍ജിയുമായി ലാഹോര്‍ കോടതിയെ സമീപിച്ചത്. ഈ പ്രശ്‌നത്തില്‍ നിലപാടെടുക്കാന്‍ പാക് പാര്‍ലമെന്റിനാണ് അധികാരമുണ്ടാവുക എന്നാണ് ലാഹോര്‍ ഹൈക്കോടതി വ്യക്തമാക്കുന്നത്.

blok

പാകിസ്താനില്‍ നിന്ന് ഈ വെബ്ബ്‌സൈറ്റില്‍ പ്രവേശിയ്ക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് പാകിസ്താനില്‍ ഇന്ത്യ ടുഡേ സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്ന മറുപടി. സൈനികത്തവന്‍ ജനറല്‍ റഹീല്‍ ഷെരീഫ് പാകിസ്താന്റെ ഭരണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്ത് പോസ്റ്ററുകളും ഹോര്‍ഡിങ്ങുകളും പ്രത്യക്ഷപ്പെട്ടിരുന്നു. മുഖത്തടിയേറ്റ നിലയില്‍ ഇന്ത്യാ ടുഡേ മാസിക പ്രസിദ്ധീകരിച്ച കവര്‍ പേജാണ് ഇന്ത്യ ടുഡേയെ വിവാദത്തിലാക്കിയത്. പാകിസ്താനിലെ ജനങ്ങളും സൈന്യവും തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളും തമ്മിലുള്ള ബന്ധത്തെക്കുറിയ്ക്കുന്നതായിരുന്നു കവര്‍ പേജ്.

നേരത്തെ പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി നേരത്തെ ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ ബ്ലോക്ക് ചെയ്തതിന് പിറകെയാണ് വെബ്ബ്‌സൈറ്റ് ബ്ലോക്ക് ചെയ്യാനുള്ള തീരുമാനം. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ടെലിവിഷന്‍ ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനായിരുന്നു പാകിസ്താന്റെ നീക്കം.

English summary
Pakisthan blocked India Today magazine in the country. India Today magazine published Pak Army chief General Raheel sheriff, and then gone viral. India Today's derrotary image may leads blocking of website.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X