കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരെ വാഗാ അതിര്‍ത്തിയില്‍ അടിമകളാക്കും! പാക് തെരഞ്ഞെടുപ്പില്‍ ഇന്ത്യ വിരുദ്ധ വാദങ്ങള്‍

  • By Desk
Google Oneindia Malayalam News

രാഷ്ട്രീയ വിവാദങ്ങളും അക്രമണങ്ങളും എരിപിരി കൊള്ളുന്നതിനിടെ പാക്കിസ്ഥാനിലെ പൊതു തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ ആറ് മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. രാത്രിയോടെ തന്നെ ഫലം പുറത്തുവരും. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടി ഉണ്ട് ഈ തിരഞ്ഞെടുപ്പിന്.

തെഹ്രീഫ് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍, നവാസ് ഷെരീഫിന്‍റെ സഹോദരന്‍ ഇന്‍സാഫ് ഷെരീഫ്, പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ എന്നിവരാണ് തെരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനാനര്‍ത്ഥികള്‍.തെരഞ്ഞെടുപ്പില്‍ ഭരണത്തിലേറാന്‍ ആദ്യാവസാനം ഉയര്‍ന്നത് ഇന്ത്യാ വിരുദ്ധ നിലപാടുകളും വാദങ്ങളുമാണെന്നുമാണ് റിപ്പോര്‍ട്ട്.

ഇന്ത്യാ വിരുദ്ധം

ഇന്ത്യാ വിരുദ്ധം

ഇന്ത്യാ വിരുദ്ധ വാദങ്ങളാണ് പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി കാശ്മീര്‍ താഴ്വരയില്‍ തീവ്രവാദി ആക്രമണങ്ങള്‍ ശക്തമാകുകയും നിരവധി തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിക്കുകയും ചെയ്തത് പാക്കിസ്ഥാനില്‍ ഇന്ത്യാ വിരുദ്ധ വികാരങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. ഇത് മുതലാക്കിയുള്ള പ്രചാരണങ്ങളാണ് പാര്‍ട്ടികള്‍ നടത്തിയത്.

അടിമകള്‍

അടിമകള്‍

വാഗാ അതിര്‍ത്തിയില്‍ ഇന്ത്യക്കാരെ അടിമകളാക്കി നിര്‍ത്തുമെന്നും ഇന്ത്യയെക്കാള്‍ മികച്ച രാജ്യമാക്കി പാക്കിസ്ഥാനെ മാറ്റാന്‍ പ്രവര്‍ത്തിക്കുമെന്നുമാണ് ഇമ്രാന്‍ ഖാനും ഷെഹബാസ് ഷെരീഫുമെല്ലാം നല്‍കുന്ന വാഗ്ദാനങ്ങള്‍ എന്ന് വാര്‍ത്തയില്‍ പറയുന്നു.

ജയിലില്‍

ജയിലില്‍

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യന്‍ അനുകൂലിയാണെന്ന് ചിത്രീകരിക്കാന്‍ നിലവില്‍ പ്രധാനന്ത്രി ആവാന്‍ സാധ്യത കല്‍പ്പിക്കുന്ന ഇമ്രാന്‍ ഖാന്‍ വാദിക്കുന്നുണ്ട്. ഇമ്രാന്‍ ഖാന്‍റെ മുന്‍ ഭാര്യ രേഹം ഖാന്‍ തിരഞ്ഞെടുപ്പിനോട്് അടുത്ത് ഇമ്രാന്‍ ഖാനെതിരെ വിവാദപരമായ പല പ്രസ്താവനകളും നടത്തിയത് രാഷ്ട്രീയമായി അദ്ദേഹത്തിന് വന്‍ തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുന്നത്. ഇത് മറികടക്കാന്‍ ഇന്ത്യാ വിരുദ്ധ കാര്‍ഡ് മാത്രമേ വില പോകുള്ളൂ എന്ന വ്യക്തമായ ലക്ഷ്യവും ഇമ്രാന്‍ ഖാന് ഉണ്ട്.

ക്ഷീണം

ക്ഷീണം

നവാസ് ഷെരീഫ് ജയിലില്‍ ആയതിനാല്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ശക്തമായ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യം മുതലെടുക്കുകയാണ് തെഹ്രിക് ഇന്‍ സാഫ്. എന്ത് വിലകൊടുത്തും അധികാരം കൈക്കലാക്കാണമെന്നാണ് ഇമ്രാന്‍ ഖാന്‍റെ ലക്ഷ്യം.

ഹാഫിസ് സെയിദ്

ഹാഫിസ് സെയിദ്

അതേസമയം അമേരിക്ക ആഗോള ഭീകരരുടെ പട്ടികയില്‍ പെടുത്തിയ മുംബൈ ഭീകാരക്രമണത്തിന്‍റെ ആസൂത്രകനുമായ ഹാഫിസ് സയിദും മകനും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഹാഫിസ് സയിദിന്‍റെ മില്ലി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ 265 സ്ഥാനാര്‍ത്ഥികളാണെന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

അനുവദിച്ചില്ല

അനുവദിച്ചില്ല

തീവ്രവാദിയായി കരിമ്പട്ടികയില്‍ പെടുത്തിയ ഹാഫിസ് സയിദിനേയും പാര്‍ട്ടിയേയും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം അനുവദിച്ചിരുന്നില്ല. അതോടെ അള്ളാ ഒ അക്ബര്‍ തെഹ്രീക്ക് എന്ന എഎടിയുടെ തണലിലാണ് ഹാഫിസ് സയിദിന്‍റെ പാര്‍ട്ടി വിജയിക്കുന്നത്.

നേട്ടം

നേട്ടം

തീവ്രവാദത്തിന് വളക്കൂറുള്ള പാക്കിസ്ഥാന്‍ മണ്ണില്‍ ഒരു സീറ്റെങ്കിലും ജയിക്കാന്‍ ആയാല്‍ അത് ഹാഫിസ് സയിദിന്‍റെ നേട്ടമായി കണക്കാക്കപ്പെടും. കൂടുതല്‍ സീറ്റുകള്‍ ഹാഫിസ് സയിദും സംഘവും നേടുകയാണെങ്കില്‍ ഭരണ സമയത്ത് ഇവര്‍ വിലപേശല്‍ നടത്തിയേക്കുമെന്നും കണക്കാക്കപ്പെടുന്നുണ്ട്.

സൈന്യത്തിനൊപ്പം

സൈന്യത്തിനൊപ്പം

അങ്ങനെയങ്കില്‍ ഇമ്രാന്‍ ഖാന്‍ ഹാഫിസ് സയിദിനെ ഒപ്പം ചേര്‍ത്തേക്കും. അത്തരം ഒരു ഭരണത്തിന് സൈന്യത്തിനും എതിര്‍പ്പില്ല. അതുകൊണ്ട് തന്നെ സൈന്യവും ഹാഫിസും ഇമ്രാന്‍ ഖാനും ചേര്‍ന്ന് ഒരു ഇന്ത്യ വിരുദ്ധ സഖ്യത്തിന് പാക്കിസ്ഥാനില്‍ കളമൊരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഇന്ത്യക്കെതിരെ

ഇന്ത്യക്കെതിരെ

നേരത്തേ തന്നെ ഇമ്രാന്‍ ഖാന് സൈന്യം പിന്തുണ പ്രഖ്യാപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിരം. ഇന്ത്യക്കെതിരെയുള്ള നീക്കങ്ങള്‍ സര്‍ക്കാരിന്‍റെ പിന്തുണയോടെ നടപ്പാക്കാമെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
pakisthan election new developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X