കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ ഇന്ത്യയെ ഭയക്കുന്നു; വിമാനങ്ങള്‍ റദ്ദാക്കി, സേനയെ സജ്ജമാക്കി

Google Oneindia Malayalam News

ഇസ്ലാമാബാദ്: ജമ്മുകശ്മീരിലെ ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ ഇന്ത്യ ആക്രമണത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെ പാകിസ്താന്‍ പ്രതിരോധം ശക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി അമേരിക്കയില്‍ വച്ച് ചേരുന്നതിനാല്‍ അമേരിക്കയിലിരുന്ന് പാക് സൈനികത്തലവന് നവാസ് ഷെറീഫ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരങ്ങള്‍.

: ഉറി ഭീകരാക്രമണം: സൂത്രധാരന്‍ ജെയ്‌ഷെ മുഹമ്മദിന്റെ മസൂദ് അസര്‍!!! എന്‍എഐ കണ്ടെത്തലിന് പിന്നില്‍...: ഉറി ഭീകരാക്രമണം: സൂത്രധാരന്‍ ജെയ്‌ഷെ മുഹമ്മദിന്റെ മസൂദ് അസര്‍!!! എന്‍എഐ കണ്ടെത്തലിന് പിന്നില്‍...

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ തിരിഞ്ഞ ഇന്ത്യയ്‌ക്കൊപ്പം ലോക രാഷ്ട്രങ്ങള്‍ കൂടി പങ്കുചേര്‍ന്നതോടെ ഇന്ത്യയില്‍ നിന്നുണ്ടായേക്കാവുന്ന ഏത് ആക്രമണത്തെയും ചെറുക്കാനുള്ള നീക്കത്തിലാണ് പാകിസ്താന്‍. എല്ലാ വ്യോമസേനാംഗങ്ങളോടും റിപ്പോര്‍ട്ട് ചെയ്യാന്‍ സൈനിക തലവന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നവാസ് ഷെറീഫ്

നവാസ് ഷെറീഫ്

പാക് സൈന്യത്തോട് മുഴുവനായും റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫ് ആര്‍മി ചീഫ് ജനറല്‍ റഹീല്‍ ഷെറീഫിന് നിര്‍ദ്ദേശം നല്‍കിയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ആക്രമ സാധ്യത

ആക്രമ സാധ്യത

ഇസ്ലാമാബാദില്‍ നിന്ന് വടക്കന്‍ പ്രദേശങ്ങളിലേയ്ക്കുള്ള വിമാന സര്‍വ്വീസുകളാണ് പാകിസ്താന്‍ ഇന്ത്യയില്‍ നിന്നുണ്ടായേക്കാവുന്ന ആക്രമ സാധ്യത കണക്കിലെടുത്ത് റദ്ദാക്കിയിട്ടുള്ളത്.

അടിയന്തര ഘട്ടങ്ങളില്‍

അടിയന്തര ഘട്ടങ്ങളില്‍

പാകിസ്താന്‍ ചില പ്രദേശങ്ങളില്‍ എല്ലാത്തരത്തിലുമുള്ള ഗതാഗതം നിര്‍ത്തിവച്ചു. അടിയന്തര ഘട്ടങ്ങളില്‍ ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ടേക്ക് ഓഫ് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണിത്.

 ബാന്‍ കി മൂണ്‍

ബാന്‍ കി മൂണ്‍

അമേരിക്കയില്‍ വച്ച് നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ കശ്മീര്‍ പ്രശ്‌നം ഉന്നയിച്ചെങ്കിലും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തിയിരുന്നില്ല.

ഇന്ത്യയെ

ഇന്ത്യയെ

പാകിസ്താന്‍ ആഗോള ഭീകരതയുടെ കയറ്റുമതിയാണ് നിര്‍വ്വഹിക്കുന്നതെന്ന് വ്യക്തമാക്കിയ ബ്രിട്ടനും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉറി ഭീകരാക്രമണത്തില്‍ ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ഇന്ത്യന്‍ സേനയ്ക്ക്

ഇന്ത്യന്‍ സേനയ്ക്ക്

ഇന്ത്യന്‍ സേനയ്ക്ക് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഏറ്റവുമധികം ആളപായമുണ്ടാക്കിയ ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തില്‍ 18 സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സെപ്തംബര്‍ 18നുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്താനെതിരെയുള്ള നിലപാട് കടുപ്പിച്ചിരുന്നു.

ആയുധങ്ങള്‍

ആയുധങ്ങള്‍

ഭീകരാക്രമണം നടന്ന ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തുനിന്ന് കണ്ടെടുത്തത് പാക് നിര്‍മ്മിത ആയുധങ്ങളായിരുന്നു. പാകിസ്താന് ഭീകരാക്രമണത്തിന് പിന്നിലുള്ള പങ്ക് തെളിയിക്കാന്‍ ഈ ആയുധങ്ങള്‍ സഹായിച്ചേക്കും.

എന്‍ഐഎയ്ക്ക്

എന്‍ഐഎയ്ക്ക്

പാക് അധീന കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘനയായ ജെയ്‌ഷെ മുഹമ്മദാണ് ഉറി ഭീകരാക്രമണത്തിന് പിന്നിലെന്ന് എന്‍ഐഎയ്ക്ക് സൂചനകള്‍ ലഭിച്ചിരുന്നു.

English summary
Pakisthan fears attack from India PM Sharif calls Army chief from New York to respond with full force
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X