Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്‍ എയര്‍ലൈന്‍സ് യുഎസിലേക്കുള്ള സര്‍വീസ് നിർത്തുന്നു, കാരണം ട്രംപിന്റെ പ്രസ്താവന?

ആഴ്ചയിൽ രണ്ടു തവണ ന്യൂയോർക്കിലേയ്ക്ക് പറക്കുന്ന വിമാനത്തിലേയ്ക്ക് നിലവിലെ ബുക്കിങ്ങുകൾ സ്വീകരിക്കില്ലെന്നും ഡോൺ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇസ്ലാമാബാദ്: യുഎസിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെയ്ക്കാൻ പാകിസ്താൻ ദേശീയ വിമാന കമ്പനിയായ പാകിസ്താൻ ഇന്റർ നാഷണൽ എയർലൈൻസ് ഒരുങ്ങുന്നതായി റിപ്പോർട്ട്. 2018 ജനുവരി മുതൽ വിമാന സർവീസ് നിർത്തലാക്കാനാണ് കമ്പനി തിരുമാനിച്ചിരിക്കുന്നത്. പാക് മാധ്യമമായ ഡോൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആഴ്ചയിൽ രണ്ടു തവണ ന്യൂയോർക്കിലേയ്ക്ക് പറക്കുന്ന വിമാനത്തിലേയ്ക്ക് നിലവിലെ ബുക്കിങ്ങുകൾ സ്വീകരിക്കില്ലെന്നും ഡോൺ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ലാഹോര്‍ - ന്യൂയോര്‍ക്ക്, കറാച്ചി - ലാഹോര്‍ - ന്യൂയോര്‍ക്ക് സര്‍വീസുകള്‍ ഡിസംബര്‍ 31 വരെ തുടരും.

എന്നാൽ യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവാണ് സർവീസുകൾ നിർത്തി വയ്ക്കാനുള്ള കാരണമെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു. പി.ഐ.എയുടെ സാമ്പത്തിക നിലമെച്ചപ്പെട്ടശേഷം സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വിമാനക്കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ലാഭകരമല്ലാത്ത പല സര്‍വീസുകളും നടത്താന്‍ ബുദ്ധിമുട്ടാണെന്നും വിമാനക്കമ്പനി വക്താവ് പറഞ്ഞു

pia

ഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നതിന്റെ പേരില്‍ പാകിസ്താനെതിരെ രൂക്ഷ വിമർശനമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉന്നയിക്കുന്നത്. ഇത് പാക്- യുഎസ് ബന്ധത്തിൽ വിള്ളലുകൾ ഏൽപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം. എന്നാല്‍, സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ വിമാനക്കമ്പനി അധികൃതര്‍ പിന്നീട് നിഷേധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+