കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ച്യൂയിംഗം നീക്കാന്‍ ആളെത്തേടി രാജകുടുംബം

Google Oneindia Malayalam News

വെറുതെ നടക്കുമ്പോള്‍ ച്യൂയിംഗം ചവച്ച് തോന്നിയപോലെ വലിച്ചെറിഞ്ഞ് റോഡും പരിസരങ്ങളുമെല്ലാം വൃത്തികേടാക്കുന്നവര്‍ പലപ്പോഴും നമുക്കിടയിലൂടെ കടന്നുപോകാറുണ്ട്. കാണുമ്പോള്‍ പലപ്പോഴും കലിവരാറുമുണ്ട്. ആരോടു പറയാന്‍...എന്തായാലും ച്യൂയിംഗം ഇപ്പോള്‍ തലവേദനയായിരിക്കുന്നത് ചരിത്രം നിറഞ്ഞുനില്‍ക്കുന്ന ബ്രിട്ടണിലെ ബക്കിങ്ഹാം രാജകൊട്ടാരത്തിനാണ്.

കൊട്ടാരം സന്ദര്‍ശിക്കാനെത്തുന്നവര്‍ ചരിത്രമോ പൈതൃകമോ വകവെക്കാതെ തറയിലും പരസരങ്ങളിലുമെല്ലാം ച്യൂയിംഗം പതിപ്പിച്ച് വൃത്തികേടാക്കുകയാണ്. സംഗതി പൊല്ലാപ്പായതോടെ ച്യൂയിംഗം നീക്കാന്‍ ജോലിക്കാരനെത്തേടിയിരിക്കുകയാണ് ബ്രിട്ടണിലെ രാജകുടുംബം. ആളെ ആവശ്യപ്പെട്ട് വെബ്‌സൈറ്റില്‍ പരസ്യവും പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. ഈ പാര്‍ട്ട് ടൈം ജോലിക്ക് വര്‍ഷം 15,912 പൗണ്ടാണ് രാജകുടുംബം പ്രഖ്യാപിച്ചിരിക്കുന്ന ശമ്പളം.

chewinggum

കൊട്ടാരത്തിലെ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കുക, കൊട്ടാരത്തിലെ വസ്തുക്കള്‍ കഴുകുക എന്നിവയും ജോലിയില്‍ ഉള്‍പ്പെടും കേട്ടോ. കൊട്ടാരത്തിലെ ഏതെങ്കിലും വസ്തുക്കള്‍ക്ക് കേടുപാടുകള്‍ വരികയാണെങ്കില്‍ അക്കാര്യം കൊട്ടാരം സൂക്ഷിപ്പുകാരനെ അറിയിക്കുകയും വേണം. ജോലിയുടെ സമയം സംബന്ധിച്ച കാര്യങ്ങള്‍ ജീവനക്കാരന് തന്നെ തീരുമാനിക്കാം. ച്യൂയിംഗം പതിപ്പിച്ച് കൊട്ടാരവും പരിസരവും വൃത്തികേടാക്കാന്‍ ആരെയും അനുവദിക്കാനാവില്ലെന്നാണ് രാജകുടുംബത്തിന്റെ അഭിപ്രായം.

English summary
Buckingham Palace in Britain seeks a cleaner who can oversee the removal of chewing gum left by visitors to a royal residence. The palace on its website published an advertisement regarding this. Duty is to arrange for the removal of chewing gum from the Historic and State Apartments by the porters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X