കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം വ്യാപിക്കുന്നു; മൂന്നു ഫലസ്തീനികള്‍ വെടിയേറ്റു മരിച്ചു

  • By Desk
Google Oneindia Malayalam News

ഗാസ/ജെറൂസലേം: പതിറ്റാണ്ടുകളായി തുടരുന്ന ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവുന്നു. ഗസയിലും കിഴക്കന്‍ ജെറൂസലേമിലുമുണ്ടായ വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് ഫലസ്തീനികള്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റുമരിച്ചു.

പ്രതിഷേധ പ്രകടനത്തിനു നേരെ വെടി

പ്രതിഷേധ പ്രകടനത്തിനു നേരെ വെടി


വടക്കന്‍ ഗസയില്‍ പ്രതിഷേധപ്രകടനം നടത്തിയ ആയിരക്കണക്കിന് ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ബെയ്ത്ത് ഹനൂന്‍ ക്രോസിംഗ് എന്നു ഫലസ്തീനികള്‍ വിളിക്കുന്ന എറെസ് അതിര്‍ത്തി ചെക്‌പോയിന്റിന് സമീപത്തായിരുന്നു പ്രതിഷേധ പ്രകടനം. വെടിവയ്പ്പില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായി ഗസ ആരോഗ്യമന്ത്രാലയം വക്താവ് അറിയിച്ചു. ഇവരുടെ ചിലരുടെ നില അതീവ ഗുരുതരമാണ്.

ഉപരോധം അവസാനിപ്പിക്കാന്‍ സമരം

ഉപരോധം അവസാനിപ്പിക്കാന്‍ സമരം

ഗസയ്‌ക്കെതിരേ ഇസ്രായേല്‍ പതിറ്റാണ്ടിലേറെയായി തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഗസ അതിര്‍ത്തിയിലേക്ക് ആയിരങ്ങള്‍ പ്രതിഷേധ പ്രകടനമായി എത്തിയത്. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള യു.എന്‍ സഹായ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കാന്‍ അമേരിക്ക എടുത്ത തീരുമാനത്തിന് എതിരേയുമായിരുന്നു നാഷനല്‍ ഹൈ കമ്മിറ്റി പ്രതിഷേധം പ്രകടനത്തിന് ആഹ്വാനം ചെയ്തത്.

കിഴക്കന്‍ ജെറൂസലേമിലും സംഘര്‍ഷം

കിഴക്കന്‍ ജെറൂസലേമിലും സംഘര്‍ഷം

34കാരനായ മുഹമ്മദ് അബൂ നാജി, 20കാരന്‍ അഹ്മദ് മുഹമ്മദ് ഉമര്‍ എന്നിവരാണ് ഗസ അതിര്‍ത്തിയിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. നിരായുധരായ പ്രതിഷേധക്കാര്‍ക്കെതിരേ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ ജെറൂസലേമിലെ ദമസ്‌ക്കസ് ഗേറ്റിനു സമീപത്തുള്ള മുസ്‌റാറ പ്രദേശത്താണ് മൂന്നാമത്തെ മരണമുണ്ടായത്. ഇസ്രായേല്‍ പൗരനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ സൈന്യം വെടിവച്ചു വീഴ്ത്തുകയായിരുന്നു.

യുവാവ് ആയുധധാരിയായിരുന്നുവെന്ന് സൈന്യം

യുവാവ് ആയുധധാരിയായിരുന്നുവെന്ന് സൈന്യം

ഖലന്തിയ്യ അഭയാര്‍ഥി ക്യാംപിലെ 26കാരനായ മുഹമ്മദ് യൂസുഫ് അല്‍ അയാനാണ് വെടിയേറ്റു മരിച്ചത്. യുവാവിന്റെ കൈയില്‍ കത്തിയുണ്ടായിരുന്നുവെന്നും ഇസ്രായേലി പൗരനെ കുത്തിക്കൊല്ലാന്‍ നോക്കുന്ന സമയത്താണ് വെടിയുതിര്‍ത്തതെന്നും സൈന്യം അവകാശപ്പെട്ടു. എന്നാല്‍ ഇസ്രായേലിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട യുവാവ് സൈന്യത്തെ കണ്ടപാടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഓടുന്നതിനിടയില്‍ പിറകില്‍ നിന്ന് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തിരികെയെത്താനുള്ള അവകാശത്തിനും സമരം

തിരികെയെത്താനുള്ള അവകാശത്തിനും സമരം


1948ല്‍ ഇസ്രായേല്‍ രൂപീകരണ സമയത്ത് സ്വന്തം നാടുകളില്‍ നിന്നും പുറത്താക്കപ്പെട്ട ഫലസ്തീനികള്‍ക്ക് അവിടങ്ങളിലേക്ക് തിരിച്ചുപോവാന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി പ്രതിഷേധ സമരം നടത്തിവരികയാണ് ഗസയിലെ ഫലസ്തീന്‍ നിവാസികള്‍. കഴിഞ്ഞ മാര്‍ച്ച് 30 മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും ഇസ്രായേല്‍ അതിര്‍ത്തി പ്രദേശത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നുവരികയാണ്.

കൊല്ലപ്പെട്ടത് 170 ഫലസ്തീനികള്‍

കൊല്ലപ്പെട്ടത് 170 ഫലസ്തീനികള്‍


ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്നു പേരിട്ടിരിക്കുന്ന പ്രതിഷേധ പ്രകടനത്തിനു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പിലും മറ്റുമായി ഇതിനകം 170 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 18000 പേര്‍ക്ക് ഇസ്രായേല്‍ വെടിവയപ്പില്‍ പരിക്കേല്‍ക്കുകയുമുണ്ടായി. അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരേയാണ് തങ്ങള്‍ വെടിവയ്ക്കുന്നതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശവാദം.

വ്യോമാക്രമണത്തില്‍ രണ്ടു മരണം

വ്യോമാക്രമണത്തില്‍ രണ്ടു മരണം

അതിനിടെ തിങ്കളാഴ്ച ഗസ-ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തിയില്‍ ആക്രമണത്തിന് ഒരുങ്ങുകയായിരുന്ന ഭീകരര്‍ക്കെതിരേയാണ് വ്യോമാക്രമണം നടത്തിയതെന്നായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ വാദം. റെഡ്ക്രസന്റ് ഡോക്ടര്‍മാരാണ് പരിക്കേറ്റുകിടക്കുകയായിരുന്ന ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

English summary
Three Palestinians were killed in the Gaza Strip and occupied East Jerusalem after they were shot by Israeli forces in separate events,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X