കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫലസ്തീന്‍ ആക്ടിവിസ്റ്റ് അഹദ് തമീമിക്ക് ഇസ്രായേലിന്റെ യാത്രാ വിലക്ക്

  • By Desk
Google Oneindia Malayalam News

തെല്‍ അവീവ്: തന്റെ കുടുംബത്തെ ആക്രമിക്കാനെത്തിയ ഇസ്രായേലി സൈനികന്റെ മുഖത്തടിച്ച് ഫലസ്തീനികളുടെ നായികയായി മാറിയ 18കാരി ആക്ടിവിസ്റ്റ് അഹദ് തമീമിക്ക് ഇസ്രായേലിന്റെ യാത്രാവിലക്ക്. വിദേശ രാജ്യങ്ങളിലേക്ക് യാത്രകള്‍ നടത്തുന്നതില്‍ നിന്നാണ് ഇസ്രായേല്‍ ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി മാറിയ തമീമിക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

<strong>ബിജെപിയെ ഒപ്പം നിര്‍ത്തുന്നതില്‍ രണ്ട് മനസ്... തെലങ്കാനയില്‍ ആശയക്കുഴപ്പം മാറാതെ കെസിആര്‍!!</strong>ബിജെപിയെ ഒപ്പം നിര്‍ത്തുന്നതില്‍ രണ്ട് മനസ്... തെലങ്കാനയില്‍ ആശയക്കുഴപ്പം മാറാതെ കെസിആര്‍!!

തുര്‍ക്കി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇസ്രായേലി സൈനികന്റെ മുഖത്തടിച്ചതിന് എട്ടുമാസം ഇസ്രായേലി സൈനിക ജയിലില്‍ കഴിഞ്ഞ് വിട്ടയക്കപ്പെട്ട് രണ്ടു മാസത്തിനു ശേഷമാണ് സംഭവം. കഴിഞ്ഞ ദിവസം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്താനുള്ള അപേക്ഷയുമായി ഫലസ്തീന്‍ അതോറ്റിയെ സമീപിച്ചപ്പോഴാണ് തനിക്കും തന്റെ കുടുംബത്തിനും യാത്രാ വിലക്കേര്‍പ്പെടുത്തിയ വിവരം തമീമി അറിയുന്നത്.

Tamimi

യൂറോപ്യന്‍ രാജ്യങ്ങളിലെ ഫലസ്തീന്‍ അനുകൂലസംഘനകളുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികളിലും ഇസ്രായേല്‍ തടവില്‍ കഴിയുന്ന ഫലസ്തീനികളുടെ അവസ്ഥയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകയായിരുന്നു തമീമിയുടെ യാത്രാ ലക്ഷ്യമെന്ന് പിതാവ് ബാസിം അല്‍ തമീമി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ജോര്‍ദാന്‍ വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോവാനായിരുന്നു തമീമി കുടുംബത്തിന്റെ പദ്ധതി. ഇസ്രായേല്‍ യാത്രാനുമതി നിഷേധിച്ചതോടെ യാത്ര മുടങ്ങിയിരിക്കുകയാണ്. അതേസമയം, യാത്രാനിരോധനം ഏര്‍പ്പെടുത്താനുള്ള കാരണമെന്തെന്ന് ഇസ്രായേല്‍ വ്യക്താക്കിയിട്ടില്ല.

ഇസ്രായേല്‍ ജയിലുകളില്‍ ഫലസ്തീനികളോട് സൈന്യം കാണിക്കുന്ന ക്രൂരതകളെ കുറിച്ചും ഇസ്രായേല്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളെ കുറിച്ചും പുറംലോകം അറിയുമെന്ന ഭീതിയാണ് യാത്രാനിരോധനത്തിന് പിന്നിലെന്നും പിതാവ് കുറ്റപ്പെടുത്തി. ഇസ്രായേലിന്റെ ശത്രുപക്ഷത്തുള്ളവര്‍ ഐക്യപ്പെടുന്നതും പരസ്പരം ബന്ധപ്പെടുന്നതും ഭയത്തോടെയാണ് ഇസ്രായേല്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ റാമല്ലയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള നബി സാലിഹ് ഗ്രാമത്തില്‍ വച്ച് ഇസ്രായേലി സൈനികരുടെ അതിക്രമങ്ങള്‍ ചെറുത്തുനിന്ന അഹദ് തമീമിയെയും മാതാവ് നരിമാനെയും ഇസ്രായേല്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 29നാണ് അഹദ് തമീമി ജയില്‍ മോചിതയായത്.

English summary
Israel imposes travel ban on Ahed Tamimi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X