കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗസയ്‌ക്കെതിരേ വീണ്ടും ഇസ്രായേല്‍ ആക്രമണം; ഇസ്രായേലിനെതിരേ റോക്കറ്റാക്രമണം നടത്തി ഗസയും

Google Oneindia Malayalam News

ഗസ സിറ്റി: ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് ഇസ്റായേല്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ മൂന്നു ഫലസ്തീനികള്‍ക്ക് പരുക്കേറ്റു. ഗസ്സയിലെ 25 കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഇസ്റാഈല്‍ അതിര്‍ത്തിയിലേക്ക് ഹമാസ് റോക്കറ്റുകളും മോര്‍ട്ടാറുകളും തൊടുത്തതിനു പിന്നാലെയായിരുന്നു ആക്രമണം.

gaza

ഗസയില്‍ നിന്ന് ഇസ്റായേല്‍ പ്രദേശത്തേക്ക് 45 റോക്കറ്റുകളും മോര്‍ട്ടാര്‍ ഷെല്ലുകളും വര്‍ഷിച്ചെന്ന് ഇസ്റായേല്‍ സൈന്യം ആരോപിച്ചു. ഏഴു റോക്കറ്റുകളെ മിസൈല്‍പ്രതിരോധ സംവിധാനത്തിലൂടെ തകര്‍ത്തതായും അവര്‍ അറിയിച്ചു.

അതേസമയം, റോക്കറ്റാക്രമണത്തെ ഹമാസ് അഭിനന്ദിച്ചു. എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം ഗസയ്ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് റോക്കറ്റാക്രമണം ഉണ്ടായിരിക്കുന്നതെന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം പറഞ്ഞു. ഇസ്രായേലുമായുള്ള പോരാട്ടത്തില്‍ പുതിയ രീതികള്‍ ആവശ്യമാണെന്നും ബോംബുകളെ ബോംബുകള്‍ കൊണ്ടുതന്നെ ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലാണ് പുതിയ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. അവര്‍ തന്നെയാണ് അതിന്റെ പരിണിതഫലങ്ങള്‍ക്ക് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗസയില്‍ നിന്നുള്ള റോക്കറ്റാക്രമണത്തില്‍ ഇസ്രായേലിലെ ആര്‍ക്കു പരിക്കില്ല. എന്നാല്‍ പുലര്‍ച്ചെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങുകയും ആളുകള്‍ പരിഭ്രാന്തരാവുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസയില്‍ നിന്ന് തീ നിറച്ച ബലൂണുകള്‍ പട്ടങ്ങള്‍ക്കൊപ്പം പറത്തി ഇസ്രായേല്‍ പ്രദേശങ്ങളില്‍ തീപ്പിടത്തമുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ കഴിഞ്ഞ ദിവസം ഗസ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയത്.

ഇസ്രായേലില്‍ നിന്ന് പുറത്താക്കപ്പെട്ട ഫലസ്തീനികള്‍ക്ക് തിരികെയെത്താനുള്ള അവകാശത്തിനായി ഇസ്രായേല്‍ അതിര്‍ത്തിയില്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കെതിരേ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 127 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

English summary
Israeli jets have attacked 25 targets linked to Hamas in the Gaza Strip, after the group launched rockets and mortar shells at Israeli territory, the military said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X