കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫലസ്തീന്‍ സംഘര്‍ഷം: നാല് ഫലസ്തീനികളും ഒരു ഇസ്രായേലി സൈനികനും കൊല്ലപ്പെട്ടു; വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി ഹമാസ്

  • By Desk
Google Oneindia Malayalam News

ഗസ സിറ്റി: ഇസ്രായേല്‍ സൈന്യം ഗസയില്‍ നടത്തിയ ആക്രമണത്തില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ അതിര്‍ത്തിയില്‍ നടന്ന പ്രതിഷേധ സംഗമത്തിനു നേരെ നടത്തിയ വെടിവയ്പ്പിലും തെക്കന്‍ ഗസയ്ക്കു നേരെ നടത്തിയ വ്യോമാക്രമണത്തിലുമാണ് നാലു പേര്‍ കൊല്ലപ്പെട്ടത്. 120 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അതിനിടെ ഗസയില്‍ നിന്നുള്ള വെടിവയ്പ്പില്‍ ഒരു ഇസ്റാഈലി സൈനികന്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ ഗുരുതരമായ സൈനികന്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. 2014ലെ ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് ഒരു ഇസ്റാഈലി സൈനികന്‍ കൊല്ലപ്പെടുന്നത്. ഇതേത്തുടര്‍ന്ന് ഇസ്റായേല്‍ ആക്രമണം കടുപ്പിക്കുകയായിരുന്നു. ഗസയ്ക്കു നേരെ നടത്തിയ വ്യോമാക്രമണത്തിലാണ് മൂന്നു പേര്‍ കൊല്ലപ്പെട്ടത്.

Gaza

ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണമെന്നാണ് ഇസ്രായേല്‍ വാദം. തങ്ങളുടെ സൈനികനെ വെടിവച്ചുകൊന്നത് ഹമാസാണെന്നും ഇസ്രായേല്‍ കുറ്റപ്പെടുത്തി. ശക്തമായ ആക്രമണത്തിനു പിന്നാലെ ശനിയാഴ്ച ഇരുവരും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി ഹമാസ് അറിയിച്ചു. ഈജിപ്ത്-യു.എന്‍ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. പ്രദേശത്ത് സമാധാനം തിരിച്ചുകൊണ്ടുവരാന്‍ ഇരുവിഭാഗവും ധാരണയായതായി ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം അറിയിച്ചു.

ഇസ്രായേലില്‍ നിന്ന് പുറത്താക്കപ്പെട്ട ഫലസ്തീനികള്‍ക്ക് ജന്‍മനാട്ടില്‍ തിരികെയെത്താന്‍ അവകാശം വേണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 30 മുതല്‍ ഗസ-ഇസ്രായേല്‍ അതിര്‍ത്തിയില്‍ നടന്നുവരുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കു നേരെ ഇസ്രായേല്‍ നടത്തിയ വെടിവയ്പ്പില്‍ ഇതിനകം 140 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 16,000 ത്തില്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്.

English summary
Hamas has said a deal to restore calm in the besieged Gaza Strip has been reached
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X