കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ അഖ്‌സ പള്ളി കോമ്പൗണ്ടിലേക്ക് ഇസ്രായേലി കുടിയേറ്റക്കാര്‍ ഇരച്ചുകയറി: ജെറൂസലേമില്‍ സംഘര്‍ഷം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ജെറൂസലേമില്‍ സംഘര്‍ഷം | Oneindia Malayalam

ജെറൂസലേം: മുസ്ലിംകള്‍ അവരുടെ മൂന്നാമത്തെ പ്രധാന പുണ്യഗേഹമെന്ന് കരുതുന്ന കിഴക്കന്‍ ജെറൂസലേമിലെ അല്‍ അഖ്‌സ പള്ളി കോംപൗണ്ടിലേക്ക് ആയിരത്തിലേറെ ഇസ്രായേലി കുടിയേറ്റക്കാര്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് സംഘര്‍ഷം. ശക്തമായ പോലിസ് പിന്തുണയോടെയായിരുന്നു സംഭവം. ജൂത ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടതിന്റെ ഓര്‍മ പുതുക്കുന്ന തിഷാ ബാവ് ദിനാചരണത്തിന്റെ ഭാഗമായാണ് 1023 ജൂത കുടിയേറ്റക്കാര്‍ പള്ളി കോംപൗണ്ടിലേക്ക് കടന്നത്. മക്കയും മദീനയും കഴിഞ്ഞാല്‍ മുസ്ലിംകള്‍ അവരുടെ പുണ്യ ഗേഹമെന്ന് കരുതുന്ന അല്‍അഖ്‌സ പള്ളി, തങ്ങളുടെ ഏറ്റവും വിശുദ്ധ ദേവാലയമായാണ് ജൂതമത വിശ്വാസികള്‍ കരുതുന്നത്.

അല്‍ അഖ്‌സ പള്ളിയില്‍ ജൂതര്‍ക്ക് പ്രവേശനം വേണമെന്നാവശ്യപ്പെട്ടുള്ള കാംപയിന് നേതൃത്വം നല്‍കുന്ന ഇസ്രായേലി പാര്‍ലമെന്റിലെ തീവ്രവലതുപക്ഷ അംഗം യെഹൂദ ഗ്ലിക്കിന്റെ നേതൃത്വത്തിലായിരുന്നു ഇസ്രായേലികളുടെ കടന്നുകയറ്റം. ആദ്യം കോംപൗണ്ടിലെത്തിയ ഇസ്രായേലി പോലിസ് വ്യാപകമായ തെരച്ചില്‍ നടത്തിയ ശേഷമാണ് കുടിയേറ്റക്കാര്‍ അകത്തേക്കു കടന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെയുണ്ടായിരുന്ന ഫലസ്തീനികളുടെ തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചുവാങ്ങിയ പോലിസ്, ഇവിടെ ഫലസ്തീന്‍ പതാക ഉയര്‍ത്തിയ ബാലനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

alaqsamosque-


ശനിയാഴ്ച രാത്രി അല്‍അഖ്‌സ കോംപൗണ്ടിന്റെ കവാടത്തില്‍ നൂറുകണക്കിന് കുടിയേറ്റക്കാര്‍ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചിരുന്നു. ഇവിടെ വച്ച് അവര്‍ പ്രാര്‍ഥന നടത്തുകയും അറബ്-മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയുമുണ്ടായി. 1967ല്‍ ഇസ്രായേല്‍-ജോര്‍ദാന്‍ സര്‍ക്കാരുകള്‍ തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം ജൂതവിശ്വാസികള്‍ക്ക് കോംപൗണ്ടില്‍ പ്രവേശിക്കാമെങ്കിലും അവിടെ മുസ്ലിംകളുടേതല്ലാത്ത ആരാധനകള്‍ നിര്‍വഹിക്കുന്നതില്‍ വിലക്കുണ്ട്.

English summary
palestine israel conflict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X