ട്രംപിന്റെ ജെറുസലേം നടപടിയിൽ പ്രതിഷേധം; അമേരിക്കയിലെ സ്ഥാനപതിയെ പലസ്തീന്‍ തിരിച്ചുവിളിച്ചു
ചു. ട്രംപിന്റെ നടപടിയെ തുടർന്നാണ് ഫലസ്റ്റീൻ അംബാസിഡരെ വിദേശകാര്യ മന്ത്രി റിയാദ് മാലികി തിരിച്ചു വിളിച്ചതെന്നു ഫാലസ്റ്റീൻ വാർത്ത ഏജൻസി വഫ യെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു
ജെറൂസലം: ജറുസലേമിന്റെ തലസ്ഥാനമായി ഇസ്രയേലിനെ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൺഡ് ട്രംപിന്റെ നടപടിയിൽ പ്രതിഷേധിച്ച് യുഎസിലെ സ്ഥാനപതിയെ പലസ്റ്റീൻ തിരിച്ചു വിളിച്ചു. ട്രംപിന്റെ നടപടിയെ തുടർന്നാണ് പലസ്റ്റീൻ അംബാസിഡരെ വിദേശകാര്യ മന്ത്രി റിയാദ് മാലികി തിരിച്ചു വിളിച്ചതെന്നു വാർത്ത ഏജൻസി വഫ യെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. മധ്യ ഏഷ്യയിൽ അമേരിക്ക നടത്തുന്ന ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും പലസ്റ്റീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.

ഫത്ഹ് പ്രസ്ഥാനത്തിന്റെ വാർഷികാഘോഷത്തിൽ ജറുസലേം പലസ്റ്റീന്റെ സ്ഥിര തലസ്ഥാനമാണെന്നും അബ്ബാസ് പ്രഖ്യാപിച്ചു. 2017 ഡിസംബർ 6 നായിരുന്നു ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. കൂടാതെ അമേരിക്കയുടെ എംബസി ജറുസലേമിലേയ്ക്ക് മാറ്റുകയാണെന്നും ട്രംപ് അറിയിച്ചിരുന്നു.

ട്രംപിനെതിരെ വ്യാപക എതിർപ്പ്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ വ്യാപപക എതിർപ്പുമായി പശ്ചിമേഷ്യൻ രാജ്യങ്ങൾ രംഗത്തെയിരുന്നു. പശ്ചിമേഷ്യയിലെ സഖ്യരാജ്യങ്ങളുടെ അഭ്യാർഥന മാനിക്കാതെയായിരുന്നു പ്രഖ്യാപനം. ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇതുവരെ 13 ഫലസ്റ്റീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗം പേരും മരിച്ചത് ഇസ്രയേൽ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിലാണ്.

യുഎന്നിൽ നിന്ന് തിരിച്ചടി
ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ തീരുമാനത്തെ കഴിഞ്ഞ ദിവസം യുഎന്‍ പൊതുസഭ വോട്ടിനിട്ടു തള്ളിയിരുന്നു. യുഎസിന്റെ തീരുമാനത്തിനെതിരായ പ്രമേയം വന്‍ഭൂരിപക്ഷത്തോടെ യു.എന്‍ പൊതുസഭ പാസ്സാക്കി. 193 അംഗ യുഎന്‍ പൊതുസഭയില്‍ 128 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. അമേരിക്കയും ഇസ്രായേലുമുള്‍പ്പെടെ 9 രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തിനെതിരേ വോട്ട് ചെയ്തത്. ഇന്ത്യയും യു.എസിനെതിരേ വോട്ടുചെയ്തു. 35 രാജ്യങ്ങൾ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.

ഭീഷണിയുമായി ട്രംപ്
ഭീക്ഷണി വോട്ടെടുപ്പ് തുടങ്ങുന്നതിനു മുൻപ് അംഗരാജ്യങ്ങൾക്കെതിരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. തങ്ങൾക്കെതിരെ വോട്ട് ചെയ്യുന്ന രാജ്യങ്ങൾക്ക് രാജ്യം നൽകുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ട്രംപിന്റെ ഭീഷണി വകവയ്ക്കാതെയാണ് അംഗരാജ്യങ്ങൾ വോട്ട് ചെയ്തത്. കൂടാതെ തങ്ങളെ പിന്തുണക്കണമെന്ന് അവശ്യപ്പെട്ട് അമേരിക്കയുടെ യുഎൻ നയതന്ത്രജ്ഞ നിക്കി ഹാലെ അംഗരാജ്യങ്ങൾക്ക് കത്തെഴുതിയിരുന്നു.

അമേരിയ്ക്ക് പിന്നാലെ പത്തു രാജ്യങ്ങളും
അമേരിയ്ക്ക് പിന്നാലെ കൂടുതൽ രാജ്യങ്ങളും തങ്ങളുടെ എംബസി ജെറുസലേമിലേയ്ക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. ഗ്വാട്ടിമാലയും തങ്ങളുടെ എംബസി ജെറുസലേമിലേയ്ക്ക് മാറ്റുന്നുവെന്ന് അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളെ കൂടാതെ പത്ത് രാജ്യങ്ങളും തങ്ങളുടെ എംബസി മാറ്റാനുളള തയ്യാറെടുപ്പിലാണ്. എന്നാൽ രാജ്യങ്ങൾ ഏതൊക്കെയെന്ന് വ്യക്തമാക്കിയിട്ടില്ല. ഹൊണ്ടുറാസ്, ഫിലിപ്പൈന്‍സ്, റൊമാനിയ, സൗത്ത് സുഡാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications