കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ ജെറുസലേം നടപടിയിൽ പ്രതിഷേധം; അമേരിക്കയിലെ സ്ഥാനപതിയെ പലസ്തീന്‍ തിരിച്ചുവിളിച്ചു

ചു. ട്രംപിന്റെ നടപടിയെ തുടർന്നാണ് ഫലസ്റ്റീൻ അംബാസിഡരെ വിദേശകാര്യ മന്ത്രി റിയാദ് മാലികി തിരിച്ചു വിളിച്ചതെന്നു ഫാലസ്റ്റീൻ വാർത്ത ഏജൻസി വഫ യെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു

  • By Ankitha
Google Oneindia Malayalam News

ജെറൂസലം: ജറുസലേമിന്റെ തലസ്ഥാനമായി ഇസ്രയേലിനെ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൺഡ് ട്രംപിന്റെ നടപടിയിൽ പ്രതിഷേധിച്ച് യുഎസിലെ സ്ഥാനപതിയെ പലസ്റ്റീൻ തിരിച്ചു വിളിച്ചു. ട്രംപിന്റെ നടപടിയെ തുടർന്നാണ് പലസ്റ്റീൻ അംബാസിഡരെ വിദേശകാര്യ മന്ത്രി റിയാദ് മാലികി തിരിച്ചു വിളിച്ചതെന്നു വാർത്ത ഏജൻസി വഫ യെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. മധ്യ ഏഷ്യയിൽ അമേരിക്ക നടത്തുന്ന ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും പലസ്റ്റീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.

jerusalem

 തമിഴ്നാട് എംജി ആറിന്റേയും ജയയുടേയും, പാർട്ടിയെ തകർക്കാൻ ആർക്കും കഴിയില്ല, രജനിക്കെതിരെ പളനിസ്വാമി തമിഴ്നാട് എംജി ആറിന്റേയും ജയയുടേയും, പാർട്ടിയെ തകർക്കാൻ ആർക്കും കഴിയില്ല, രജനിക്കെതിരെ പളനിസ്വാമി

ഫത്ഹ് പ്രസ്ഥാനത്തിന്റെ വാർഷികാഘോഷത്തിൽ ജറുസലേം പലസ്റ്റീന്റെ സ്ഥിര തലസ്ഥാനമാണെന്നും അബ്ബാസ് പ്രഖ്യാപിച്ചു. 2017 ഡിസംബർ 6 നായിരുന്നു ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. കൂടാതെ അമേരിക്കയുടെ എംബസി ജറുസലേമിലേയ്ക്ക് മാറ്റുകയാണെന്നും ട്രംപ് അറിയിച്ചിരുന്നു.

 ട്രംപിനെതിരെ വ്യാപക എതിർപ്പ്

ട്രംപിനെതിരെ വ്യാപക എതിർപ്പ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ വ്യാപപക എതിർപ്പുമായി പശ്ചിമേഷ്യൻ രാജ്യങ്ങൾ രംഗത്തെയിരുന്നു. പശ്ചിമേഷ്യയിലെ സഖ്യരാജ്യങ്ങളുടെ അഭ്യാർഥന മാനിക്കാതെയായിരുന്നു പ്രഖ്യാപനം. ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇതുവരെ 13 ഫലസ്റ്റീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗം പേരും മരിച്ചത് ഇസ്രയേൽ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിലാണ്.

 യുഎന്നിൽ നിന്ന് തിരിച്ചടി

യുഎന്നിൽ നിന്ന് തിരിച്ചടി

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ തീരുമാനത്തെ കഴിഞ്ഞ ദിവസം യുഎന്‍ പൊതുസഭ വോട്ടിനിട്ടു തള്ളിയിരുന്നു. യുഎസിന്റെ തീരുമാനത്തിനെതിരായ പ്രമേയം വന്‍ഭൂരിപക്ഷത്തോടെ യു.എന്‍ പൊതുസഭ പാസ്സാക്കി. 193 അംഗ യുഎന്‍ പൊതുസഭയില്‍ 128 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. അമേരിക്കയും ഇസ്രായേലുമുള്‍പ്പെടെ 9 രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തിനെതിരേ വോട്ട് ചെയ്തത്. ഇന്ത്യയും യു.എസിനെതിരേ വോട്ടുചെയ്തു. 35 രാജ്യങ്ങൾ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.

ഭീഷണിയുമായി ട്രംപ്

ഭീഷണിയുമായി ട്രംപ്

ഭീക്ഷണി വോട്ടെടുപ്പ് തുടങ്ങുന്നതിനു മുൻപ് അംഗരാജ്യങ്ങൾക്കെതിരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. തങ്ങൾക്കെതിരെ വോട്ട് ചെയ്യുന്ന രാജ്യങ്ങൾക്ക് രാജ്യം നൽകുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ട്രംപിന്റെ ഭീഷണി വകവയ്ക്കാതെയാണ് അംഗരാജ്യങ്ങൾ വോട്ട് ചെയ്തത്. കൂടാതെ തങ്ങളെ പിന്തുണക്കണമെന്ന് അവശ്യപ്പെട്ട് അമേരിക്കയുടെ യുഎൻ നയതന്ത്രജ്ഞ നിക്കി ഹാലെ അംഗരാജ്യങ്ങൾക്ക് കത്തെഴുതിയിരുന്നു.

 അമേരിയ്ക്ക് പിന്നാലെ പത്തു രാജ്യങ്ങളും

അമേരിയ്ക്ക് പിന്നാലെ പത്തു രാജ്യങ്ങളും

അമേരിയ്ക്ക് പിന്നാലെ കൂടുതൽ രാജ്യങ്ങളും തങ്ങളുടെ എംബസി ജെറുസലേമിലേയ്ക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. ഗ്വാട്ടിമാലയും തങ്ങളുടെ എംബസി ജെറുസലേമിലേയ്ക്ക് മാറ്റുന്നുവെന്ന് അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളെ കൂടാതെ പത്ത് രാജ്യങ്ങളും തങ്ങളുടെ എംബസി മാറ്റാനുളള തയ്യാറെടുപ്പിലാണ്. എന്നാൽ രാജ്യങ്ങൾ ഏതൊക്കെയെന്ന് വ്യക്തമാക്കിയിട്ടില്ല. ഹൊണ്ടുറാസ്, ഫിലിപ്പൈന്‍സ്, റൊമാനിയ, സൗത്ത് സുഡാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

English summary
The Palestinians said on Sunday they were recalling their envoy to the United States for consultations in a move that follows US President Donald Trump's designation of Jerusalem as Israel's capital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X