കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്റെ ആവശ്യം പലസ്തീൻ അംഗീകരിച്ചു; വാലിദ് അബു അലി പാകിസ്താനിലെ സ്ഥാനപതി

പലസ്തീൻ സ്ഥാനപതിയായ വാലിദ് അബു അലിയെ തന്നെ വീണ്ടും തിരികെ നിയമിച്ചതായി പാകിസ്താൻ ഉലേമ കൗണ്ഡസിൽ ചേർമാൻ മൗലാനാ താഹീർ അഷ്റഫിയെ ഉദ്ധരിച്ച് പാക് ചാനൽ ജിയോ ടിവി റിപ്പോർട്ട്

  • By Ankitha
Google Oneindia Malayalam News

ലഹോർ: ജമാ അത്തുദ്ദഅവ തലവൻ ഹാഫിസ് സയീദ് സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തതിനെ തുടർന്ന് പലസ്തീൻ തിരികെ വിളിച്ച സ്ഥാനപതിയെ വീണ്ടും നിയമിച്ചതായി പാകിസ്താൻ. പലസ്തീൻ സ്ഥാനപതിയായ വാലിദ് അബു അലിയെ തന്നെ വീണ്ടും തിരികെ നിയമിച്ചതായി പാകിസ്താൻ ഉലേമ കൗണ്ഡസിൽ ചേർമാൻ മൗലാനാ താഹീർ അഷ്റഫിയെ ഉദ്ധരിച്ച് പാക് ചാനൽ ജിയോ ടിവി റിപ്പോർട്ട് ചെയ്തു. അബു അലിയെ പാകിസ്താനിലേയ്ക്ക് തിരികെ അയക്കണമെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ലാസിനോട് ആവശ്യപ്പെട്ടിരുന്നെന്നും അഷ്റഫി വ്യക്തമാക്കിയിരുന്നു.

plasteen aumbasider

ത്യാഗരാജ കീർത്തനം മുറിഞ്ഞു; ദൂരദർശനെ വിറപ്പിച്ച് നിർമ്മല സീതാരാമൻത്യാഗരാജ കീർത്തനം മുറിഞ്ഞു; ദൂരദർശനെ വിറപ്പിച്ച് നിർമ്മല സീതാരാമൻ

അബു അലിയെ പാകിസ്താനിലേയ്ക്ക് തിരികെ അയക്കണമെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ലാസിനോട് ആവശ്യപ്പെട്ടിരുന്നെന്നും അഷ്റഫി വ്യക്തമാക്കിയിരുന്നു. പാകിസ്താനിലെ പലസ്തീൻ സ്ഥാനപതിയുടെ നടപടിക്കെതിരെ വിമർശനവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നായിരുന്നു പലസ്തീൻ തങ്ങളുടെ പാക് സ്ഥാനപതിയെ പിൻവലിച്ചത്.

പ്രധാനമന്ത്രി അപേക്ഷ പരിഗണിച്ചില്ല; വ്യവസായി ബിജെപി ഓഫിസിലെത്തി വിഷം കഴിച്ചുപ്രധാനമന്ത്രി അപേക്ഷ പരിഗണിച്ചില്ല; വ്യവസായി ബിജെപി ഓഫിസിലെത്തി വിഷം കഴിച്ചു

 ബുധാനാഴ്ച സ്ഥാനമേൽക്കും

ബുധാനാഴ്ച സ്ഥാനമേൽക്കും

പലസ്തീൻ സ്ഥാനപതിയായിരുന്നു അബു അലിയെ തിരികെ നിയമിക്കണമെന്ന പാകിസ്താന്റെ ആവശ്യം പലസ്തീൻ സർക്കാർ അംഗീകരിക്കുകയായിരുന്നുവെന്നാണ് പാകിസ്താന്റെ അവകാശവാദം. ബുധനാഴ്ച വീണ്ടും വാലിദ് അബു അലി പാകിസ്താനിലെ പലസ്തീൻ കാര്യാലയത്തിലേയ്ക്ക് ചുമതലയേൽക്കുമെന്നും ഉലേമ കൗൺസിൽ ചെയർമാൻ മൗലാനാ താഹിർ അഷ്റഫി പറഞ്ഞു.

പ്രതിഷേധം നേരിട്ടറിയിട്ടു അറിയിച്ചു

പ്രതിഷേധം നേരിട്ടറിയിട്ടു അറിയിച്ചു

പാകിസ്താനിൽ പലസ്തീൻ സ്ഥാനപതി അബു അലി സയീദിന്റെ റാലിയിൽ പങ്കെടുത്തതിനെതിരെ ഇന്തയ രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ദില്ലിയിലെ പലസ്തീൻ സ്ഥാനപതി അഡ്നാൻ അബു അൽ ഹൈജയെ വിദേശകാര്യ മന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. ഇതിനെ തുടർന്ന് ഇന്ത്യയുമായുള്ള ഏറെ പ്രധാന്യമുള്ളതാണെന്നും ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിനൊപ്പമാണെന്നും പ്രഖ്യാപിച്ചാണ് സ്ഥാനപതിയെ പലസ്തീൻ പിൻവലിച്ചത്. വരുന്ന ഫെബ്രുവരിയിൽ പ്രധാനമന്ത്രി പലസ്തീൻ സന്ദർശിക്കാനിരിക്കെയാണ് ബന്ധത്തിൽ വിള്ളലേൽപ്പിക്കുന്ന നടപടിയുണ്ടായിരിക്കുന്നത്.

ഇന്ത്യയ്ക്ക് വിമർശനം

ഇന്ത്യയ്ക്ക് വിമർശനം

സയീദിന്റ സംഘടനയായ ഡിഫൻസ് ഒഫ് പാകിസ്താൻ അണു റാവൽപിണ്ടിയിൽ നടത്തിയ റാലിയിലാണ് പലസ്തീൻ നയതന്ത്രജ്ഞനനും ഹാഫിസ് സയീദും വോദി പങ്കിട്ടത്. ഇന്ത്യയ്ക്കെതിരെ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. കശ്മീര്‍, കുല്‍ഭൂഷണ്‍ ജാദവ് തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്തു. ഇരുവരും വേദി പങ്കിടുന്നതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. നാല്‍പ്പതോളം മതതീവ്രസ്വഭാവമുള്ള സംഘടനകളുടെയും കൂട്ടായ്മയാണ് ദിഫാ ഇ പാകിസ്താന്‍. ഹാഫീസ് സയീദാണ് ഈ കൂട്ടായ്മയുടെ തലവന്‍.

ഇസ്രായേല്‍ ഇന്ത്യയ്ക്കെതിരെ

ഇസ്രായേല്‍ ഇന്ത്യയ്ക്കെതിരെ

യുഎന്നിൽ ഇസ്രയേലിന്‍റെ തലസ്ഥാനമായി ജെറുസേലമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയ ഇന്ത്യന്‍ നീക്കത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തി ഇസ്രായേല്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഈ വര്‍ഷം ആദ്യം ഇസ്രായേല്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെ വരും മാസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഇന്ത്യ യുഎസ് പ്രഖ്യാപനത്തെ എതിര്‍ത്ത് ഐക്യരാഷ്ട്രസഭയില്‍ വോട്ട് രേഖപ്പെടുത്തുന്നത്.

English summary
Palestine has reinstated its ambassador to Pakistan after he was recalled for attending a rally organised by the Difa-e-Pakistan Council (DPC) to protest the US decision on Jerusalem, Pakistan Ulema Council (PUC) chairman said on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X