കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീന്‍ കര്‍ഷകനെ വെടിവച്ചുകൊന്നതില്‍ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിലെ നബ്‌ലുസ് ജില്ലയില്‍ ഇസ്റാഈലി കുടിയേറ്റക്കാരന്‍ ഫലസ്തീന്‍ കര്‍ഷകനെ വെടിവച്ചു കൊന്നതില്‍ വ്യാപക പ്രതിഷേധം. മഹ്മൂദ് ഔദ എന്ന 47 കാരനെയാണ് അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ വച്ച് ഇസ്റാഈലി കുടിയേറ്റക്കാരന്‍ വെടിവച്ചു കൊന്നത്.

സംഭവസ്ഥലത്തു തന്നെ ഇദ്ദേഹം മരിച്ചു. പ്രദേശത്തെ മികച്ച കര്‍ഷകനാണ് കൊല്ലപ്പെട്ടത്. ഈ ദേശത്തെ മുഴുവന്‍ ആളുകള്‍ക്കുമാവശ്യമായ ഭക്ഷ്യ വേണ്ട ധാന്യങ്ങള്‍ കൃഷി ചെയ്തിരുന്നത് മഹ്മൂദ് ആണെന്ന് ഖുസ്റ വില്ലേജ് കൗണ്‍സില്‍ നേതാവ് അബ്ദുല്‍ അതീം പറഞ്ഞു.

shooting

അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി ഖുസ്റ ഗ്രാമത്തിന്റെ ഒരു ഭാഗം കയ്യേറി ഇസ്റാഈലികള്‍ വ്യാപകമായി കെട്ടിടങ്ങള്‍ പണിതിട്ടുണ്ട്. ഗ്രാമത്തിന്റെ വടക്കുകിഴക്കും തെക്കന്‍ ഭാഗവുമാണ് കയ്യേറിയത്. കഴിഞ്ഞ പതിറ്റാണ്ടിനിടെ മൂന്ന് അധിക ഔട്ട്പോസ്റ്റുകളും ഇസ്റാഈല്‍ പണിതിട്ടുണ്ട്. ഫലസ്തീനികള്‍ക്കിതെരിയി നിരന്തരമായി ആക്രമണങ്ങള്‍ നടക്കുന്ന സ്ഥലമാണിതെന്ന് ഇസ്രായേല്‍ മനുഷ്യാവകാശ സംഘടനയായ യേഷ് ദിന്‍ വക്താവ് ഗിലാദ് ഗ്രോസ്മാന്‍ പറഞ്ഞു.

ഭൂമി ഏറ്റെടുക്കൽ ഉടൻ തുടങ്ങും;കുറ്റ്യാടി ബൈപ്പാസ് നടപടികള്‍ ഊര്‍ജ്ജിതമാക്കി
എന്നാല്‍ പദേശത്ത് മലകയറുകയായിരുന്ന കുടിയേറ്റ യുവാക്കള്‍ക്കെതിരേ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് വെടിവയ്പ്പ് നടന്നതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വിശദീകരണം. എന്നാല്‍ കര്‍ഷകന്‍ തന്റെ ആറു വയസ്സുകാരന്റെ മകനോടൊപ്പം ഒലീവ് ചെടികള്‍ പരിപാലിക്കുകയായിരുന്നുവെന്നും ഒരു പ്രകോപനവുമില്ലാതെയാണ് വെടിവയ്പ്പുണ്ടായതെന്നും നിരവധി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റബ്ബീസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടനാ വക്താവ് യരിവ് മൊഹാര്‍ പറഞ്ഞു. പിതാവ് വെടിയേറ്റു വീണതിനെ തുടര്‍ന്ന് മകന്‍ ഒച്ചവച്ചപ്പോള്‍ കൂടുതല്‍ ആളുകള്‍ സംഘടിച്ചെത്തിയ ശേഷമാണ് കല്ലേറ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇസ്രായേലി പോലിസ് നടത്തിയ വെടിവയ്പ്പില്‍ മറ്റൊരു ഫലസ്തീന്‍ യുവാവിനും പരിക്കേല്‍ക്കുകയുണ്ടായി.

English summary
A village in the Nablus district of the occupied West Bank has expressed outrage over the killing of a Palestinian farmer by an Israeli settler under disputed circumstances on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X