ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സഹോദരന്‍മാരുടെ വിധവകളെ 19കാരന്‍ വിവാഹം കഴിച്ചു
ഗാസ: ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സഹോദരന്‍മാരുടെ വിധവകളെ 19 കാരന്‍ വിവാഹം കഴിച്ചു. അലി ആബേദ് റാബോ എന്ന യുവാവാണ് സഹോദരങ്ങളുടെ ഭാര്യമാരെ വിവാഹം കഴിച്ചത്. അലിയുടെ രണ്ട് സഹോദരന്‍മാരും ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കുടുംബം വേര്‍ പിരിഞ്ഞ് പോകാതിരിയ്ക്കാന്‍ സഹോദരങ്ങളുടെ വിധവകളെ വിവാഹം കഴിയ്ക്കാന്‍ അലിയുടെ പിതാവ് തന്നെയാണ് പറഞ്ഞത്. പിതാവിന്റെ ആവശ്യം നിഷേധിയ്ക്കാന്‍ അലിയ്ക്ക് കഴിഞ്ഞില്ല . കാരണം കൊല്ലപ്പെട്ട തന്റെ ചേട്ടന്‍മാരുടെ മക്കള്‍ വീട് വിട്ട് പോകുന്നതിനെപ്പറ്റി ആ യുവാവിന് ചിന്തിയ്ക്കാനേ കഴിയുമായിരുന്നില്ല. തുടര്‍ന്നാണ് വിവാഹത്തിന് സമ്മതം മൂളിയത്.

അലിയെക്കാള്‍ പത്ത് വയസ് കൂടുതലുള്ളവരാണ് രണ്ട് ഭാര്യമാരും. ജൂലൈയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് അലിയ്ക്ക് തന്റെ രണ്ട് ചേട്ടന്‍മാരേയും നഷ്ടമായത്. രണ്ട് ഭാര്യമാരേയും അവരുടെ രണ്ട് മക്കളേയും പോറ്റാനുള്ള കഴിവ് തന്‍റെ മകനുണ്ടെന്ന് അലിയുടെ പിതാവ് പറയുന്നു . വേര്‍പിരിഞ്ഞ് പോകേണ്ടിയരുന്ന കുടുംബം വിവാഹത്തിലൂടെ ഒന്നിച്ചതിന്റെ സന്തോഷവും അലിയുടെ പിതാവിനുണ്ട്. ഗാസിയലെ പല വീടുകളിലും ഇത്തരത്തിലുള്ള ഒട്ടേറെ വിധവകളുണ്ട്.












Click it and Unblock the Notifications