കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐക്യ സര്‍ക്കാറിലേക്ക് ഒരു ചുവടുകൂടി; പലസ്തീന്‍ പ്രധാനമന്ത്രി ഗസ സന്ദര്‍ശിച്ചു

  • By Desk
Google Oneindia Malayalam News

ഗാസ സിറ്റി: ഫലസ്തീനില്‍ ഫത്ഹ്-ഹമാസ് വിഭാഗങ്ങള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി റാമി ഹംദല്ല ഗസയില്‍ സന്ദര്‍ശനം നടത്തി. ചരിത്രപരമായ നിമിഷമാണിതെന്ന് സന്ദര്‍ശനത്തെക്കുറിച്ച് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെസ്റ്റ് ബാങ്കിനും ഗസയ്ക്കും ഇടയില്‍ രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ ഐക്യപ്പെടല്‍ സാധ്യമാവാതെ ഫലസ്തീന്‍ രാഷ്ട്രമുണ്ടാവില്ലെന്ന് ലോകത്തോട് പ്രഖ്യാപിക്കുകയാണ് തന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഐക്യത്തിലൂടെ മാത്രമേ ലക്ഷ്യം നേടാനാവൂ എന്ന കാര്യം എല്ലാവരും തിരിച്ചറിഞ്ഞതായും അതിന്റെ അടിസ്ഥാനത്തില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീന്‍ അതിര്‍ത്തിയിലെ യാത്ര, ഫലസ്തീന്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പളം തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വിവിധ കമ്മിറ്റികള്‍ക്ക് അദ്ദേഹം ഗസയില്‍ രൂപം നല്‍കി. രണ്ടുവര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഫലസ്തീന്‍ പ്രധാനമന്ത്രി ഗസ സന്ദര്‍ശിക്കുന്നത്. ഭിന്നതയുടെ ചരിത്രം എന്നെന്നേക്കുമായി തങ്ങള്‍ മാറ്റിവയ്ക്കുകയാണെന്നും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സമഗ്രമായ ദേശീയ അനുരഞ്ജനം സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഗസ ആഭ്യന്തര മന്ത്രാലയം വക്താവ് ഇയാദ് അല്‍ ബുസും പറഞ്ഞു. 2014ല്‍ ഇസ്രായേല്‍ കൂട്ടക്കൊല അരങ്ങേറിയ ശുജാഇയ്യ പ്രദേശവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

ramihamdallah

ഇസ്രായേലിലെ ഈജിപ്ത് അംബാസഡര്‍ ഹാസിം ഖൈറാത്തിന്റെ നേതൃത്വത്തിലുള്ള ഈജിപ്ത്യന്‍ സുരക്ഷാ സംഘമാണ് അനുരഞ്ജന ശ്രമങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ഈജിപ്ത് അധികൃതരുമായി കഴിഞ്ഞ മാസം ഹമാസ്-ഫത്ഹ് വിഭാഗങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ മുന്നോടിയായി ഗസ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഹമാസ് പിരിച്ചുവിട്ടിരുന്നു.

2007 മുതല്‍ ഗസയുടെ നിയന്ത്രണം ഹമാസിനാണ്. ഫലസ്തീനില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്ഹ് വിഭാഗത്തെ പരാജയപ്പെടുത്തി ഹമാസ് വിജയിച്ചിരുന്നുവെങ്കിലും അത് അംഗീകരിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഫത്ഹ് സുരക്ഷാ ഉദ്യോഗസ്ഥരെ പുറത്താക്കിയ ഹമാസ് ഗസയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അതിന് ശേഷം 2014ല്‍ ഐക്യ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും ഇസ്രായേല്‍ ഗസയ്‌ക്കെതിരേ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആ ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു.

English summary
Palestinian Authority Prime Minister Rami Hamdallah arrived in the occupied Gaza Strip on Monday, in the latest effort at national reconciliation between the West Bank-based PA and the Hamas government in Gaza
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X