കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫത്ഹ്-ഹമാസ് അനുരഞ്ജനം: പലസ്തീന്‍ പ്രധാനമന്ത്രി ഗാസയിലേക്ക്

  • By Desk
Google Oneindia Malayalam News

റാമല്ല: ഫലസ്തീന്‍ ഐക്യസര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഫലസ്തീന്‍ അതോറിറ്റി പ്രധാനമന്ത്രി റാമി ഹംദല്ല ഗസ സന്ദര്‍ശിക്കും. പതിറ്റാണ്ടുകളായി ശത്രുതയില്‍ കഴിയുന്ന ഫത്ഹ്-ഹമാസ് വിഭാഗങ്ങളുമായുള്ള അനുരഞ്ജന ചര്‍ച്ചയും സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും.

ഗസയില്‍ അധികാരം സ്ഥാപിക്കല്‍ ആദ്യപടി

ഗസയില്‍ അധികാരം സ്ഥാപിക്കല്‍ ആദ്യപടി

മറ്റു അനുരഞ്ജന നടപടികളുടെ മുന്നോടിയായി ഗസയില്‍ ഫലസ്തീന്‍ അതോറിറ്റി സര്‍ക്കാരിന്റെ അധികാരം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്തിയുടെ സന്ദര്‍ശനമെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ മുതിര്‍ന്ന ഉപദേശകന്‍ നബീല്‍ ശാത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹംദല്ലയെ ഹമാസ് സ്വീകരിക്കുയും ഗസാ പ്രദേശം ഫലസ്തീന്‍ അതോറിറ്റിയുടെ കീഴിലാവുകയും ചെയ്യുന്ന സന്തോഷ മുഹൂര്‍ത്തമാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറിനകം തന്നെ സന്ദര്‍ശനം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

സഹകരണത്തിന് ഹമാസ് തയ്യാര്‍

സഹകരണത്തിന് ഹമാസ് തയ്യാര്‍

ഈജിപ്തിന്റെ നേതൃത്വത്തില്‍ ഇരുവിഭാഗവും തമ്മില്‍ കെയ്‌റോയില്‍ നടത്തിയ ചര്‍ച്ചയില്‍ പരസ്പരം സഹകരിച്ച് മുന്നോട്ടുപോവാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഗസാ സന്ദര്‍ശനപദ്ധതി. ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്ഹ് വിഭാഗവുമായി യോജിച്ചു നീങ്ങാനും ഫലസ്തീനില്‍ പൊതു തെരഞ്ഞെടുപ്പ് നടത്താനും ഹമാസ് നേതാക്കള്‍ സമ്മതിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഹമാസ് രൂപീകരിച്ച ഗസ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിടുകയുമുണ്ടായി.

ഐക്യ സര്‍ക്കാര്‍- തെരഞ്ഞെടുപ്പാകാം

ഐക്യ സര്‍ക്കാര്‍- തെരഞ്ഞെടുപ്പാകാം

ഫലസ്തീനില്‍ വെസ്റ്റ്ബാങ്കും ഗസയും ചേര്‍ന്ന് ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ഹമാസ് സന്നദ്ധത അറിയിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്താമെന്നും ഇരുവിഭാഗവും തമ്മില്‍ ധാരണയാവുകയും ചെയ്തു.

ഇസ്രായേല്‍ അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഭരണം നടത്തുന്ന മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ അതോറിറ്റി ഭരണകൂടമാണ് ഫലസ്തീന്‍ സര്‍ക്കാരായി അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടത്. പക്ഷെ, 2007ല്‍ ഹമാസ് നിയന്ത്രണമേറ്റെടുത്തത് മുതല്‍ ഗസയില്‍ ഫലസ്തീന്‍ അതോറിറ്റി നിയന്ത്രണമില്ല. പുതിയ അനുരഞ്ജന ചര്‍ച്ചയിലൂടെ മുഴുവന്‍ ഫലസ്തീന്‍ പ്രദേശത്തിന്റെയും സര്‍ക്കാരായി ഫലസ്തീന്‍ അതോറിറ്റി മാറും.

 അവസാന സന്ദര്‍ശനം 2015ല്‍

അവസാന സന്ദര്‍ശനം 2015ല്‍

ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ല 2015ലാണ് അവസാനമായി ഗസ സന്ദര്‍ശിക്കുന്നത്. ഐക്യസര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അന്നത്തെ സന്ദര്‍ശനവും. എന്നാല്‍ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ ഐക്യസര്‍ക്കാര്‍ എന്ന ആശയം അവതാളത്തിലാവുകയായിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് പ്രധാമന്ത്രിയുടെ ഗസാസന്ദര്‍ശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹമാസിനെ സംബന്ധിച്ചിടത്തോളം ഗസാ പ്രതിസന്ധിക്ക് അയവുവരുത്താന്‍ മറ്റുമാര്‍ഗങ്ങളില്ലാത്ത അവസ്ഥയില്‍ പ്രത്യേകിച്ചും.

അറബ് ലീഗ് സ്വാഗതം ചെയ്തു

അറബ് ലീഗ് സ്വാഗതം ചെയ്തു

ഫത്ഹ്-ഹമാസ് വിഭാഗങ്ങള്‍ ഐക്യത്തോടെ നീങ്ങാനെടുത്ത തീരുമാനത്തെ അറബ് ലീഗ് സ്വാഗതം ചെയ്തു. ഫലസ്തീന്‍ വിഭാഗങ്ങള്‍ തമ്മില്‍ വിഭാഗീയതകള്‍ അവസാനിപ്പിച്ച് ഒന്നിച്ചു നീങ്ങാനെടുത്ത ഗുണാത്മകമായ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗയ്‌സ് അറിയിച്ചു. എല്ലാ അര്‍ഥത്തിലുമുള്ള ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇരുവിഭാഗത്തിനും സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.

ഗസയ്‌ക്കെതിരായ നടപടികള്‍ പിന്‍വലിക്കും

ഗസയ്‌ക്കെതിരായ നടപടികള്‍ പിന്‍വലിക്കും

അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഐക്യസര്‍ക്കാര്‍ ഗസയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ ഹമാസ് ഗസ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചത്. ഇതോടെ ഇസ്രായേല്‍-ഈജിപ്ത് ഉപരോധത്താല്‍ കഷ്ടപ്പെടുകയായിരുന്ന ഗസയ്‌ക്കെതിരേ മഹ്മൂദ് അബ്ബാസും നടപടികള്‍ ശക്തമാക്കി. ആവശ്യത്തിന് വെള്ളമോ വൈദ്യുതിയോ ഇല്ലാത്ത അവസ്ഥായാണ് ഗസയില്‍. പുതിയ സാഹചര്യത്തില്‍ ഗസയ്‌ക്കെതിരായ ശിക്ഷാ നടപടികള്‍ പ്രസിഡന്റ് ഉടന്‍ നിര്‍ത്തലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉപദേശകന്‍ നബീല്‍ ശാത്ത് അറിയിച്ചു.


English summary
Palestinian Prime Minister Rami Hamdallah is planning to visit Gaza for talks after Hamas agreed to steps towards resolving a decade-long split with its West Bank-based rival Fatah. Nabil Shaath, a senior adviser to Palestinian President Mahmoud Abbas, told journalists in the West Bank city of Ramallah that Hamdallah would meet Hamas officials in Gaza City and assert the government's control over ministries as a first step towards implementing a larger agreement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X