കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐക്യസന്ദേശവുമായി യാസര്‍ അറഫാത്തിന്റെ അനുസ്മരണച്ചടങ്ങില്‍ പതിനായിരങ്ങള്‍

  • By Desk
Google Oneindia Malayalam News

ഗസ: ഫലസ്തീന്‍ നേതാവ് യാസിര്‍ അറഫാത്തിന്റെ പതിമൂന്നാമത് ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി ഗസയില്‍ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങ് ഫത്ഹ്-ഹമാസ് ഐക്യത്തിനുള്ള ആഹ്വാനമായി മാറി. ഒരു ലക്ഷത്തിലേറെ പേരാണ് അബൂ അമ്മാര്‍ എന്ന് ഫലസ്തീനികള്‍ വിളിക്കുന്ന യാസര്‍ അറഫാത്തിന്റെ ഓര്‍മപുതുക്കാന്‍ ഗസയിലെ സറായ സ്‌ക്വയറിലേക്ക് ഒഴുകിയെത്തിയത്. ഗസയുടെ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തിനു ശേഷം കഴിഞ്ഞ 10 വര്‍ഷത്തിലാദ്യമായാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസയില്‍ ഫത്ഹ് സ്ഥാപകന്‍ കൂടിയായ യാസിര്‍ അറഫാത്തിന്റെ ചരമദിനം ആചരിക്കുന്നത്.

ആര്‍എസ്എസുകാരന്റെ കൊല... തൃശൂരില്‍ നിരോധനാജ്ഞ, ഹര്‍ത്താല്‍
ഹമാസും ഫത്ഹും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം കെയ്‌റോയില്‍ ഒപ്പുവച്ച ഫലസ്തീന്‍ അനുരഞ്ജന കരാറിന്റെ വെളിച്ചത്തിലാണ് യാസര്‍ അറഫാത്തിന്റെ അനുസ്മരണച്ചടങ്ങ് സംഘടിപ്പിക്കാന്‍ ഗസ അധികൃതര്‍ തീരുമാനിച്ചത്. ഫലസ്തീന്‍ ഐക്യത്തിനു വേണ്ടിയുള്ള ആഹ്വാനവുമായി ഫലസ്തീന്‍ പതാകകളുമായി പതിനായിരങ്ങള്‍ ഇവിടെ തടിച്ചുകൂടി. ഫലസ്തീന്‍ അനുരഞ്ജന കരാര്‍ പ്രകാരം ഗസയുടെ ഭരണം ഡിസംബര്‍ ഒന്നോടെ ഫത്ഹ് നേതാവ് മഹ്മൂദ് അബ്ബാസ് പ്രസിഡന്റായ ഫലസ്തീന്‍ അതോറിറ്റിക്ക് ഹമാസ് കൈമാറുന്നതിന്റെ മുന്നോടിയായാണ് ഇത്തരമൊരു ചടങ്ങ് നടന്നത്. ഇരുവിഭാഗം ജനങ്ങളും തമ്മില്‍ ശത്രുത മറന്ന് ഒന്നിക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

yasser

ഹമാസിന്റെ പിന്തുണയോടെ ഐക്യത്തിന്റെ ഉല്‍സവമായി സംഘടിപ്പിക്കുന്ന പരിപാടിക്ക് എല്ലാ വിധ സുരക്ഷയും തങ്ങള്‍ ഒരുക്കിയതായി ഹമാസ് സൈനികവിഭാഗം തലവന്‍ തൗഫീഖ് അബൂ നഈം പറഞ്ഞു.

സ്വതന്ത്ര-പരമാധികാര ഫലസ്തീനെന്ന യാസര്‍ അറഫാത്തിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ഫലസ്തീന്‍ ഐക്യ സര്‍ക്കാര്‍ രൂപീകരണത്തോടെ ശക്തിപ്പെടുമെന്ന് റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ച പ്രസംഗത്തില്‍ മഹ്മൂദ് അബ്ബാസ് പറഞ്ഞു. യാസര്‍ അറഫാത്തിന് ജനഹൃദയങ്ങളിലുള്ള സ്‌നേഹത്തിനുള്ള തെളിവാണ് അനുസ്മരണച്ചടങ്ങെന്നും അദ്ദേഹം പറഞ്ഞു. ഇനിമുതല്‍ ഗസയില്‍ പ്രത്യേക സര്‍ക്കാര്‍ ഇല്ലെന്നും അതേസമയം ഗസയില്ലാതെ ഒരു സര്‍ക്കാരില്ലെന്നും രൂപീകരിക്കാനിരിക്കുന്ന ഫലസ്തീന്‍ ഐക്യസര്‍ക്കാരിനെ സൂചിപ്പിച്ച് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.

English summary
Residents of Gaza have joined commemorations marking the 13th anniversary of the death of Palestinian leader Yasser Arafat,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X