• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പലസ്തീന്‍കാര്‍ ആയുധം വെടിഞ്ഞ് തന്ത്രം മാറ്റുന്നു! പുതുവര്‍ഷത്തില്‍ പുതിയ നീക്കം

  • By Ashif

റാമല്ല: പുതിയ വര്‍ഷത്തില്‍ പുതിയ സമാധാന ശ്രമങ്ങള്‍ക്ക് ഒരുങ്ങുകയാണ് പലസ്തീന്‍ നേതാക്കള്‍. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനിലെ പ്രായോഗിക വാദികളായ നേതാക്കളാണ് സായുധ പോരാട്ടത്തിന്റെ വഴിയില്‍ നിന്നു മാറി പുതിയ ഇടക്കാല നയം തയ്യാറാക്കുന്നത്. പലസ്തീന്‍ രാഷ്ട്രത്തിന്റെ സ്ഥിരം പദവിക്കായി നീക്കം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

കിഴക്കന്‍ ജറുസലേം ആസ്ഥാനമായി 1967ലെ അതിര്‍ത്തി കണക്കാക്കി പലസ്തീന്‍ രാഷ്ട്രം സ്ഥാപിച്ചുകിട്ടുന്നതിന് ഒട്ടേറെ വെല്ലുവിളികള്‍ ഉണ്ടെന്ന് അറിയാമെന്ന് ഓസ്ലോ കരാറിലും മറ്റു നിരവധി സമാധാച ചര്‍ച്ചകളിലും പങ്കെടുത്ത മുതിര്‍ന്ന പിഎല്‍ഒ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേകിച്ചും അമേരിക്കയില്‍ ഒബാമ ഭരണകൂടം മാറി ട്രംപ് അധികാരത്തിലെത്തിയ സാഹചര്യത്തില്‍.

നയതന്ത്ര നീക്കം വിജയം കാണുമോ

പലസ്തീന്‍ രാഷ്ട്ര രൂപീകരണം മൂന്നാം ഇന്‍ത്തിഫാദയിലൂടെയും ഇസ്രായേല്‍ അധിനിവേശത്തിനെതിരായ സായുധ പോരാട്ടത്തിലൂടെയും മാത്രമേ സാധ്യമാവു എന്ന് കരുതുന്ന ഒരു വലിയ വിഭാഗം ഫത്താ മൂവ്‌മെന്റിലുണ്ട്. എന്നാല്‍ ഇവരെ മാറ്റിനിര്‍ത്തിയാണ് നയതന്ത്ര തലത്തിലൂടെ കാര്യങ്ങള്‍ നേടാന്‍ പദ്ധതി ഒരുക്കുന്നത്.

അറബ് ലീഗിന്റെ സഹായം തേടും

അറബ് ലീഗുമായി സഹകരിച്ച് നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കാനാണ് പ്രായോഗിക വാദികളുടെ തീരുമാനം. ഇതിനായി അവര്‍ ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ സഹായം തേടും. അടുത്തിടെ യുഎന്‍ രക്ഷാസമിതി പാസാക്കിയ ഇസ്രായേല്‍ കുടിയേറ്റ നിര്‍മാണ വിരുദ്ധ പ്രമേയവും അവര്‍ ആയുധമാക്കും.

ഇടക്കാല കരാറുണ്ടാക്കും

ഒരു ഇടക്കാല കരാറുണ്ടാക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഇസ്രായേലില്‍ സമാധാന പ്രകൃയകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളുമായി ഇവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.

ഒരു വര്‍ഷം നീളുന്ന പദ്ധതി

താല്‍ക്കാലിക അതിര്‍ത്തി കണക്കാക്കി പലസ്തീന്‍ രാഷ്ട്രം പ്രഖ്യാപിക്കുന്നതിന് ഒരു വര്‍ഷത്തെ പ്രവര്‍ത്തന ചട്ടക്കൂട് തയ്യാറാക്കുകയാണ് ഇവരുടെ ആദ്യ പദ്ധതി. പുതിയ രഷ്ട്രത്തിന്റെ ഇടക്കാല ഭൂപ്രദേശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. ഇപ്പോള്‍ പലസ്തീന്‍ നിയന്ത്രണത്തിലുള്ളതും പലസ്തീനിന്റെയും ഇസ്രായേലിന്റെയും നിയന്ത്രണത്തിലുള്ളതും ജോര്‍ദാന്‍ താഴ്‌വരയില്‍ ഇസ്രായേല്‍ കൈയേറിയ 20 ശതമാനം ഭൂമിയും ഉള്‍പ്പെടുത്തിയായിരിക്കും രാഷ്ട്രത്തിന്റെ അതിര് നിര്‍ണയിക്കുക.

ജോര്‍ദാന്‍ താഴ്‌വര ഇസ്രായേല്‍ വിട്ടുതരുമോ

ഈ പദ്ധതി പ്രകാരം ജോര്‍ദാന്‍ താഴ്‌വരയില്‍ നിന്നു ഇസ്രായേല്‍ സൈന്യം പിന്‍മാറേണ്ടി വരും. ജൂത കുടിയേറ്റ നിര്‍മാണങ്ങള്‍ നടക്കുന്ന പ്രദേശമാണിത്. പലസ്തീന്‍ പ്രദേശമാണെങ്കിലും ഇസ്രായേലികള്‍ ഇവിടെ താമസിക്കുന്നുണ്ട്. കുടിയേറ്റ നിര്‍മാണം ഇസ്രായേലിനെ കൊണ്ട് മരവിപ്പിക്കുക എന്നതാണ് നേതാക്കള്‍ തയ്യാറാക്കിയ പദ്ധതിയുടെ നാലാമത്തെയും പ്രധാനപ്പെട്ടതുമായ ഭാഗം. അടുത്ത വര്‍ഷമാണ് ഐക്യരാഷ്ട്രസഭയിലെ സ്ഥരം പദവിക്ക് വേണ്ടിയുള്ളള നീക്കം ആരംഭിക്കുക.

അംഗീകരിക്കില്ലെന്ന് ഇസ്രായേല്‍

എന്നാല്‍ പലസ്തീനിന്റെ വാദം അംഗീകരിക്കില്ലെന്ന് ഇസ്രായേല്‍ നേതാക്കള്‍ പ്രതകരിച്ചു. പലസ്തീന്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെടുന്ന സ്ഥലം ജൂതരുടെ മാതൃഭൂമിയാണ്. ഇതുവിട്ടുനല്‍കുന്ന പ്രശ്‌നമില്ല. ജൂതര്‍ക്ക് സുരക്ഷ ഒരുക്കുകയാണ് അവര്‍ ചെയ്യേണ്ടതെന്നും പേര് വെളിപ്പെടത്താത്ത ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

English summary
Pragmatic officials in the PLO are contemplating a new interim policy move for 2017 to prevent an armed intifada and to keep alive the national Palestinian positions on permanent status. The idea is to launch a Palestinian initiative for a three-year interim agreement that would lead to permanent status.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more