കനേഡിയന്‍ മന്ത്രിയ്ക്ക് പാലസ്തീനില്‍ ചീമുട്ടയേറ്
ജെറുസലേം: ചീമുട്ടയേറ് ഇങ്ങ് കേരളത്തില്‍ മാത്രമല്ല, അങ്ങ് പാലസ്തീനിലും ഉണ്ട്. പാലസ്തീന്‍ സന്ദര്‍ശനത്തിനിടെ കനേഡിയന്‍ മന്ത്രിയ്ക്ക് നേരെയാണ് ഇപ്പോള്‍ ചീമുട്ടയേറ് കലാപരിപാടി നടന്നത്.
വെസ്റ്റ്ബാങ്കില്‍ സന്ദര്‍ശനത്തിനെത്തിയ കനേഡിയന്‍ വിദേശകാര്യമന്ത്രി ജോണ്‍ ബെയേര്‍ഡിനെയാണ് പലസ്തീന്‍ പ്രക്ഷോഭകര്‍ ചീമുട്ടയും ചെരുപ്പും എറിഞ്ഞു വരവേറ്റത്. ബെയേര്‍ഡിന് ഏറു കൊണ്ടില്ല. അദ്ദേഹത്തിന്റെ കാറില്‍ തട്ടി മുട്ട പൊട്ടി.

ഇസ്രയേലിന് കാനഡ പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ച് നൂറോളം പലസ്തീന്‍കാരാണ് തലസ്ഥാനമായ രമല്ലയില്‍ പ്രകടനം നടത്തിയത്. രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ അംഗത്വം നേടാനുള്ള പലസ്തീന്റെ നീക്കം അപകടകരമാണെന്ന് ബെയേര്‍ഡ് നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications