കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോള്‍ ജൂലിയന്‍ അസാന്‍ജിന് ആദ്യ സന്ദര്‍ശക: ലണ്ടന്‍ ജയിലിലെത്തിയത് ബേവാച്ച് താരം പമേല ആന്‍ഡേഴ്‌സണ്‍

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലില്‍ ജൂലിയന്‍ അസാന്‍ജനെ സന്ദര്‍ശിച്ച് മുന്‍ ബേവാച്ച് താരം പമീല ആന്‍ഡേഴ്‌സണ്‍. അസാന്‍ജന്‍ ലണ്ടനിലെ ഇക്കോഡോറിയന്‍ എംബസിയില്‍ അഭയം തേടിയതിന് ശേഷം ആദ്യമായാണ് അസാന്‍ജന്‍ സാമൂഹിക ഇടപെടലുണ്ടാകുന്നത്. ഇത് ആദ്യമായാണ് അസാന്‍ജിനെ സന്ദര്‍ശിക്കാന്‍ ഒരാളെത്തുന്നത്. ഇത്രയധികം സുരക്ഷ ഉള്ള ജയിലില്‍ പാര്‍പ്പിക്കാന്‍ മാത്രം ക്രിമിനല്‍ കുറ്റമൊന്നും ചെയ്തില്ലെന്ന് പമേല പറഞ്ഞു. അതിക്രമമൊന്നും അസാന്‍ജന്‍ ചെയ്തിട്ടില്ല. അദ്ദേഹം നിഷ്‌കളങ്കനായ വ്യക്തിയാണ്.

 ഗത്യന്തരമില്ലാതെ വഴങ്ങി രാഹുൽ ഗാന്ധി, സുപ്രീം കോടതിക്ക് മുന്നിൽ സാഷ്ടാംഗം വീണു, നിരുപാധികം മാപ്പ്! ഗത്യന്തരമില്ലാതെ വഴങ്ങി രാഹുൽ ഗാന്ധി, സുപ്രീം കോടതിക്ക് മുന്നിൽ സാഷ്ടാംഗം വീണു, നിരുപാധികം മാപ്പ്!

അദ്ദേഹം നല്ല മനുഷ്യനാണ്. അതിശയിപ്പിക്കുന്ന വ്യക്തിയാണ്. എന്താണ് അദ്ദേഹത്തിന് സംഭവിക്കാന്‍ പോകുക എന്ന് തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ലെന്നും തനിക്ക് അദ്ദേഹത്തെ ഇഷ്ടമാണെന്നും പമേല മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ പമേലയുടെയും അസാന്‍ജന്റെയും ബന്ധത്തില്‍ നിരവധി സംശയങ്ങള്‍ ഉയരുകയാണ്.

 ബന്ധം വിഛേദിക്കപ്പെട്ടു!!

ബന്ധം വിഛേദിക്കപ്പെട്ടു!!

വിക്കീലിക്‌സ് സ്ഥാപകന്‍ എല്ലാവരില്‍ നിന്നും ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കയാണ്. സ്വന്തം മക്കളെ വരെ അച്ഛനില്‍ നിന്ന് വേര്‍പിരിച്ചിരിക്കയാണ്. അവര്‍ക്ക് സ്വന്തം പിതാവിനെ സംബന്ധിച്ച് യാതോരു വിവരങ്ങളും ലഭ്യമല്ലെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷമായി നിരവധി തവണ പമേല അസാന്‍ജനെ സന്ദര്‍ശിച്ചിരുന്നു. ഇരുവരും തമ്മിലെന്താണ് ബന്ധം എന്ന സംശയം ഉയര്‍ന്നുകൊണ്ടിരിക്കയാണ്.

 ക്രിസ്റ്റിന്‍ ഹ്രാഫന്‍സണിനൊപ്പമം!

ക്രിസ്റ്റിന്‍ ഹ്രാഫന്‍സണിനൊപ്പമം!


വിക്കീലിക്‌സ് എഡിറ്റര്‍ ക്രിസ്റ്റിന്‍ ഹ്രാഫന്‍സണിനൊപ്പമാണ് ആന്‍ഡേഴ്‌സണ്‍ അസാന്‍ജനെ സന്ദര്‍ശിച്ചത്. വികാരഭരിതയായി ആണ് ആന്‍ഡേഴ്‌സണ്‍ അസാന്‍ജനെ സന്ദര്‍ശിച്ചത്. ഇത്രയും കഴിവുറ്റ മാധ്യമപ്രവര്‍ത്തകന്‍ കനത്ത സുരക്ഷയുള്ള ജയിലില്‍ കഴിയുക എന്നത് ഏറെ വേദനയുളവാക്കുന്നതാണെന്നായിരുന്നു വിക്കിലീക്‌സ് എഡിറ്റര്‍ പറഞ്ഞത്.

ഇക്കഡോര്‍ പാലം വലിച്ചു

ഇക്കഡോര്‍ പാലം വലിച്ചു


ഇക്കോഡോര്‍ അസാന്‍ജന് നല്‍കിയ അഭയം പിന്‍വലിച്ചതോടെ ജയിലിലടയ്ക്കപ്പെടുകയായിരുന്നു. കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടതായ് ബന്ധപ്പെട്ട് യുഎസില്‍ വിചാരണ നേരിടുന്ന അസനാന്‍ജന്റെ മേല്‍ പീഡനക്കേസുകളടക്കം ചുമത്തിയിട്ടുണ്ട്. ബ്രിട്ടനിലെ തീവ്ര സ്വഭാവമുള്ള ക്രിമിനലുകളെ പാര്‍പ്പിക്കുന്ന ജയിലിലാണ് അസാന്‍ജനെയും പാര്‍പ്പിച്ചിരിക്കുന്നത്.

English summary
Pamela Anderson visits Julian Assange in London prispn and draws speculation around their relationships
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X