കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മിഷേല്‍ ഹീലിട്ട കുരങ്ങി' പമേലയ്ക്ക് പണിപോയ വഴിയേ!

മിഷേല്‍ ഒബാമയെ ഹീലിട്ട കുരങ്ങി എന്ന് അധിക്ഷേപിച്ച പമേല ടെയ്‌ലറുടെ പണിപോയി.വെസ്റ്റ് വെര്‍ജീനിയയിലെ ജീവ കാരുണ്യ ഏജന്‍സിയായ ക്ലെയ് കൗണ്‍ടി ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ഡയറക്ടറായിരുന്നു പമേല

  • By Gowthamy
Google Oneindia Malayalam News

വെസ്റ്റ് വിര്‍ജീനിയ: മിഷേല്‍ ഒബാമയെ ഹീലിട്ട കുരങ്ങി എന്ന് അധിക്ഷേപിച്ച പമേല ടെയ്‌ലറുടെ പണിപോയി. വെസ്റ്റ് വെര്‍ജീനിയയിലെ ജീവ കാരുണ്യ ഏജന്‍സിയായ ക്ലെയ് കൗണ്‍ടി ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ഡയറക്ടറായിരുന്നു പമേല. ഈ സ്ഥാനത്തു നിന്നാണ് പമേലയെ പുറത്താക്കിയിരിക്കുന്നത്.

വംശീയ വിരുദ്ധ നയങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരായതിനാല്‍ പമേലയെ പുറത്താക്കുയാണെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റെ തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതുമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റിലാണ് പമേല മിഷേലിനെ വംശീയമായി അധിക്ഷേപിച്ചത്.

 ട്രംപിന്റെ വിജത്തിനു പിന്നാലെ

ട്രംപിന്റെ വിജത്തിനു പിന്നാലെ

അമേരിക്കന്‍ പ്രസിഡന്റെ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തെ സ്വാഗതം ചെയ്തു കൊണ്ട് പമേല ഇട്ട പോസ്റ്റിലാണ് മിഷേലിനെ വംശീയമായി അധിക്ഷേപിച്ചിരിക്കുന്നത്.

 പണിപോയി

പണിപോയി

ആഭിജാത്യവും മഹത്വമുള്ള ഒരു പ്രഥമ വനിതയെ വൈറ്റ് ഹൗസിന് തിരികെ ലഭിച്ചത് ആശ്വാസകരം. ഹീലിട്ട കുരങ്ങിയെ കണ്ട് മടുത്തു- എന്നായിരുന്നു പമേല ഫേസ്ബുക്കില്‍ പോറ്റിട്ടത്. പമേലയുടെ കമന്റ് വന്‍ പ്രതിഷേധം ഉണ്ടാക്കിയിരുന്നു.

 പിന്നീട് പുറത്താക്കല്‍

പിന്നീട് പുറത്താക്കല്‍

പമേലയുടെ പോസ്റ്റ് വിവാദമായതിനു പിന്നാലെ അവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിസംബര്‍ 23ന് ഇവര്‍ വീണ്ടും ജോലിക്കെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുറത്താക്കിയത്.

 അധികൃതര്‍ പറയുന്നത്

അധികൃതര്‍ പറയുന്നത്

വംശീയ വിരുദ്ധ നയങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ബാധ്യതയുളളതിനാലാണ് പമേലയെ പുറത്താക്കുന്നതെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. പമേലയെ പുറത്താക്കുന്നതില്‍ വിഷമമുണ്ടെന്നും അവര്‍.

 മേയറെ പുറത്താക്കി

മേയറെ പുറത്താക്കി

പമേലയെ പിന്തുണച്ച് പോസ്റ്റിട്ട ക്ലെയ് മേയര്‍ ബേവോര്‍ളി വാലിങിനും പണികിട്ടി. ഇവര്‍ക്ക് മേയര്‍ സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നു. നിങ്ങള്‍ എന്റെ ഒരു ദിവസം സഫലമാക്കി എന്നാണ് പമേലയുടെ പോസ്റ്റിന് വാലിങ് കമന്റിട്ടത്.

English summary
The non-profit director who called First Lady Michelle Obama an “ape in heels” in a Facebook post has been fired for good, state officials said Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X