കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതി ഉത്തരവ് പാലിച്ചു: വിവാദങ്ങള്‍ക്കിടെ ഷെരീഫിന്‍റെ രാജി, പാകിസ്താനില്‍ ഉപതിരഞ്ഞെടുപ്പ്!

പനാമ കേസില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കിയതിന് പിന്നാലെയാണ് നീക്കം

Google Oneindia Malayalam News

ഇസ്ലാമാബാദ്: വിവാദങ്ങള്‍ക്കൊടുവില്‍ നവാസ് ഷെരീഫ് പാക് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. പനാമ കേസില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അയോഗ്യനാക്കിയ സുപ്രീം കോടതി പ്രധാനമന്ത്രി സ്ഥാനം ഒഴിയാനും ആവശ്യപ്പെട്ടിരുന്നു. കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് തെഹരീകെ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ നല്‍കിയ പരാതിയിലാണ് സുപ്രീം കോടതി വിധി. പനാമ ഇടപാട് വഴി നവാസ് ഷെരീഫും കുടുംബവും അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന വാദം ശരിവെച്ച കോടതി ഷെരീഫിനോട് പ്രധാനമന്ത്രി സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു.

നവാസ് ഷെരീഫ് പ്രധാമന്ത്രി സ്ഥാനം രാജിവയ്ക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് വ്യക്തമാക്കിയത്. പ്രധാനമന്ത്രിയ്ക്കും കുടുംബത്തിനും എതിരെ ക്രിമിനല്‍ അന്വേഷണം നടന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് നിരീക്ഷിച്ച കോടതി ഷെരീഫിനെ അയോഗ്യനാക്കുകയായിരുന്നു. നവാസ് ഷെരീഫിന് പുറമേ ധനകാര്യമന്ത്രി ഇഷാഖ് ധറിനേയും അയോഗ്യനാക്കിയിരുന്നു. നവാസ് ഷെരീഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാകിസ്താനില്‍ അധികാര വടംവലികളും ഉപതിരഞ്ഞെടുപ്പും നടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പാകിസ്താനിലെ സൈനിക നേതൃത്വത്തിന്‍റെ നീക്കവും നിര്‍ണ്ണായകമാണ്.

 nawaz-sharif-2

1990 കളില്‍ പാക് പ്രധാനമന്ത്രിയായിരിക്കെ ഷെരീഫ് നടത്തിയ സാമ്പത്തിക അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് പാക് രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസില്‍ നവാസ് ഷെരീഫ് കുറ്റക്കാനാണെന്ന് വിധിക്കുന്നത്. നവാസ് ഷെരീഫിന്‍റെ വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞ അഞ്ചംഗ ബെഞ്ച് ആറ് മാസത്തിനുള്ളില്‍ ഷെരീഫിന്‍റെ കുടുംബാംഗങ്ങള്‍ക്കെതിരെയുള്ള കേസിലും വിചാരണ പൂര്‍ത്തിയാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

English summary
Pakistan Prime Minister Nawaz Sharif on Friday resigned from his post, his office said, hours after the country’s Supreme Court disqualified him over corruption claims against his family.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X