കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് വാഹകര്‍ ഈനാംപേച്ചികളോ? ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നതെന്ത്, പഠനം..

Google Oneindia Malayalam News

ബെയ്ജിങ്: ലോകത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ കൂടുതല്‍ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. ഈനാംപേച്ചിയാണ് കൊറോണ വൈറസിന്റെ വ്യാപനത്തിന് കാരണമായതെന്ന നിഗമനത്തിലാണ് ചൈനീസ് ഗവേഷകര്‍. വവ്വാലില്‍ നിന്ന് മനുഷ്യരിലേക്ക് കൊറോണ വൈറസ് വ്യാപിച്ചത് ഈനാംപേച്ചി വഴിയാണെന്നാണ് ചൈനീസ് ശാത്രജ്ഞരുടെ വിലയിരുത്തല്‍.

ക്രൂയിസ് കപ്പലില്‍ കുടുങ്ങിയവരില്‍ 200 ഇന്ത്യക്കാര്‍: സഹായം തേടി സോഷ്യല്‍ മീഡിയ പോസ്റ്റ്ക്രൂയിസ് കപ്പലില്‍ കുടുങ്ങിയവരില്‍ 200 ഇന്ത്യക്കാര്‍: സഹായം തേടി സോഷ്യല്‍ മീഡിയ പോസ്റ്റ്

വംശനാശ ഭീഷണി നേരിടുന്ന സസ്തനികളിലെ ജനിതക ഘടന കൊറോണ വൈറസ് ബാധിച്ചവരിലേതിന് 99 ശതമാനവും സമാനമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. വന്യമൃഗങ്ങളില്‍ നിന്നായി 1000 മെറ്റാജെനോം സാമ്പിളുകളാണ് പരിശോധനകള്‍ക്ക് വിധേയമാക്കിയത്. ഇതില്‍ നിന്നാണ് ഈനാംപേച്ചികളാണ് വൈറസ് വാഹകരെന്ന് കണ്ടെത്തിയിട്ടുള്ളത്. ദക്ഷിണ ചൈന കാര്‍ഷിക സര്‍വ്വകലാശാലലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് ഗവേഷണത്തിന് പിന്നില്‍.

വന്യമൃഗ വ്യാപാരത്തിന് വിലക്ക്

വന്യമൃഗ വ്യാപാരത്തിന് വിലക്ക്


ഔഷധമൂല്യമുള്ള ഈനാംപേച്ചികളാണ് മനുഷ്യ ഉപഭോഗത്തിനും മറ്റുമായി ചൈനയില്‍ നിന്നും വിയറ്റ്നാമില്‍ നിന്നും ഏറ്റവും അധികം കടത്തിക്കൊണ്ടുപോകുന്ന മൃഗങ്ങളില്‍ ഉള്‍പ്പെടുന്നത്. കൊറോണ വൈറസിന്റെ ഉറവിടം വവ്വാലുകളാണെന്ന് ചില ചൈനീസ് വിദഗ്ധര്‍ കണ്ടെത്തിയതോടെ ചൈന താല്‍ക്കാലികമായി ഇത്തരം മൃഗങ്ങളുടെ വ്യാപാരത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെ
ടുത്തിയിരുന്നു.

 വേറെയും സാധ്യത

വേറെയും സാധ്യത


ഈനാംപേച്ചിക്ക് പുറമേ കൊറോ ണ വൈറസിന് വേറെയും വാഹകരുണ്ടാകാമെന്നാണ് കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വവ്വാലിനും മനുഷ്യര്‍ക്കും ഇടയിലുള്ള വൈറസ് വാഹകര്‍ ആരാണെന്ന് കണ്ടെത്തുന്നകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രൊഫസര്‍ ഷെന്‍ യോങ് യി ചൂണ്ടിക്കാണിക്കുന്നു.

20 രാജ്യങ്ങളില്‍

20 രാജ്യങ്ങളില്‍

ചൈനയിലെ വുഹാനില്‍ നിന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്ത വൈറസ് പിന്നീട് 20 ലോകരാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ചൈനയില്‍ 700ലധികം പേരാണ് ഇതിനകം മരണമടഞ്ഞത്. 30000 ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിരവധി രാജ്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും ഈ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈറസ് വിദേശരാജ്യങ്ങളിലേക്ക് പടരുന്നതിന്റെ പ്രതിരോധിക്കുന്നതിനായി ചൈന നടപടികള്‍ സ്വീകരിച്ചുവരുന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Could This Coronavirus be Disease X? Mystery Behind Chinese Virus | Oneindia Malayalam
 പ്രഭവ കേന്ദ്രം വുഹാന്‍

പ്രഭവ കേന്ദ്രം വുഹാന്‍

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് കൊറോണ വൈറസ് കേസുകളും കേരളത്തിലാണ്. കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മൂന്ന് പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഫെബ്രുവരി രണ്ടിന് ഇന്ത്യ ചൈനീസ് സഞ്ചാരികള്‍ക്കുള്ളം ചൈനയില്‍ താമസിക്കുന്ന വിദേശികള്‍ക്കുമുള്ള ഇ- വിസ സംവിധാനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഏറ്റവും ഒടുവില്‍ 647 ഇന്ത്യക്കാരെയും ഏഴ് മാലിദ്വീപ് പൗരന്മാരെയുമാണ് വുഹാനില്‍ നിന്നും ഹൂബെയില്‍ നിന്നുമായി ഒഴിപ്പിച്ചിട്ടുള്ളത്. ഇവര്‍ ദില്ലിയിലേയും മാനേസറിലേയും മെഡിക്കല്‍ ക്യാമ്പില്‍ 14 ദിവസത്തെ ക്വാരന്റൈനിലാണുള്ളത്.

English summary
Pangolins may've spread coronavirus from bats to humans, Chinese scientists believe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X